ADVERTISEMENT

കോഴിക്കോട്∙ കേരള ലിറ്ററേച്ചർ ഫെസ്റ്റ് വേദിയിൽ എം.ടി.വാസുദേവൻ നായർ ഉന്നയിച്ച വിമർശനങ്ങൾ കേരളത്തെ തന്നെ ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെയാണ് അദ്ദേഹം പരാമർശിച്ചതെന്നും കെ.മുരളീധരൻ എംപി. 

Read more at: ദുരധികാരത്തിന്റെ ചങ്കിലേക്കെയ്ത ആ പ്രസംഗം 2003 ലേത്; എംടി അതു തൊടുത്തത് മനഃസാക്ഷിയിലേക്കു നോക്കി

‘‘വായിക്കുന്നവർക്ക് കാര്യം മനസ്സിലാകും. പറഞ്ഞത് ഇ.പി. ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല. കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇപിക്ക്. എംടി പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിണറായിക്കും ബാധകമാണ്. എഴുത്തും വായനയും അറിയാവുന്നവർക്ക് കാര്യം മനസ്സിലാകും. സാഹിത്യകാരൻമാരും ബുദ്ധിജീവികളും സിപിഎമ്മിനെതിരെ നിലപാട് എടുക്കാൻ നിർബന്ധിതരാകുന്നു. സാഹിത്യകാരന്മാരും സർക്കാരിനെ കൈവിട്ടെന്നതിനു തെളിവാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവൻ നായർ നടത്തിയ വിമർശനം. സാധാരണ സിപിഎമ്മിനൊപ്പം നിൽക്കുന്ന നിലപാട് എല്ലാകാലത്തും എഴുത്തുകാർ സ്വീകരിച്ചിട്ടുളളത്. എന്നാൽ വർത്തമാന കേരളത്തിൽ അവർക്കുപോലും അവർ അസംതൃപ്തരാണെന്നും തെളിയിക്കുന്നതാണ് എംടിയുടെ പ്രസംഗം. കേരളത്തിലെ സിപിഎം പിണറായിയുടെ ഭരണത്തിൻ കീഴിൽ അത്രമേൽ അധപതിച്ചിട്ടുണ്ട്.

എംടിയുടെ പ്രസംഗത്തെ ശക്തമായ താക്കീതായി സർക്കാരും മുഖ്യമന്ത്രിയും കാണണം. എതിർ ശബ്ദങ്ങളെയൊന്നും അടിച്ചമർത്തുന്ന സമീപനം ശരിയല്ല. അഴിമതിയും കൊളളയുമാണ് സംസ്ഥാനത്ത് നടക്കുന്നത്. സർവ സീമകളും ലംഘിച്ചാണ് പിണറായിയുടെ ഭരണം. എംടിയുടെ പ്രസംഗം കേട്ടപ്പോൾ തന്നെ അത് പിണറായിക്ക് എതിരെയാണെന്ന് ഉറപ്പായിരുന്നു. മോദിയെ പറയാനാണെങ്കിൽ ഇഎംഎസുമായി താരതമ്യം ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ’’ – മുരളീധരൻ പറഞ്ഞു. 

അയോധ്യ വിഷയത്തിൽ കോൺഗ്രസ്‌ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമാണ് എടുത്തത്. ഇടതുപക്ഷത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണു തീരുമാനം എടുത്തത് എന്ന പരാമർശം നത്തോലി പറയുന്നത് കേട്ട് തിമിംഗലം തീരുമാനം എടുത്തു എന്നു പറയുന്നത് പോലെയാണെന്നും മുരളീധരൻ പറഞ്ഞു. 

English Summary:

K.Muraleedharan against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com