Activate your premium subscription today
Monday, Feb 3, 2025
Dec 24, 2024
ജനുവരി 2023, ലണ്ടൻ. ആശിച്ചിരുന്ന യാത്രയുടെ ആദ്യ ദിനം രാവിലെ നഗരത്തിൽ ഒരു ടൂർ ബസ് ഡ്രൈവറുമായി ഞാൻ സംസാരിച്ചു. അയാൾ പ്രധാന സ്ഥലങ്ങൾ അടയാളപ്പെടുത്തിയ ഒരു റൂട്ട് മാപ്പ് കാണിച്ചു. "ബേക്കർ സ്ട്രീറ്റ്, അതെവിടെ?", ഞാൻ ചോദിച്ചു. "കെൻസിംഗ് ടൺ പാർക്ക്, ഹൈഡ് പാർക്ക് ദിശയിൽ പോകുന്ന ഈ വണ്ടി അവിടെ ചെല്ലാൻ വൈകും.
Nov 10, 2024
ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസിനെ ലണ്ടനിലെ 221 ബി ബേക്കർ സ്ട്രീറ്റിലെ വീട്ടിൽനിന്ന് ബ്രിട്ടിഷ് ഇന്ത്യയിലെ കോയമ്പത്തൂരിലേക്കു പറിച്ചുനട്ട് ഉദ്വേഗജനകമായ കുറ്റാന്വേഷണം! ഒന്നേകാൽ നൂറ്റാണ്ടു മുൻപു നടന്ന ആ പ്രച്ഛന്ന വേഷധാരണം മലയാളത്തിനു സമ്മാനിച്ചത് ആദ്യത്തെ ഹോംസ് പരിഭാഷ. ഹോംസിന്റെ പേര് മിസ്റ്റർ കെയിലി എന്നാക്കി, നാടും നാടകീയ ചുറ്റുപാടുകളും ഭാവനാപൂർണമായി മാറ്റിയെടുത്ത് റാവുസാഹിബ് ഒ.എം.ചെറിയാനാണ് ഏറെ പ്രശസ്തമായ ‘ദ് റെഡ് ഹെഡഡ് ലീഗി’ന്റെ സമർഥമായ സ്വതന്ത്രപരിഭാഷ നിർവഹിച്ചത്.
Oct 2, 2023
ജാക്ക് ദ് റിപ്പർ എന്ന നാമം ഒരു പത്രത്തിന്റെ ഓഫീസിലേക്ക് അയച്ച ചോര പുരണ്ട കത്തിലെ മുദ്രയാണ്. അതോടൊപ്പം ഇരകളിൽ ഒരുവളുടെ ഒരു വൃക്കയും അയാൾ കൊടുത്തു വിട്ടിരുന്നു. കത്തിയാൽ കഴുത്തു കണ്ടിച്ചു, ശരീരവും ലൈംഗിക അവയവങ്ങളും വികൃതമാക്കുകയാണ് രീതി; എന്നാൽ മാനഭംഗത്തിന്റെ ലക്ഷണമില്ല. ആന്തരിക അവയവങ്ങൾ മുറിച്ചെടുത്ത് പുറത്തു വയ്ക്കും. മൃതദേഹങ്ങൾ കാണാനുള്ള ശേഷി അധികമാർക്കും ഉണ്ടായില്ല. ചരിത്രത്തിലെ ഏറ്റവും ഭീകരനായ പരമ്പര കൊലയാളി! ഏറ്റവും കുപ്രശസ്തനും.
Sep 15, 2023
221 B-യുടെ മുന്നിലെത്തി എതിർ വശത്തെ നടപ്പാതയിൽ നിന്ന് രണ്ടാം നില കൺകുളിർക്കെ കണ്ടു. താഴെ വാതിൽക്കൽ വിന്റേജ് യൂണിഫോം ധരിച്ച ഒരു സ്കോട്ട്ലൻഡ് യാർഡ് കോൺസ്റ്റബിൾ. സുമുഖനായ ആ യുവാവിന് ഈ നടനം ഒരു ജോലിയാണ്. അക്ഷമനാകാതെ സഞ്ചാരികളുടെ ചിത്രങ്ങൾക്ക് അയാൾ വിഷയമാകുന്നു. റോഡ് കുറുകെ കടന്ന് സുവനീർ ഷോപ്പിൽ കയറി. മുപ്പത് വർഷത്തെ ഹോംസിയൻ അനുഭവം ഒരു ഇളംകാറ്റായി എന്നെ തഴുകി കടന്നുപോയി. കച്ചവടം പ്രധാനമെങ്കിലും ഇത് ഷെർലക്ക് മിത്തിന്റെ ഒരു ആഘോഷമാണ്. കലണ്ടർ, പേന, ഡയറി, പോർട്രെയ്റ്റ്, പസ്സിൽ ബുക്ക്, ന്യൂ കേസ് ബുക്ക്, മഗ്, കീചെയിൻ, ട്രേഡ് മാർക്ക് ഡിയർസ്റ്റാക്കർ ഹാറ്റ്, സ്മോക്ക് പൈപ്പ്, മാഗ്നിഫൈയിംഗ് ഗ്ളാസ്, ചെക്കേർഡ് സ്യൂട്ട് ധരിപ്പിച്ച ഒരു പാവ, ഡൈനിംഗ് ടേബിൾ, പിയാനോ മാതൃക, അലാം ക്ലോക്ക്, പൊലീസ് ലോഗ് ബുക്ക്, നഗര ഭൂപടം, നടൻ ജെറമി ബ്രെട്ടിന്റെ ചുവർ ചിത്രം. ചോക്ലേറ്റ് ബോക്സ്, ജിൻ ബോട്ടിൽ - ഷെർലോക്കിയൻ മുദ്ര പതിയാത്തതൊന്നും ഇവിടെയില്ല.
Sep 7, 2023
‘മിസ്റ്റ്’ എന്ന വാക്കിൽ നിന്നാണ് ‘മിസ്റ്ററി’ ഉണ്ടായത്. മൂടുപടം നീക്കി വെളിച്ചം തെളിക്കുകയാണ് കുറ്റാന്വേഷകന്റെ കർത്തവ്യം. സമാനമാണ് സഞ്ചാരിയായ അന്വേഷകന്റെ വഴിയും. രാവിലെ യാത്ര തുടങ്ങുമ്പോൾ അജ്ഞാതമായ നഗരം മനസ്സിൽ ഒരു മഞ്ഞുപുതപ്പിന്റെ ഉള്ളിലായിരിക്കും. ഭയവും അപരിചത്വവും മറികടന്ന് യാത്രികൻ മുന്നോട്ട്. കടൽ പോലെയുള്ള വൻനഗരത്തിൽ സൂചനകൾ വായിച്ചെടുത്ത് അയാൾ ലക്ഷ്യം കാണുന്നു. സായന്തനത്തിൽ മടങ്ങുമ്പോൾ മനസ്സിലെ നഗരത്തിന്റെ ഇരുണ്ട തെരുവുകളിൽ വെളിച്ചം വീണിട്ടുണ്ട്. പ്രഭാതത്തിലെ മൂടൽമഞ്ഞ് അപ്രത്യക്ഷമായി. ഇന്നത്തെ അന്വേഷണം കഴിഞ്ഞു. നാളെ രാവിലെ മറ്റൊന്ന് തുടങ്ങും, മഞ്ഞ് വീണ്ടും വരും.
Aug 16, 2023
ഹോംസിന്റെ ജീവിതത്തിലെ വിട്ടുപോയ കണ്ണികൾ പൂരിപ്പിക്കാൻ ശ്രമിച്ചവരുണ്ട്. റെയ്ക്കൻബാക്കിനു ശേഷമുള്ള അജ്ഞാത വാസകാലത്ത്, ഹോംസ് ടിബറ്റിൽ ജീവിച്ചതായി വാട്സൻ പറയുന്നു. ഈ അവസരത്തിൽ ഹോംസ് അന്വേഷിക്കുന്ന ഒരു കേസുണ്ട് (The mandala of Sherlock Holmes, 1999).
Aug 2, 2023
ഷെർലക്ക് ഹോംസിന് മൃദുല വികാരങ്ങൾ തീരെയില്ലെന്നു കരുതാനാവില്ല. പ്രശ്നം പരിഹരിച്ച് നീതി നടപ്പാക്കുന്ന അന്വേഷകന് മനുഷ്യത്വമുണ്ട്. രണ്ടാനച്ഛൻ കെണിയൊരുക്കുന്ന അവിവാഹിതയായ അനാഥ യുവതി (The speckled band) വലിയ പ്രതിഫലം നൽകാൻ അശക്തയാണ്, പക്ഷേ ഹോംസ് പിന്നോട്ടില്ല. വാട്സൺ നിശ്ശബ്ദമായി പ്രേമിക്കുന്ന മേരി മോർസ്റ്റനോടും ഇതേ സമീപനം (The sign of four). സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ പെട്ടു പോകുന്നവരെ ഹോംസ് അപരാധികളായി കാണുന്നില്ല. വാത്തയുടെ ഉള്ളിൽനിന്ന് കാണാതായ രത്നം കണ്ടെത്തുന്ന കേസിൽ (The Blue Carbuncle) മോഷ്ടാവിനെ ബേക്കർ സ്ട്രീറ്റിലെ മുറിയിൽ വിളിച്ചു വരുത്തി കുരുക്കുന്നു. പക്ഷേ നിസ്സഹായത കണ്ട് വെറുതെ വിടുന്നു, നന്ദി പറഞ്ഞു കരഞ്ഞ് അയാൾ ഇറങ്ങിപ്പോകുന്നു. ഇത് ക്രിസ്മസിന്റെ നന്മയാണെന്ന് ഹോംസിന്റെ മതം. 'നാൽവർ ചിഹ്ന'ത്തിൽ ആഗ്രയിലെ നിധി മുഴുവൻ രാവിലെ സാഹസത്തിനിടയിൽ തെയിംസ് നദിയിൽ തൂവിപ്പോയതിനാൽ ഉറക്കമിളച്ചതിന് പ്രതിഫലം കിട്ടില്ലെന്ന് സ്കോട്ട്ലൻഡ് യാർഡിലെ കോൺസ്റ്റബിൾ നിരാശപ്പെടുന്നു. പക്ഷേ ഹോംസിന് ജോലി തന്നെയാണ് പ്രതിഫലം.
Jul 24, 2023
ഹോംസിന്റെ കൗമാരം എങ്ങനെയായിരുന്നു? അയാൾ എങ്ങനെ കുറ്റാന്വേഷകനായി? പഠിച്ചത് ഓക്സ്ഫഡിലോ? ജേഷ്ഠൻ മൈക്രോഫ്റ്റ് കേംബ്രിജിൽ. സഹോദരനുമായി ഈഗോ ക്ളാഷ് അന്നേ തുടങ്ങിയോ? ‘ദ് യങ് ഷെർലക് ഹോംസ്’ എന്ന സിനിമയിൽ അന്വേഷണ കുതുകിയായ, കൗമാരക്കാരനായ ഹോംസിനെ കാണാം. ഹോംസിന്റെ മുദ്ര പതിയാത്ത ഒരു ഡിറ്റക്ടീവും പിന്നീട് സാഹിത്യത്തിൽ പിറന്നില്ല. കുറ്റാന്വേഷണത്തിൽ താൽപര്യമില്ലാത്ത ജ്യേഷ്ഠൻ മൈക്രോഫ്റ്റിനെ ചിലർ ഷെർലക്കിന് ഒപ്പം നിർത്തി. അവരുടെ ബന്ധത്തിലെ ഉയർച്ചയും താഴ്ചയും ബിബിസി സീരീസ് ‘ഷെർലക്’ പരിശോധിക്കുന്നുണ്ട്.
Jul 17, 2023
വാട്സൻ വിവാഹിതനായി. ഹോംസ് പക്ഷേ അവിവാഹിതൻ. ഓർമകളിൽ ഐറിൻ ആഡ്ലർ, ‘ആ സ്ത്രീ’ എന്ന് ഷെർലക് ഹോംസ് ബഹുമാനത്തോടെ പരാമർശിച്ച ഒത്ത എതിരാളി. വികാരരഹിതനായ അപസർപ്പകൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടെങ്കിൽ അതിവളെയാണ്. പക്ഷേ ആരാധന സൗന്ദര്യത്തോടോ ബുദ്ധിയോടോ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. തൊഴിലാണ് അയാളുടെ പ്രാണപ്രേയസി. വാട്സൻ കേസുകൾ വിവരിക്കുമ്പോൾ ആകാംക്ഷയും സ്തോഭവും കലർത്തുന്നതിൽ ഹോംസ് അസ്വസ്ഥനാകുന്നു- “നിങ്ങൾ എന്റെ ജോലി രേഖപ്പെടുത്തുമ്പോൾ, നാടകീയത കുറച്ച് ധിഷണയെപ്പറ്റി സംസാരിക്കുക.”
Jul 14, 2023
ഷെർലക് ഹോംസ്! വിശ്വസാഹിത്യത്തിലെ അദ്ഭുത പ്രതിഭാസമായി, മൂന്നു നൂറ്റാണ്ടുകളിൽ സാംസ്കാരിക രംഗത്തും മനുഷ്യ ഭാവനയിലും മുദ്ര പതിപ്പിച്ച് അനശ്വരത നേടിയ സാങ്കൽപിക സൃഷ്ടി, കുറ്റാന്വേഷക പ്രതിഭ. സാഹിത്യ ചരിത്രത്തിൽ ഏറ്റവുമധികം പുനരാഖ്യാനം ചെയ്യപ്പെട്ട കഥാപാത്രം
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.