'സിംഫണി ഹോട്ടൽസിലെ കൊലപാതകം' അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ എഴുതിയ ഒരു ക്രൈം ത്രില്ലർ ഇ-നോവലാണ്. സിംഫണി ഹോട്ടലിലെ സ്റ്റാഫ് ആയ മനാഫിന്റെ കൊലപാതകത്തിനു ശേഷമുള്ള സംഭവങ്ങളാണ് നോവലിന്റെ പശ്ചാത്തലം. ഹോട്ടലിന്റെ മേൽക്കൂരയിൽ കണ്ടെത്തിയ മനാഫിന്റെ ശവശരീരത്തിനു പിന്നിലെ നിഗൂഢത പരിഹരിക്കാൻ നടത്തുന്ന അന്വേഷണമാണ് കഥയുടെ കേന്ദ്രം. രസകരമായ വഴിത്തിരിവുകളും രഹസ്യങ്ങളും നിറഞ്ഞ ഈ നോവൽ ക്രൈം ഫിക്ഷൻ വായനക്കാര്‍ക്ക് ഒരു വിരുന്നാണ്.