ADVERTISEMENT

Activate your premium subscription today

അജു വര്‍ഗീസ് മലയാള സിനിമയിലെ പ്രശസ്ത നടനും നിര്‍മാതാവുമാണ്‌. 1985 ജനുവരി 11-ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് അജു വർഗീസ് ജനിച്ചത്.  സെന്റ് തോമസ് കോൺവെന്റ് പാലക്കാട്, എറണാകുളം ഭവൻസ് ആദർശ് വിദ്യാലയം, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ചെന്നൈയിലെ ഹിന്ദുസ്ഥാൻ കോളജ് ഓഫ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും കരസ്ഥമാക്കി. സുഹൃത്തായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലാണ് അജു ആദ്യം അഭിനയിക്കുന്നത്. തുടർന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിൻ മറയത്തിൽ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആട്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗോദ, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍, ആദ്യരാത്രി, ഹൃദയം, പ്രകാശൻ പരക്കട്ടെ, 2018 തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

Results 1-10 of 94

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×