Activate your premium subscription today
മലയാളത്തിലെ ഏറ്റവും വയലൻസ് ഏറിയെ സിനിമയെന്ന വിശേഷണവുമായി എത്തിയ ‘മാർക്കോ’ കണ്ട് അമ്പരന്ന് പ്രേക്ഷകൻ. ഇത്രയേറെ വയലൻസ് ഇന്ത്യൻ സിനിമയിൽ ഇതുവരെ കടന്നിട്ടില്ലെന്നു സാക്ഷ്യം പറയുകയാണ് ഉത്തരേന്ത്യക്കാരൻ സൂരജ്. തീയറ്ററിൽ തൊട്ട് അടുത്തിരുന്ന സ്ത്രീ സിനിമയിലെ ക്രൂരത കണ്ടു സഹിക്കാനാകാതെ ഛർദിക്കുകയുണ്ടായി എന്ന് യുവാവ് പറഞ്ഞു. അനിമലിനെക്കാളും, കില്ലിനെക്കാളും ഭീകരമായ ദൃശ്യങ്ങളാണ് മാർക്കോയിലേത് എന്ന് യുവാവ് കൂട്ടിച്ചേത്തു.
മകൾ കീർത്തി സുരേഷിന്റെ വിവാഹത്തിലെ പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവച്ച് മേനക സുരേഷ്. ആന്റണിയും കീർത്തിയും മുത്തശ്ശിയോടൊപ്പം നിൽക്കുന്ന ചിത്രം മേനക പങ്കുവച്ചു. ഒപ്പം ഹൈന്ദവാചാരപ്രകാരം നടത്തിയ ചടങ്ങിലേയും ക്രിസ്ത്യൻ രീതിയിൽ നടത്തപ്പെട്ട വിവാഹത്തിലേയും കുടുംബ ചിത്രവും മേനക പങ്കുവച്ചു.
ബറോസ് സിനിമ അമ്മയെ തീയറ്ററിൽ കാണിക്കാൻ സാധിക്കാത്തതിന്റെ വിഷമം പങ്കുവച്ച് മോഹൻലാൽ. അമ്മയ്ക്ക് സുഖമില്ല. തീയറ്ററിൽ പോയി സിനിമ കാണാനാകില്ല. അതിൽ സങ്കടമുണ്ട്. പക്ഷെ, എങ്ങനെയും സിനിമ അമ്മയെ കാണിക്കും എന്ന് മോഹൻലാൽ പറഞ്ഞു.
‘കൊച്ചിൻ സബോട്ടാഷ്’ – ഫോർട്ട്കൊച്ചി കുരിശിങ്കൽ വീട്ടിൽ തോമസ് ബർലി കുടുംബ ബിസിനസ് ഏറ്റെടുക്കാൻ നാട്ടിലേക്കു മടങ്ങിയില്ലായിരുന്നെങ്കിൽ കേരളത്തിൽ ഷൂട്ട് ചെയ്ത ആദ്യ മുഴുനീള ഹോളിവുഡ് സിനിമയുടെ പേര് ഇതാകുമായിരുന്നു. മർലൻ ബ്രാൻഡോയെ നായകനാക്കി വാർണർ ബ്രദേഴ്സ് നിർമിക്കാൻ ഒരുക്കമായിരുന്ന ആ സിനിമയുടെ സംവിധായകൻ തോമസ് ബർലിയാകുമായിരുന്നു. ഏണസ്റ്റ് ഹെമിങ്വേയുടെ ‘ഓൾഡ്മാൻ ആൻഡ് ദ് സീ’യുടെ ഷൂട്ടിങ് നടക്കുന്നതിനിടയിലാണു തോമസ് ബർലി ‘കൊച്ചിൻ അട്ടിമറി’യെന്ന കഥ വാർണർ ബ്രദേഴ്സിനോടു പറയുന്നത്.
ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് ആക്ഷൻ പടങ്ങൾക്കൊപ്പം തിയറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ സൈക്കോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അങ്കിത് മേനോൻ മ്യൂസിക് നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മെൽവിൻ ആണ്. സുരാജിൻ്റെ അടിപൊളി ചുവടുകളും ഗാനരംഗങ്ങളിൽ കാണാം. ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് നരഭോജി യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.
അദ്ഭുത ദ്വീപ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ ശിവൻ മൂന്നാർ അന്തരിച്ചു. അദ്ഭുത ദ്വീപിന്റെ സംവിധായകൻ വിനയൻ ആണ് മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സ്റ്റേജ് ഷോകളിലൂടെ കലാരംഗത്ത് എത്തിയ ആളാണ് ശിവൻ മൂന്നാർ.
ന്യൂഡൽഹി ∙ തിയറ്ററിൽ പോയി സിനിമ ഇഷ്ടപ്പെടാതെ ഇടയ്ക്ക് ഇറങ്ങിപ്പോയാൽ ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന സങ്കടം ഇനി വേണ്ട, സിനിമ കാണാൻ തിയറ്ററിലിരിക്കുന്ന സമയത്തിനു മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംവിധാനം പിവിആർ ഐനോക്സ് അവതരിപ്പിച്ചു. ‘ഫ്ലെക്സി ഷോ’ എന്നു പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ പ്രേക്ഷകൻ
1931ൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ പ്രസംഗിക്കുന്ന ഡോ. ഭീംറാവു അംബേദ്കറുടെ യഥാർത്ഥ ശബ്ദരേഖ എന്ന അവകാശവാദത്തോടെ ഒരു ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. അംബേദ്കറിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള
ഹൈദരാബാദ്∙ പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ടു മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജ്, കടുത്ത അല്ലു അർജുൻ ആരാധകൻ. പുഷ്പയിലെ അല്ലു അർജുന്റെ ‘ഫയർ ആക്ഷൻ’ ഡാൻസ് കളിക്കുന്ന ഒന്പതു വയസ്സുകാരന് ശ്രീതേജിന്റെ നൊമ്പരപ്പെടുത്തുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഫോർട്ട്കൊച്ചി∙ഹോളിവുഡിൽ സിനിമ പഠിക്കുകയും ഒന്നര പതിറ്റാണ്ട് ലോകസിനിമാ മോഹങ്ങളുമായി അവിടെ പ്രവർത്തിക്കുകയും ചെയ്ത നടനും നിർമാതാവും തിരക്കഥാകൃത്തുമായ കുരിശിങ്കൽ തോമസ് ബെർലി(92) അന്തരിച്ചു.
Results 1-10 of 712