ADVERTISEMENT

മലയാളത്തിലെ ഏറ്റവും വയലൻസ് ഏറിയെ സിനിമയെന്ന വിശേഷണവുമായി എത്തിയ ‘മാർക്കോ’ കണ്ട് അമ്പരന്ന് പ്രേക്ഷകൻ. ഇത്രയേറെ വയലൻസ് ഇന്ത്യൻ സിനിമയിൽ ഇതുവരെ കടന്നിട്ടില്ലെന്നു സാക്ഷ്യം പറയുകയാണ് ഉത്തരേന്ത്യക്കാരൻ സൂരജ്. തീയറ്ററിൽ തൊട്ട് അടുത്തിരുന്ന സ്ത്രീ സിനിമയിലെ ക്രൂരത കണ്ടു സഹിക്കാനാകാതെ ഛർദിക്കുകയുണ്ടായി എന്ന് യുവാവ് പറഞ്ഞു. അനിമലിനെക്കാളും, കില്ലിനെക്കാളും ഭീകരമായ ദൃശ്യങ്ങളാണ് മാർക്കോയിലേത് എന്ന് യുവാവ് കൂട്ടിച്ചേത്തു. 

'മാർകോ എന്ന സിനിമ കണ്ടു. സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ തൊട്ട് അടുത്തിരുന്ന സ്ത്രീ എന്റെ ഉടുപ്പിലേക്ക് ചർദിക്കുകയായിരുന്നു. അനിമൽ, കിൽ എന്നീ സിനിമകളിലെ ഭീകരത മാർക്കോയ്ക്ക് താഴെയേ വരൂ. ഇന്ത്യൻ സിനിമയിൽ ഇത്തരം ഒരു സിനിമ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. നായകനല്ല, വില്ലനാണ് ഈ സിനിമയിലെ താരം. കുഞ്ഞു കുട്ടികളോടുവരെ ഇത്രയും അടുത്ത ക്രൂരത കാണിക്കുന്ന വില്ലനെ നമ്മൾ കണ്ടിട്ടേയുണ്ടാകില്ല. കുട്ടികളും വൃദ്ധരും ഈ സിനിമ കാണാതിരിക്കുന്നതാണ് നല്ലത്. അവർ മരിച്ചു പോകും. അത്രപോലും ഈ സിനിമ കോംപ്രമൈസ് ചെയ്തിട്ടില്ല. മാളികപ്പുറം സിനിമയിൽ ദൈവമായി വന്ന ഉണ്ണി മുകുന്ദൻ ഈ സിനിമയിൽ  ദൈവത്തിൽനിന്നും അകന്നാണ് നിൽക്കുന്നത്. തീയറ്ററിൽ തന്നെ ചെന്ന് കാണേണ്ട സിനിമയാണിത്'' സൂരജ് പറഞ്ഞു. 

രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

English Summary:

Marko review from a guy from northindia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com