Activate your premium subscription today
കൊല്ലം∙ നടനും എംഎൽഎയുമായ മുകേഷിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയ തീരുമാനം തെറ്റിയെന്ന് സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി. പൊതുവോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥിയാക്കിയത്. എന്നാൽ കണക്കുകൂട്ടൽ തെറ്റിപ്പോയെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവൻ പൊതുചർച്ചക്ക് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റിക്ക് ഈ വിലയിരുത്തൽ ഉണ്ടെന്നും സുദേവൻ വ്യക്തമാക്കി.
കൊച്ചി∙ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ള നടന്മാര്ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തി ആലുവ സ്വദേശിയായ നടി. കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി മനോരമ ന്യൂസിനോടു വ്യക്തമാക്കി. വെള്ളിയാഴ്ചയാണു കേസുകള്‍ പിന്‍വലിക്കുമെന്നു നടി
ഗോഡ്ഫാദറിലെ മാലു എന്ന ഒറ്റ കഥാപാത്രം മതി കനക എന്ന നടി എക്കാലവും ഓർമിക്കപ്പെടാന്. കനകലക്ഷ്മി എന്നായിരുന്നു അവരുടെ യഥാർഥ പേര്. മലയാളത്തിലെ ഏറ്റവും റിപ്പീറ്റ് വാല്യൂവുളള പടങ്ങളില്‍ ഒന്നായ ഗോഡ്ഫാദര് ഇന്നും യുട്യൂബിലുടെയും ഒ.ടി.ടിയിലുടെയും ടിവി ചാനലുകളിലുടെയും ആളുകള്‍ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നു. മുകേഷും ജഗദീഷും തിലകനും എന്‍.എന്‍.പിളളയും ഇന്നസന്റും അവതരിപ്പിച്ച പുതുമ മങ്ങാത്ത കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ അന്ന് പുതുമുഖമായിരുന്ന കനകയുടെ മാലുവും സ്ഥാനം പിടിച്ചു. പിന്നീട് വിയറ്റ്നാം കോളനി, പിന്‍ഗാമി, നരസിംഹം, വാര്‍ദ്ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്, ഗോളാനന്തരവാര്‍ത്ത..എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ അവര്‍ വളരെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തു.
തൃശൂർ ∙ നടൻ മുകേഷ് എംഎൽഎയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പുറത്തറിയാതിരിക്കാൻ അറസ്റ്റ് നടപടികൾ ഞൊടിയിടയിൽ പൂർത്തിയാക്കി. നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം∙ എം.മുകേഷ് എംഎൽഎയ്ക്കും മറ്റു നടൻമാർക്കുമെതിരെ പരാതി നൽകിയ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നു വിലയിരുത്തിയാണു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാറിന്റെ നടപടി.
കൊച്ചി ∙ ബാലചന്ദ്ര മേനോനു പിന്നാലെ നടൻ ജാഫർ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫർ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു. നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു.
തൃശൂർ ∙ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരക്കൊല്ലം പൂഴ്ത്തിവച്ചതും ചില പേരുകൾ വെളിപ്പെടുത്താത്തതും സർക്കാരിന്റെ പോരായ്മയാണ്. എല്ലാ കാര്യത്തിലും സംഭവിക്കുന്നതുപോലെയുള്ള ഒതുക്കിവയ്ക്കലുകളും രാഷ്ട്രീയ താൽപര്യങ്ങളും സാമ്പത്തികം ഉൾപ്പെടെയുള്ള ഇടപെടലുകളും ഇതിൽ സംഭവിച്ചിട്ടുണ്ട് – സാറാ ജോസഫ് പറഞ്ഞു.
തിരുവനന്തപുരം∙ സിനിമാനയം രൂപീകരിക്കുന്നതിനായി സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവ് വൈകും. ഡിസംബറിലോ ജനുവരി ആദ്യവാരമോ സംഘടിപ്പിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ പറഞ്ഞു. സിനിമാനയം രൂപീകരിക്കുന്നതിന് മുന്നോടിയായി കോൺക്ലേവ് നവംബറിൽ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
തിരുവനന്തപുരം ∙ ബലാൽസംഗക്കേസിൽ നടൻ എം.മുകേഷ് അറസ്റ്റിലായതോടെ, അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം വീണ്ടുമുയരുമോയെന്ന് ഇടതുകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. സിപിഎം പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന വിഷയമാണത്. ഇടത് സ്വതന്ത്ര എംഎൽഎ പി.വി.അൻവറിനെ വാർത്തക്കുറിപ്പിറക്കി വായടപ്പിച്ചതിനു പിന്നാലെയാണ് മറ്റൊരു എംഎൽഎയുമായി ബന്ധപ്പെട്ട വിഷയം പാർട്ടിക്കു തലവേദനയാകുന്നത്.
പീഡന കേസിൽ ചലച്ചിത്ര താരം ജയസൂര്യയ്ക്ക് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം ലഭിച്ചു. എന്നാൽ നടൻ സിദ്ദിഖിന് ജാമ്യം നിഷേധിക്കപ്പെട്ടു, മാത്രവുമല്ല അറസ്റ്റിനും തീരുമാനമായി. നടൻ മുകേഷിനെയാണെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. എന്നാൽ, സിദ്ദിഖിന്റെ അറസ്റ്റ് വൈകിക്കേണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏതാനും ദിവസം മുൻപാണ് ജയസൂര്യക്കെതിരായ രണ്ട് മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തീർപ്പാക്കിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. കന്റോണ്‍മെന്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളിലാണ് മുൻകൂർ ജാമ്യാപേക്ഷ തേടി ജയസൂര്യ ഹൈക്കോടതിയെ സമീപിച്ചത്. 2013ൽ തൊടുപുഴയിലെ ഷൂട്ടിങ് സെറ്റിൽ വച്ച് തന്നെ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിലായിരുന്നു കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയായിരുന്നു കേസെടുത്തത്. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽത്തന്നെ യുഎസിലായിരുന്ന ജയസൂര്യ തിരികെയെത്തിയപ്പോൾ നടപടിയൊന്നുമുണ്ടായതുമില്ല. സമാനമായ നീക്കംതന്നെ നടനും എംഎൽഎയുമായ മുകേഷിനു നേരെയുമുണ്ടായി. എന്നാൽ അഡി. സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിടുകയായിരുന്നു. വടക്കാഞ്ചേരി പോലീസും മരട് പോലീസും റജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരെയുള്ളത്. ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള 7 പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009ലായിരുന്നു കേസിനാസ്പദമായ സംഭവം. 13 വർഷം മുൻപ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്ന പരാതിയാണ് മറ്റൊരു യുവതി മുകേഷിനെതിരെ നൽകിയത്. ഇതിന്റെയെല്ലാം ചൂടാറും മുൻപേയാണ് നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. വിഷയം അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്തു.
Results 1-10 of 212