Activate your premium subscription today
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു. ഇതും ഹൊറർ വിഭാഗത്തിൽപെടുന്ന സിനിമയാകുമെന്നാണ് റിപ്പോർട്ട്. രാഹുല്‍ സദാശിവനും വൈ നോട്ട് ഫിലിംസും ചേര്‍ന്നാകും നിർമാണം. പ്രോജക്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം
മലയാളത്തില്‍ പ്രശസ്തമായ ഒരു ചൊല്ലുണ്ട്. ആയിരം വാക്ക് പറഞ്ഞാല്‍ അരക്കാണി തൂങ്ങില്ല. തത്ത്വവും ആദര്‍ശങ്ങളും പറയാന്‍ എളുപ്പമാണ്. പ്രാവര്‍ത്തികമാക്കാനാണ് പ്രയാസം. സഹസ്രകോടികളുടെ അഴിമതികളില്‍ മുങ്ങിനിവര്‍ന്ന ഒരു നേതാവ് തുടര്‍ച്ചയായി പല വേദികളില്‍ പ്രസംഗിക്കുന്നത് കേട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥരോട്
മലയാളത്തിലെ താരരാജാവായ മോഹൻലാലിനെ പ്രണയിച്ചതിനെപ്പറ്റിയും വിവാഹം കഴിച്ചതിനെപ്പറ്റിയും ആദ്യമായി തുറന്നുപറഞ്ഞ് ഭാര്യ സുചിത്ര മോഹൻലാൽ. മോഹൻലാലിന്റെ സിനിമകൾ കോഴിക്കോടുള്ള തിയറ്ററുകളിൽ ആസ്വദിച്ചിരുന്ന സമയം മുതൽ അദ്ദേഹം തന്റെ മനസ്സിൽ കയറിക്കൂടിയെന്ന് സുചിത്ര പറയുന്നു. വിവാഹാലോചന തുടങ്ങിയപ്പോൾ നടൻ
പ്രണവ് വർഷത്തിൽ രണ്ടു സിനിമകളെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്ന് വെളിപ്പെടുത്തി സുചിത്ര മോഹൻലാൽ. പക്ഷേ, പ്രണവിന്റെ ഇഷ്ടം മറ്റൊന്നാണ്. സിനിമയുടെ കഥകൾ താൻ കേൾക്കുമെങ്കിലും അവസാനം തിരഞ്ഞെടുക്കുന്നത് പ്രണവ് തന്നെയാണെന്ന് സുചിത്ര പറയുന്നു. ഇപ്പോൾ സ്പെയിനിലെ ഒരു ഫാമിൽ ‘വർക്ക് എവേ’യിലാണ് താരമെന്നും സുചിത്ര വെളിപ്പെടുത്തി. മാധ്യമപ്രവർത്തകയായ രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് സുചിത്ര മോഹൻലാൽ ഇക്കാര്യം തുറന്നു പറഞ്ഞത്.
വീണ്ടുമൊരു ബാക്ക്പാക്കിങ് യാത്രയുടെ ചിത്രങ്ങളുമായി പ്രണവ് മോഹന്‍ലാല്‍. സിയേറ നെവാഡയില്‍ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളും മരത്തിനു മുകളില്‍ കയറുന്നതും മലനിരകളുടെ ചിത്രങ്ങളുമെല്ലാം ഇതിലുണ്ട്. പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ മധ്യ താഴ്വരക്കും ഗ്രേറ്റ് ബേസിനും ഇടയിലാണ് സിയേറ നെവാഡ സ്ഥിതിചെയ്യുന്നത്.
പ്രണവ് മോഹൻലാലുമായും സുചിത്ര മോഹൻലാലുമായുമുള്ള മനോഹരമായ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ. താരപുത്രൻ ആകുന്ന അനുഭവത്തെക്കുറിച്ച് പ്രണവ് മോഹൻലാലുമായി സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിനാണ് ദുൽഖറിന്റെ ഹൃദയസ്പർശിയായ മറുപടി. പ്രണവിന്റെ ജീവിതരീതിയും സിനിമാ തിരഞ്ഞെടുപ്പുകളും ഇഷ്ടമാണെന്ന് ദുൽഖർ
മോഹൻലാലിന്റെ അമ്മയുടെ പിറന്നാളിന് പാട്ടു പാടി കുട്ടി ഗായകൻ അവിർഭവ്. കുടുംബത്തോടൊപ്പമാണ് അവിർഭവ് മോഹൻലാലിന്റെ അമ്മയുടെ പിറന്നാളിന് താരത്തിന്റെ കൊച്ചിയിലെ വീട്ടിലെത്തിയത്. അമ്മയുടെ മുൻപിൽ പാട്ടു പാടിയ അവിർഭവ് പിറന്നാൾ സദ്യ കഴിച്ചതിനു ശേഷമാണ് മടങ്ങിയത്.
അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി നടൻ മോഹൻലാൽ. കൊച്ചി എളമക്കര വീട്ടിൽ വച്ചായിരുന്നു ആഘോഷങ്ങൾ. സുചിത്ര, പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മേജർ രവി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തു. ഇതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിന് പിന്നാലെ പ്രിയ നടന്റെ
പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മോഹൻലാലും വിസ്മയയും. ‘‘ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട അപ്പു.. ഈ വർഷവും നിന്നെപ്പോലെ തന്നെ സ്പെഷൽ ആയിരിക്കട്ടെ.’’–പ്രണവിന്റെ ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചു. ‘‘ഹാപ്പി ബർത്ഡേ ബ്രോസ്കി’’ എന്നായിരുന്നു സഹോദരി വിസ്മയയുടെ ആശംസ. ആരാധകരും സിനിമാ താരങ്ങളുമടക്കം
സൂപ്പർതാരങ്ങളുടെ മക്കളുടെ സിനിമയ്ക്കു ലഭിക്കുന്ന ഓപ്പണിങ്, സുരേഷ് ഗോപിയുടെ മകനായിട്ടും എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി നൽകി ഗോകുൽ സുരേഷ്. ആ വിഷയം സംസാരിച്ചാൽ, രാഷ്ട്രീയമടക്കം പല കാര്യങ്ങളും വരുമെന്നും ദുൽഖറും പ്രണവും അത് എളുപ്പം സാധിച്ചെടുത്തതല്ലെന്നും ഗോകുൽ സുരേഷ് വ്യക്തമാക്കി.
Results 1-10 of 118