Activate your premium subscription today
ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി.ജയചന്ദ്രനു വിട. 80ാം പിറന്നാൾ ആഘോഷിച്ച് മാസങ്ങൾ മാത്രം കഴിയവെയാണ് ഭാവഗായകന്റെ അപ്രതീക്ഷിത വിയോഗം.
ജയേട്ടൻ ഒരു പച്ചമനുഷ്യനായിരുന്നു. ഇഷ്ടപ്പെട്ട കാര്യങ്ങൾ ഏറെയിഷ്ടത്തോടെ അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തോടൊപ്പം പല സംഗീത പരിപാടികളും ചെയ്യാനായിട്ടുണ്ട്. എം.ടി സാറിന്റെ ഇഷ്ടഗാനങ്ങളുമായി കോഴിക്കോട്ട് അവതരിപ്പിച്ച പരിപാടിയും മനോരമയ്ക്കായി സംഗീത പരിപാടി അവതരിപ്പിച്ചതുമെല്ലാം അതിലുണ്ട്. രമേശൻ നായർ സാർ
സമൃദ്ധിയുടെയും ആഘോഷത്തിന്റെയും ബാല്യമായിരുന്നു ജയചന്ദ്രന്റേത്. അമ്മ പാലിയത്ത് സ്വരൂപത്തിലെ സന്തതി, അച്ഛൻ തൃപ്പൂണിത്തുറ രാജവംശത്തിലെ രവിവർമ കൊച്ചനിയൻ തമ്പുരാൻ. അദ്ദേഹത്തിന് 250 രൂപയോളം പ്രിവിപഴ്സായി ലഭിച്ചിരുന്നു. അക്കാലത്ത് അതു വളരെ വലിയ സംഖ്യയായിരുന്നു. അതു മുഴുവൻ അച്ഛൻ ഭാര്യയെ ഏൽപിക്കും.
മലയാള സിനിമാഗാനങ്ങളിൽ പ്രിയഭാവങ്ങൾ ബാക്കിവച്ചാണു ജയേട്ടൻ യാത്രയായത്. ഏതാണ്ടു 17 വയസ്സു മുതൽ ജയേട്ടന്റെ ഗാനമേളകളിൽ വയലിൻ വായിക്കാൻ ഞാൻ പോയിട്ടുണ്ട്. ഒരുപക്ഷേ ജയേട്ടൻ ഇല്ലായിരുന്നെങ്കിൽ ഞാനും ജോൺസൺ മാഷും ദേവരാജൻ മാഷിനെ കണ്ടുമുട്ടുമായിരുന്നില്ല. ശരിക്കും ഒരു കൊച്ചുകുട്ടിയുടെ മനസ്സാണു ജയേട്ടന്. എത്ര
നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിലൊരു നെയ്വിളക്കാകേണം എന്റെ ജന്മം.... ‘പുഷ്പാഞ്ജലി’ എന്ന കസെറ്റിനുവേണ്ടി എസ്.രമേശൻനായരെഴുതി പി.കെ.കേശവൻ നമ്പൂതിരി ഈണമിട്ട ഈ ഗാനം ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു മഹാനടനുണ്ടായിരുന്നു-സാക്ഷാൽ ശിവാജി ഗണേശൻ. ജയചന്ദ്രനെ കാറിൽ കയറ്റി, വീട്ടിൽ വിളിച്ചുകൊണ്ടുപോയി ഈ ഗാനം
യേശുദാസിന്റെ ഗന്ധർവനാദം സാധാരണക്കാരനു കയ്യെത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ നിൽക്കുമ്പോൾ ജയചന്ദ്രൻ നമുക്കു സ്പർശിച്ചറിയാവുന്ന അകലത്താണ് എന്നു പറഞ്ഞത് അന്തരിച്ച ചലച്ചിത്ര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു. പാട്ടുജീവിതത്തിൽ ജയചന്ദ്രനു ലഭിച്ച പല മികച്ച ഗാനങ്ങളും യേശുദാസിനു പാടാൻ വച്ചവ ആയിരുന്നു.
മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രൻ ആദ്യം പാടിയത് കുഞ്ഞാലിമരക്കാർ സിനിമയിലാണെങ്കിലും ആദ്യ ഗാനമായി പുറത്തിറങ്ങിയത് 'മഞ്ഞലയിൽ മുങ്ങി തോർത്തി' എന്ന ഗാനം. സൂപ്പർഹിറ്റായ ആ പാട്ടോടെ ജയചന്ദ്രൻ മലയാള പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ചു. ഈ അറിയാക്കഥ ജയചന്ദ്രൻ പങ്കു വച്ചത് മനോരമ ഓൺലൈൻ സംഘടിപ്പിച്ച സെല്ലുലോയ്ഡ് എന്ന പരിപാടിയിലാണ്. ജയചന്ദ്രന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു; ‘1965–ലാണ് ഞാൻ ആദ്യമായി മദ്രാസിൽ എത്തിയത്. കുഞ്ഞാലിമരക്കാർ എന്ന സിനിമയിലാണ് ആദ്യം പാടിയത്. പക്ഷെ, ആദ്യം പുറത്തിറങ്ങിയത് 'മഞ്ഞലയിൽ മുങ്ങി തോർത്തി' എന്ന പാട്ടാണ്. ഇരിങ്ങാലക്കുടയിലെ പയനീർ തീയറ്ററിൽ വച്ചാണ് ആദ്യമായി ഈ പാട്ട് വലിയ ശബ്ദത്തിലെങ്ങനെ കേട്ടത്.’
Results 1-6 of 19