Activate your premium subscription today
കവിത പാടുന്ന കുട്ടനാടന്‍ കാറ്റിന്റെ തലോടല്‍ ആ പാട്ടുകളിലെല്ലാമുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴം പോലെ മധുരമുള്ള പാട്ടുകള്‍ മലയാളിക്ക് പകര്‍ന്നുതന്ന്, മഴത്തുള്ളികള്‍ പൊഴിഞ്ഞ നാടന്‍ വഴികളിലൂടെ പാട്ടിന്റെ പച്ചത്തുരുത്തിലേക്കു നമ്മെ കൈപിടിച്ചു കൊണ്ടുപോയ ബീയാർ പ്രസാദ് ഓർമയായിട്ട് ഒരു വർഷം പിന്നിടുന്നു.
കുട്ടനാട് ∙ എഴുത്ത് പാതിമുറിഞ്ഞ് അച്ഛൻ ജീവിതത്തിൽനിന്നു മടങ്ങിയപ്പോൾ ബാക്കി എഴുതാൻ മകൾ പേനയെടുത്തു. കവിയും ഗാനരചയിതാവുമായിരുന്ന ബീയാർ പ്രസാദിന്റെ അവസാന രചനയായ ‘പ്രിയ മാനസം’ നോവൽ മകൾ ഇള പ്രസാദ് പൂർത്തിയാക്കി. നളചരിതം ആട്ടക്കഥയുടെ രചയിതാവായ ഉണ്ണായിവാരിയരുടെ ജീവിതം പറയുന്ന നോവലാണിത്. 29 അധ്യായങ്ങൾ
അന്തരിച്ച ഗാനരചയിതാവ് ബീയാർ പ്രസാദിന്റെ അവസാന നാളുകളെക്കുറിച്ചോർത്ത് ഭാര്യ വിധു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് അദ്ദേഹം വ്യക്തമായി സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയിരുന്നെന്നും കൈവെള്ളയിൽ വിരൽ കൊണ്ട് എഴുതിയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും വിധു പറയുന്നു. ആദ്യമായി കണ്ടപ്പോൾ മുതൽ ജീവൻ പിരിയും
കലാമണ്ഡലത്തിലെ വിദ്യാർഥികളുടെ ഒരു ചോദ്യത്തിനു പ്രസാദ് നൽകിയ മറുപടി എക്കാലത്തും പ്രസക്തമാണ്. ചില മുദ്രകൾ കിഴക്കോട്ടു തിരിഞ്ഞുനിന്നു വേണം കാണിക്കാൻ എന്നാണു ചട്ടം. എന്നാൽ പലയിടത്തെയും വേദികൾ പല ദിക്കുകളിലേക്കാവും. അപ്പോൾ പ്രശ്നമാകില്ലേ എന്നായിരുന്നു സംശയം.
കൽപനകളിലൂടെ നീണ്ടു കിടക്കുന്നൊരു നാട്ടുവഴിയിൽ നടക്കുന്ന സുഖമാണ് ബീയാർ പ്രസാദിന്റെ വരികൾക്ക്. ഓരത്ത് മാഞ്ചുനയായി പൊള്ളുന്ന പ്രണയമുണ്ട്. കുടക്കീഴിൽ തോൾ ചേർന്നു നടക്കുന്ന കൂട്ടുണ്ട്. കേരനിരകളാടുന്ന കുട്ടനാടുണ്ട്. കവിയും നാടകകൃത്തും പാട്ടെഴുത്തുകാരനും ടിവി അവതാരകനുമൊക്കെയായിരിക്കുമ്പോഴും പ്രസാദിന്
അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ചാണു ബീയാർ പ്രസാദിനെ കാണുന്നത്. കണ്ടാൽ ചിരിക്കുമെന്നല്ലാതെ അടുപ്പമുണ്ടായിരുന്നില്ല. സംവിധായകൻ രാജീവ് കുമാറാണു പരിചയപ്പെടുത്തിയത്. പിന്നെയും എത്രയോ കഴിഞ്ഞാണു ഞങ്ങൾ അടുക്കുന്നത്. പ്രസാദ് ഒരു തിരക്കഥ എഴുതിയിരുന്നു ‘ചന്ദ്രോത്സവം’. അതു സിനിമയാക്കാമെന്നു ഗുഡ്നൈറ്റ് മോഹൻ
ആലപ്പുഴ / ചങ്ങനാശേരി ∙ കവിയും ചലച്ചിത്ര ഗാനരചയിതാവും ടിവി അവതാരകനും നാടകകൃത്തുമായ ബീയാർ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നു ചികിത്സയിലായിരുന്ന ബീയാറിന്റെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് 2.40നു ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
സിനിമയിൽ പാട്ടെഴുതി എന്നൊരു കാര്യമേ ബീയാർ പ്രസാദ് ചെയ്തിട്ടുള്ളൂ. ചെയ്യാത്തതും അതിലേറെ പ്രാഗൽഭ്യമുള്ളതുമായ കാര്യങ്ങൾ അതിന്റെ പലമടങ്ങു വരും. ചെറുപ്പത്തിൽ കൊതിച്ചത് കൊട്ടു പഠിക്കാനായിരുന്നു. ഇടയ്ക്ക കൊട്ടി അഷ്ടപദി പാടുന്ന അച്ഛൻ മങ്കൊമ്പ് ബാലകൃഷ്ണപ്പണിക്കരിൽനിന്നു വിത്തിട്ട താളം. പക്ഷേ, അച്ഛൻ
ഗാനരചയിതാവ് ബീയാർ പ്രസാദിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദന പങ്കിട്ട് സംവിധായകൻ ടി.കെ.രാജീവ് കുമാർ. അറിവിന്റെ ഭണ്ഡാരമായ സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. വർഷങ്ങൾ നീണ്ട സൗഹൃദമാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. രാജീവ് കുമാറിന്റെ ആദ്യസിനിമ മുതൽ
‘നീ കടിച്ചൂ, പാതി തന്നു, കുഞ്ഞുകിനാവിൻ കണ്ണിമാങ്ങ’ എന്നു ബാല്യകാല സൗഹൃദത്തെപ്പറ്റി പാട്ടിലെഴുതിയ ബീയാർ പ്രസാദിന് ഉടൽ തന്നെ പകുത്തു കൊടുത്തിട്ടുണ്ട് സ്കൂൾ കാലം മുതലേ അറിയുന്ന ഒരു ഇളയ കൂട്ടുകാരൻ. ചലച്ചിത്ര ഗാനരചയിതാവും ടിവി അവതാരകനുമായ ബീയാർ പ്രസാദിന് വൃക്ക നൽകിയ സുഹൃത്ത് ഇന്നും അജ്ഞാതനായി
Results 1-10 of 17