ജി. വേണുഗോപാൽ മലയാളചലച്ചിത്ര പിന്നണിഗായകനാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതജ്ഞരായ രാധാമണി, ശാരദാമണി എന്നിവരുടെ അനിയത്തിയുടെ മകനാണ് വേണുഗോപാൽ.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള തട്ടത്തുമലയിലാണ് ഗോപിനാഥൻ നായർ, സരോജിനി ദമ്പതികളുടെ മകനായി ജി. വേണുഗോപാൽ ജനിച്ചത്. അമ്മ സരോജിനി തിരുവനന്തപുരം ഗവർമെന്റ് വനിതാ കോളേജ് സംഗീത വിഭാഗം മേധാവിയായിരുന്നു.