Activate your premium subscription today
മലയാളത്തിലെ പ്രമുഖനായ സംഗീതജ്ഞനാണ് ജെറി അമൽദേവ്. ന്യൂയോർക്കിൽ നിന്ന് സംഗീതത്തിൽ ബിരുദവും സംഗീതസംവിധാനത്തിൽ ബിരുദാനന്തര ബിരുദവും നേടി. സംഗീതസംവിധാനത്തിനു പുറമേ സംഗീത അധ്യാപകനായും പ്രവർത്തിച്ചു.
കൊച്ചി ∙ ‘‘ഞാനെന്റെ ധാരണക്കുറവിന്റെ ഇരയാണ്’’, സൈബർ തട്ടിപ്പില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് താൻ കുറച്ചു ദിവസങ്ങളായി കടന്നു പോയ അവസ്ഥയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഡോ.ഗീവർഗീസ് മാർ കൂറിലോസ് അടക്കമുള്ളവർ പറ്റിക്കപ്പെട്ടിട്ടും സൈബർ തട്ടിപ്പിന് യാതൊരു കുറവുമില്ല എന്നു തെളിയിക്കുന്നതു കൂടിയാണ് ജെറി അമൽദേവ് നേരിട്ട ഭീഷണി. രണ്ടാഴ്ചയോളമാണ് മലയാളത്തിന്റെ പ്രശസ്ത സംഗീത സംവിധായകൻ സൈബർ തട്ടിപ്പുകാരുടെ കെണിയിൽപ്പെട്ട് തീ തിന്നത്.
കൊച്ചി∙ സംഗീത സംവിധായകൻ ജെറി അമൽദേവിൽനിന്ന് പണം തട്ടാൻ സൈബർ തട്ടിപ്പ് സംഘത്തിന്റെ ശ്രമം. സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ ‘വെർച്വൽ അറസ്റ്റ്’ ചെയ്തെന്ന് വിശ്വസിപ്പിച്ച് 1,70,000 രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെടുകയായിരുന്നു. പണം പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും.
അന്തരിച്ച സംഗീതജ്ഞൻ കെ.ജെ.ജോയിയെ സംഗീതസംവിധായകൻ ജെറി അമൽദേവ് ഓർത്തെടുക്കുന്നത് ഇങ്ങനെ: ‘കെ.ജെ.ജോയിയുടെ പേരും പാട്ടുകളുമൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിലും ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ കഴിഞ്ഞശേഷമാണ്. സംഗീത സംവിധായകനെക്കാൾ ഉപരിയായി നല്ലൊരു മനുഷ്യനായിരുന്നു. ഗ്രേറ്റ്
കൊച്ചി ∙ മലയാള ചലച്ചിത്രഗാനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മഴവിൽ മ്യൂസിക് പുരസ്കാരം സംഗീതസംവിധായകൻ ജെറി അമൽദേവിനു സമ്മാനിച്ചു. ഗോൾഡൻ വോയ്സ് പുരസ്കാരം കെ.എസ്.ചിത്രയ്ക്കും സുജാത മോഹനും സമ്മാനിച്ചു. സോങ് ഓഫ് ദി ഇയർ പുരസ്കാരം ആർഡിഎക്സ് സിനിമയിലെ ‘നീല നിലവേ...’ എന്ന പാട്ടിനാണ്.
ആയിരം കണ്ണുമായി മലയാളികളുടെ ഹൃദയത്തിന്റെ മഞ്ഞണിക്കൊമ്പിൽ ചേക്കറിയ ‘മ്യൂസിക് മാസ്റ്ററുടെ’ കഠിനാധ്വാനം യാദൃച്ഛികമായി കണ്ടെത്തിയതിനെക്കുറിച്ചുള്ള ഓർമക്കുറിപ്പാണിത്. വർഷങ്ങൾക്കു ശേഷമാണു ഞാൻ ന്യൂയോർക്കിലെ കോർണൽ സർവകലാശാല സന്ദർശിച്ചത്. ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഏകദേശം 4 മണിക്കൂർ വടക്കോട്ടു സഞ്ചരിച്ചാൽ എത്തുന്ന, ഒന്റാറിയോ തടാകത്തിനു സമീപമാണു സർവകലാശാല. ദൈവം ഭൂമിയെ അനുഗ്രഹിച്ചപ്പോൾ ആ വിരലുകൾ പതിഞ്ഞുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നതാണ് ഈ നീണ്ട തടാകങ്ങൾ– ഫിംഗർ ലേക്സ്.
സംഗീതസംവിധായകൻ മനസ്സിൽ കാണുന്നതു മുൻകൂട്ടി കാണാനുള്ള കഴിവാണു വാണിയെ വേറിട്ട ഗായികയാക്കുന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലാണു വാണി ജയറാം ആദ്യമായി എനിക്കായി പാടിയത്. ആരെല്ലാമാകണം ഗായകരെന്ന ചർച്ചയിൽ എസ്.ജാനകിക്കൊപ്പം വാണിയുടെ പേരും വന്നു. ആ ചിത്രത്തിലെ ഏറ്റവും ഹാപ്പി മൂഡിലുള്ള ഗാനം
ആരാധനാലയങ്ങളിൽ സംഗീതം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് സംഘടിപ്പിക്കുന്ന പഠന കോഴ്സിന് തുടക്കമാകുന്നു. ജനുവരി 11 ബുധനാഴ്ച കോട്ടയത്തെ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ആണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
ക്രിസ്മസിനോടനുബന്ധിച്ച് വേറിട്ട സംഗീത വിഡിയോ ഒരുക്കി കര്‍ണാടകയിലെ മുന്‍ ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജിന്റെ മകള്‍ റെനിറ്റ ജോര്‍ജ്. റെനിറ്റ സംവിധാനം ചെയ്ത് ജെറി അമല്‍ദേവ് ഈണം പകർന്ന ‘പ്രകാശ സുന്ദരം’ എന്ന ഗാനമാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നത്. ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ റെനിറ്റ
സിനിമകളിലും മറ്റ് സംഗീത സംരംഭങ്ങളിലും മാത്രമല്ല, ആരാധനാലയങ്ങളിലും മികവുറ്റ ഒരു സൗണ്ട് എൻജിനീയർ വേണമെന്ന് സംഗീത സംവിധായകൻ ജെറി അമൽദേവ്. ആരാധനാലയങ്ങളിൽ ഓരോരുത്തരും അവരുടെ സൗകര്യത്തിന് അനുസരിച്ച് സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതാണ് കാണുന്നത്, ആ രീതി ഇനി മാറണം. കൂടുതൽ ഫലപ്രദമായ രീതിയിൽ സൗണ്ട് സിസ്റ്റം
Results 1-9