ഇന്ത്യൻ പിന്നണി ഗായികയായിരുന്നു കല്യാണി മേനോൻ. 1970 കളിൽ ക്ലാസ്സിക്കൽ ഗായിക എന്ന നിലയിൽ തുടക്കം കുറിച്ചു. പിന്നീട് പിന്നണി ഗായികയായും വളർന്നു. 1990കളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലും എ.ആർ. റഹ്മാന്റെ കൂടെ പ്രവർത്തിച്ചിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചെന്നെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കല്യാണി മേനോൻ, 2021 ഓഗസ്റ്റിൽ അന്തരിച്ചു.