Activate your premium subscription today
പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഉസ്താദ് സാക്കിർ ഹുസൈൻ ആരാധകരുടെ മനസ്സിൽ അനശ്വരമായി എന്നെന്നും നിലനിൽക്കുമെന്ന് കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനുമായ സൂര്യ കൃഷ്ണമൂർത്തി. തന്റെയും നടി ശോഭനയുടെയും ഏറെക്കാലത്തെ ഒരു മോഹം സാക്ഷാൽക്കരിക്കാതെയാണ് ഉസ്താദ് വിടവാങ്ങുന്നതെന്ന് സൂര്യ
താളപ്പെരുക്കത്തിന്റെ ചക്രവർത്തി സാക്കിർ ഹുസൈന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് സംഗീതലോകം. അനുശോചനമറിയിച്ചെത്തുന്നവരിൽ പ്രമുഖ കലാകാരന്മാരുടെ നീണ്ട നിരതന്നെയുണ്ട്. സങ്കടത്തോടൊപ്പം കുറ്റബോധവും പങ്കുവച്ചാണ് സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ സമൂഹമാധ്യമ പോസ്റ്റ്. ‘സാക്കിർ ഭായ് ഒരു പ്രചോദനമായിരുന്നു.
ചടുല താളങ്ങൾ കൊണ്ട് തബലയിൽ ഇന്ദ്രജാലം തീർത്ത് ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ സാക്കിർ ഹുസൈന്റെ വിയോഗം താങ്ങാനാവാത്ത വേദനയിലാണ് സംഗീത ലോകം. താൻ നെഞ്ചോട് ചേർത്ത സംഗീതം പോലെ തന്നെ മനോഹരമായിരുന്നു സാക്കിറിന്റെ ജീവിതവും. സംഗീത ലോകത്തെ അദ്ദേഹത്തിന്റെ ജൈത്രയാത്രയ്ക്ക് എന്നും താങ്ങും തണലുമായത് കഥക്
ഉസ്താദ് അല്ലാ രഖയ്ക്ക് മൂന്നു പെൺമക്കൾക്കു ശേഷം ജനിച്ച മകനായിരുന്നു സാക്കിർ ഹുസൈൻ. മുംബൈയിലെ മാഹിമിലെ നഴ്സിങ് ഹോമിൽ അദ്ദേഹം ജനിക്കുമ്പോൾ ഗുരുതര രോഗബാധിതനായി ആശുപത്രിയിലായിരുന്നു പിതാവ് അല്ലാ രഖ. മകന്റെ ജനനം കൊണ്ടുള്ള നിർഭാഗ്യമാണ് അല്ലാ രഖയുടെ രോഗമെന്നായിരുന്നു അമ്മ ബാവി ബീഗത്തിന്റെ വിശ്വാസം.
മുംബൈയിലെ ഹരിദാസ് വട്കര്‍ എന്ന പ്രശസ്തനായ തബല നിര്‍മാതാവ് ആണ് പതിറ്റാണ്ടുകളോളം സാക്കിര്‍ ഹുസൈനു വേണ്ടി തബല നിര്‍മിച്ചത്. സാക്കിര്‍ ഹുസൈന് പ്രത്യേകമായിട്ടാണ് തബല നിര്‍മിച്ചുകൊടുക്കുന്നതെന്ന് ഹരിദാസ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. മുത്തച്ഛന് കേരപ്പ രാമചന്ദ്ര വട്കറിന്റെയും അച്ഛന്
തബലയിൽ അല്ലാരാഖാ, മകൻ സാക്കിർ ഹുസൈൻ, സാരംഗിയിൽ ബിസ്മില്ലാ ഖാൻ, സന്തൂറിൽ ശിവ്കുമാർ ശർമ, സരോദിൽ അംജദ് അലി ഖാൻ, പുല്ലാങ്കുഴലിൽ ഹരിപ്രസാദ് ചൗരസ്യ, മൃദംഗത്തിൽ ഉമയാൾപുരം ശിവരാമൻ, ചെണ്ടയിൽ മട്ടന്നൂർ ശങ്കരൻകുട്ടി, ഘടത്തിൽ വിക്കു വിനായകറാം, ഡ്രംസിൽ ശിവമണി... ഇന്ത്യയെന്ന ഭൂപടത്തിനപ്പുറം നമ്മുടെ നാദലയങ്ങൾ ഉയർന്നുകേൾപിച്ച ഈ സംഘത്തിൽനിന്ന് പെട്ടെന്നൊരു രാത്രി സാക്കിർ ഭായ് ഇറങ്ങിപ്പോകുമ്പോൾ ഒരു താളവട്ടംതന്നെ നിശ്ചലമാകുന്നു. സാക്കിറിനെയും മറ്റൊരു മകൻ ഫസൽ ഖുറേഷിയെയും ഒപ്പമിരുത്തി അല്ലാരാഖാ തബലയെ കൂട്ടിയിണക്കുന്നതിന്റെ നാദഭംഗി അതുല്യമായിരുന്നു. പിതാവിൽനിന്നു പാരമ്പര്യതാളത്തിനപ്പുറത്തേക്കും സഹോദരനിൽനിന്ന് അതിന്റെ പിൻവഴിക്കപ്പുറത്തേക്കും സഞ്ചരിച്ച സാക്കിർ അതിവേഗം സ്വയം താളഗോപുരമായത് സംഗീതാസ്വാദകർ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ കണ്ടനുഭവിച്ച അതുല്യാനുഭവമാണ്. പഖാവജിനെ മുറിച്ചുവച്ചതുപോലുള്ള തബലയിൽ, ഇരുതലയുടെ സാധ്യതയോ പരിമിതിയോ ബാധിക്കാത്തവിധം സാക്കിർ സാധിച്ചെടുത്ത താളപ്പെരുക്കം കാതുകളിൽ മാത്രമല്ല കണ്ണുകളിലും നിലയ്ക്കാത്ത നാദാനന്ദമാണ്. കയ്യിൽ തെളിയുന്നത് ആ കണ്ണുകളിൽ നമുക്കു വായിക്കാമായിരുന്നു. തന്റെ വിരലറ്റത്തുനിന്ന് ആസ്വാദകർ ഓരോരുത്തരുടെയും കൺകോണുകളിലേക്കാണു സാക്കിർ വിരലോടിച്ചത്. തബലയിൽ മുറുകുന്നതൊക്കെയും, ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകംപോലെ അദ്ദേഹത്തിന്റെ മിഴികളിൽ വിസ്മയമായി നിറഞ്ഞിരുന്നു.
Results 1-6 of 12