കേരളത്തിൽ നിന്നുള്ള ഒരു സംഗീത സംഘമാണ് തൈക്കുടം ബ്രിഡ്ജ്. 2013 സെപ്റ്റംബർ 28 നാണ് സംഘം ആദ്യമായി പൊതുവേദിയിലെത്തിയത്. മോഡൽ എൻജിനീയറിങ് കോളജിലെ വേദിയിൽ 45 മിനിട്ട് നീളുന്ന സംഗീത പരിപാടി അവതരിപ്പിച്ച് തൈക്കുടം ബ്രിഡ്ജ് ശ്രദ്ധ നേടി. സംഗീതസംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർഥ് മേനോനും ചേർന്നാണ് തൈക്കുടം ബ്രിഡ്ജ് സ്ഥാപിച്ചത്.