Activate your premium subscription today
കേന്ദ്ര സർക്കാരെടുക്കുന്ന തീരുമാനങ്ങളിൽ വിശദമായ ആലോചനയുടെ ബലം പ്രകടമാവണം. കാരണം, അവ 142 കോടി ജനതയുടെ സർക്കാരിന്റെ തീരുമാനങ്ങളാണ്. ജൂൺ 25 ഇനി ഭരണഘടന ഹത്യാദിവസമായിരിക്കുമെന്ന് ജൂലൈ 12ന് എടുത്ത തീരുമാനത്തിൽ പക്ഷേ, ആ ഗൗരവം പ്രകടമാകുന്നുണ്ടെന്നു പറയാൻ വയ്യ. അസാധാരണ സാഹചര്യങ്ങളിലൊഴികെ, സർക്കാരുകൾ രണ്ടു സമയത്താണ് തിടുക്കത്തിൽ തീരുമാനങ്ങളെടുക്കാറുള്ളത്: കാലാവധി തീരുന്നതിനു തൊട്ടുമുൻപും അധികാരത്തിൽ കയറി ഉടനെയും. ഇനി അധികാരത്തിലേക്കു തിരിച്ചുവരില്ലെന്ന ആശങ്കയാലും തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താമെന്ന ഉദ്ദേശ്യത്താലുമാണ് കാലാവധി തീരാറാകുമ്പോഴുള്ള ധൃതിപിടിച്ച തീരുമാനങ്ങൾ. തിരഞ്ഞെടുപ്പിൽ നൽകുന്ന വാഗ്ദാനം പാലിക്കുന്നതിലുള്ള ഉത്സാഹമാവും അധികാരമേറ്റാലുടനെ വേഗത്തിലെടുക്കുന്ന തീരുമാനങ്ങൾക്കു പിന്നിൽ. 2014ൽ മോദി സർക്കാർ അധികാരമേറ്റയുടനെ കള്ളപ്പണക്കാരെ പിടികൂടാൻ നടപടി പ്രഖ്യാപിച്ചു. നരേന്ദ്ര മോദി തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് അത്തരമൊരു വാഗ്ദാനം നൽകിയിരുന്നു. അധികാരം ലഭിച്ചപ്പോൾ ആ വാക്കു പാലിക്കുകയാണുണ്ടായത്. ഇപ്പോൾ, മൂന്നാം തവണ മോദി സർക്കാർ അധികാരമേറ്റ്
ന്യൂഡൽഹി∙ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനിമുതൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ ധീരമായി പോരാടിയവർക്ക് ആദരമർപ്പിക്കുന്നതിനാണ് ഈ ദിവസം ഭരണഘടന ഹത്യാദിനമായി ആചരിക്കുന്നതെന്നാണ്
ന്യൂഡൽഹി∙ അജൻഡയിലില്ലാത്ത പ്രമേയം അവതരിപ്പിച്ചു ലോക്സഭയിൽ അസാധാരണ നീക്കവുമായി സ്പീക്കർ. അടിയന്തരാവസ്ഥയെ അപലപിച്ചു സ്പീക്കര് തന്നെ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസിനെയും പേരെടുത്തു വിമർശിച്ചു. ഉടൻ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലം
ന്യൂഡൽഹി∙ പാർലമെന്റിൽ ഭരണഘടന ഉയർത്തിപ്പിടിച്ചു നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകൾ സെപ്റ്റംബർ 6ന് തന്റെ സിനിമ ‘എമർജൻസി’ പുറത്തിറങ്ങുമ്പോൾ കാണാമെന്നു നടിയും ലോക്സഭാംഗവുമായ കങ്കണ റനൗട്ട്. കങ്കണയുടെ ആദ്യ സംവിധാന സംരംഭംകൂടിയാണ് ചിത്രം. ‘‘ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും
2019–20 കാലം, കോവിഡ് ഭീതിയെ തുടർന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ത്യയിലും മാസങ്ങൾ നീണ്ട ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലും അപ്രതീക്ഷിതമായിട്ടായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്ഡൗൺ പ്രഖ്യാപനം. പിന്നീടുള്ള ദിവസങ്ങളിൽ ഒഴിഞ്ഞ നിരത്തുകളും, പൊലീസ് സംവിധാനങ്ങളെ ഉപയോഗിച്ച് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായിരുന്നു നമ്മെ കാത്തിരുന്നത്. പുതിയ തലമുറയ്ക്ക് ലോക്ഡൗൺ ഒരു പുതിയ അനുഭവമായിരുന്നു. ഒരുപക്ഷേ വരുന്ന തലമുറയ്ക്ക്, അവർ അദ്ഭുതത്തോടെ കേട്ടിരിക്കുന്ന, വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കഥയാവും കോവിഡ് കാലത്തെ അടച്ചുപൂട്ടൽ. ഇതിന് സമാനമായ മറ്റൊരു കഥ ഇന്നത്തെ യുവാക്കൾക്കു പറഞ്ഞു കൊടുക്കാൻ മുതിർന്ന തലമുറയും കാത്തുവച്ചിട്ടുണ്ട്. പുതുതലമുറയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കാലത്തെ കഥ. അതാണ് 1975ലെ അടിയന്തരാവസ്ഥ.
ന്യൂഡൽഹി∙ അടിയന്തരാവസ്ഥയെ എതിർത്തുനിന്ന ധൈര്യശാലികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രണാമം അർപ്പിച്ചു. ആ ‘ഇരുണ്ട ദിനങ്ങൾ’ നമ്മുടെ ചരിത്രത്തിലെ മറക്കാനാകാത്ത ഏടായി എന്നും നിലനിൽക്കുമെന്നും ഭരണഘടനയുടെ മൂല്യങ്ങൾക്ക് എതിരാണതെന്നും മോദി കൂട്ടിച്ചേർത്തു. 1975ൽ ജൂൺ 25നാണ് രാജ്യത്ത് അന്നത്തെ പ്രധാനമന്ത്രി
ന്യൂഡൽഹി ∙ മൻ കി ബാത്തിന്റെ 102-ാം പതിപ്പിൽ അടിയന്തരാവസ്ഥ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘‘അടിയന്തരാവസ്ഥ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമായിരുന്നു. ജൂൺ 25 എന്ന തീയതി മറക്കാനാവില്ല.
കോട്ടയം ∙ കണ്ണൂരിന്റെ രാഷ്ടീയക്കളരിയിലാണു കോടിയേരി ബാലകൃഷ്ണൻ പിച്ചവച്ചു തുടങ്ങിയത്. സ്കൂൾ പഠനകാലത്തു തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഒണിയൻ ഗവ. ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ആയിരിക്കുമ്പോഴാണു കോടിയേരി കെഎസ്എഫിന്റെ യൂണിറ്റ് സ്കൂളിൽ ആരംഭിക്കുന്നതും അതിന്റെ
പിങ്ക് സൺഗ്ലാസ് ധരിച്ച്, ആഭരണങ്ങൾ വാരിച്ചുറ്റി, സിൽക്ക് സാരി ധരിച്ച്, പെർഫ്യൂം ഗന്ധം പരത്തി നടക്കുന്ന ആ വനിതയെ എല്ലാവരും നോക്കിയിരുന്നത് കൗതുകത്തോടെയായിരുന്നു. തനിക്കു നേരെ വരുന്ന കണ്ണുകളോട്, അത് ആണിന്റെയാണെങ്കിലും പെണ്ണിന്റെയാണെങ്കിലും റുക്സാനയ്ക്ക് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ– ‘‘എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്റെ ആഭരണങ്ങൾ. എന്റെ യഥാർഥ വ്യക്തിത്വം മറച്ച് ഞാൻ എന്തിനു ജീവിക്കണം?’’.. Rukhsana
മ്യൂണിക് ∙ ഇന്ത്യയുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘47 കൊല്ലം മുൻപ് ജനാധിപത്യത്തെ തടങ്കലിലാക്കി അടിച്ചമർത്താൻ ശ്രമം നടന്നു. ഇന്ത്യയുടെ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് അടിയന്തിരാവസ്ഥ.’
Results 1-10 of 13