Activate your premium subscription today
കവിയും നിരൂപകനുമായ എ.കെ.രാമാനുജൻ ഇന്ത്യയുടെ നാനാത്വത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത് ഒരു ഐറിഷുകാരന്റെ കഥയാണ്. ട്രൗസേഴ്സ് ഏകവചനമാണോ ബഹുവചനമാണോ എന്ന ചോദ്യത്തിന് അയാൾ നൽകിയ മറുപടി, ‘മുകളിൽ ഏകവചനം, താഴെ ബഹുവചനം’ എന്നായിരുന്നു. രാമാനുജന്റെ ഈ വാക്കുകൾ സുനിൽ ഖിൽനാനി ‘ദി ഐഡിയ ഓഫ് ഇന്ത്യ’ എന്ന പ്രശസ്തമായ പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. വൈവിധ്യങ്ങൾക്കിടയിലും ഏകാത്മകതയെ(Unity) മുറുകെപ്പിടിക്കുന്ന ഫെഡറൽ ഘടനയുള്ള ഇന്ത്യൻ റിപ്പബ്ലിക്കിനും ഈ നിർവചനം ചേരും.
ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനമായി ഡൽഹിയിൽ നടന്ന ബീറ്റിങ് റിട്രീറ്റിന്റെ മുഖ്യ ആകർഷണം പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ആയിരം ഡ്രോണുകളും അനുബന്ധ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ഡ്രോൺ ലൈറ്റ് ഷോ ആയിരുന്നു. ഐഐടി ഡൽഹിയിൽ ഡ്രോണുകളിൽ സ്പെഷലൈസ് ചെയ്യുന്ന ബോട്ട്ലാബ് ഡൈനമിക്സിലെ 45 പേരടങ്ങിയ ടീമിന്റെ പ്രയത്നം...Beating Retreat Ceremony, Botlab Dynamics, Drone Jobs
Results 1-2