Activate your premium subscription today
ബംഗ്ലദേശിലെ മാറിമാറിവന്ന വിവിധ സർക്കാരുകളുമായി നല്ല ബന്ധമാണു നിലനിർത്തിയിരുന്നതെന്ന് ഓർമിപ്പിച്ചും പ്രശ്നങ്ങൾ ചർച്ചചെയ്തു മുന്നോട്ടുപോകാൻ ഷെയ്ഖ് ഹസീനയെ ഉപദേശിച്ചിരുന്നുവെന്നു പ്രസ്താവിച്ചും ഇന്ത്യ വളരെ സൂക്ഷിച്ചാണു ബംഗ്ലദേശ് നയതന്ത്രം മുന്നോട്ടുകൊണ്ടുപോവുന്നത്. ഷെയ്ഖ് ഹസീനയുടെ പാപങ്ങളിൽ പങ്കില്ലെന്നാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയുടെ പൊരുൾ. ഇന്ത്യയിലേക്കു വരാൻ അനുവദിക്കണമെന്ന അഭ്യർഥന ഹസീന നടത്തിയതാണെങ്കിലും വിമാനത്തിന് സഞ്ചാര അനുമതി അഭ്യർഥിച്ചത് നിലവിലെ ബംഗ്ലദേശ് അധികൃതരാണ്. ഹസീന രാജിവച്ചശേഷം നിലവിലുള്ള അധികൃതരുടെ കൂടി അഭ്യർഥന മാനിച്ചാണ് ഇന്ത്യയിലേക്ക് വരാൻ അവരെ അനുവദിച്ചതെന്നു ചുരുക്കം. മറ്റു കക്ഷികളുമായി ഇന്ത്യ രാഷ്ട്രീയതലത്തിൽ ബന്ധപ്പെട്ടിരുന്നതായി പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ അഭയം
അടുത്തകാലത്തെങ്ങും നേരിടാത്ത അയൽപക്ക പ്രതിസന്ധിയാണു ബംഗ്ലദേശിലെ ഭരണത്തകർച്ചയോടെ ഇന്ത്യ നേരിടുന്നത്. രണ്ടു കൊല്ലം മുൻപു ജനമുന്നേറ്റത്തിൽ ശ്രീലങ്കയിലെ ഗോട്ടബയ രാജപക്സെ ഭരണകൂടം തകർന്ന അവസരത്തെക്കാൾ അപകടകരമായ പ്രതിസന്ധിയാണ് ഇപ്പോൾ ഇന്ത്യ നേരിടുന്നത്. ഷെയ്ഖ് ഹസീനയുടെ പതനത്തോടെ ബംഗ്ലദേശിലെ പ്രതിപക്ഷം രാഷ്ട്രീയത്തിൽ പിടിമുറുക്കുമെന്നു കരുതാം. പ്രധാന പ്രതിപക്ഷസഖ്യമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി– ജമാഅത്ത് സഖ്യം അറിയപ്പെടുന്ന ഇന്ത്യാവിരുദ്ധരാണെന്നു മാത്രമല്ല, പാക്കിസ്ഥാൻ പക്ഷപാതികൾ കൂടിയായാണ് അറിയപ്പെടുന്നത്. തൽക്കാലം ഇവരല്ല അധികാരത്തിലെന്നതും സൈന്യമാണു ഭരണം നിയന്ത്രിക്കുന്നതെന്നതും മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം...
പ്രതിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച് ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന ചരിത്രമെഴുതുന്നു. 2024 ജനുവരി ഏഴിനു നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആരംഭിച്ച വോട്ടെണ്ണൽ 8നു പൂർത്തിയായപ്പോൾ ഭൂരിഭാഗം സീറ്റുകളിലും ഹസീനയുടെ അവാമി ലീഗിനാണു ജയം. ഏതാനും മാസങ്ങളായി പ്രക്ഷോഭങ്ങളും അക്രമങ്ങളും അരങ്ങു തകർക്കുന്ന ബംഗ്ലദേശിൽ വോട്ടെടുപ്പിനോടനുബന്ധിച്ചും അക്രമങ്ങൾക്ക് കുറവില്ലായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ബംഗ്ലദേശിൽ ജനാധിപത്യധ്വംസനവും പ്രതിപക്ഷത്തെ അടിച്ചമർത്തലും ശക്തമാകുന്നുവെന്ന് ആരോപിച്ച് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ മുറുമുറുക്കുമ്പോൾ ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണയാണ് ഹസീന സർക്കാരിന്.
Results 1-3