Activate your premium subscription today
ഗഡ്ചിറോളി ∙ മഹാരാഷ്ട്രയിലെ കോപർശി ഉൾക്കാടുകളിലെ നക്സൽ മേഖലയിൽ ഹെലികോപ്റ്റർ പറത്തിയെത്തിയും ലാൻഡിങ് സാധിക്കാതെ വന്നപ്പോൾ ചാടിയിറങ്ങിയും സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ ധീരയായ പൈലറ്റിന് അനുമോദനം.
ബെംഗളൂരു ∙ 2005ൽ തുമക്കൂരു വെങ്കട്ടമ്മനഹള്ളി പൊലീസ് ക്യാംപിനു നേരെയുണ്ടായ നക്സൽ ആക്രമണക്കേസിലെ പ്രതിയെ 19 വർഷത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് രാമഗിരി സ്വദേശി കോട്ടഗെരെ ശങ്കരയാണ് (38) അറസ്റ്റിലായത്.
റായ്പുർ∙ മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നതിനിടെ ഛത്തീസ്ഗഡിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി നക്സലൈറ്റുകളുടെ
സുള്ള്യ ∙ നക്സൽ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്ന് ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ അതിർത്തി പ്രദേശമായ വനമേഖലയിൽ നക്സൽ വിരുദ്ധ സേന (എഎൻഎഫ്) തിരച്ചിൽ ശക്തമാക്കി. ദക്ഷിണ കന്നഡ കുടക് അതിർത്തി പ്രദേശം സുബ്രഹ്മണ്യയ്ക്ക് സമീപം മടിക്കേരി താലൂക്കിലെ കാലൂരു ഗ്രാമത്തിലെ കൂജിമല എന്ന വനാതിർത്തിയോടു ചേർന്ന
ബിജാപുർ ∙ ഛത്തീസ്ഗഡിൽ സുരക്ഷാസേനയുടെ കമാൻഡർ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡ് ആംഡ് ഫോഴ്സ് (സിഎഎഫ്) കമാൻഡർ ടിജാവ റാം ഭുര്യയെ പട്ടാപ്പകൽ മാവോയിസ്റ്റ് സംഘം മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ബിജാപുർ ജില്ലയിലെ കുട്രു പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെ ഒമ്പതരയോടെയാണു സംഭവം.
ബെംഗളൂരു ∙ സായുധരായ 3 നക്സലുകളുടെ രഹസ്യനീക്കത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഉഡുപ്പിയിലും ചിക്കമഗളൂരുവിലും പൊലീസും നക്സൽ വിരുദ്ധ സേനയും തിരച്ചിൽ ഊർജിതമാക്കി. കേരളാ അതിർത്തി കടന്ന് എത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുജില്ലകളിലെയും വനമേഖലകളിൽ കനത്ത ജാഗ്രത
കുറ്റ്യാടി∙ നക്സലൈറ്റ് പ്രവർത്തകരുടെ കുറ്റ്യാടി പൊലീസ് സ്റ്റേഷൻ അക്രമത്തിന് 54 വർഷം തികയുന്നു. കേസിലെ പ്രതികളിൽ ഇന്ന് ജീവിച്ചിരിക്കുന്നത് 3ാം പ്രതി പാലേരിയിലെ ചമ്പേരി സി.എച്ച്.കടുങ്ങോൻ (81) മാത്രം. അന്ന് പൊലീസിന്റെ കൊടിയ മർദനത്തിനിരയായ കടുങ്ങോൻ ഇപ്പോൾ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്. 1969
തണ്ടർബോൾട്ടുമായി തുടര്ച്ചയായുണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ വലിയ പ്രതിസന്ധിയിലായിരിക്കുകയാണു കേരളത്തിലെ മാവോയിസ്റ്റ് ഗറിലാ സേന. വലിയ നേതാക്കളുൾപ്പെടെ എട്ടു കേഡർമാരെയാണ് കഴിഞ്ഞ 7 വർഷത്തിനിടെ കേരളത്തിൽ സിപിഐക്ക് (മാവോയിസ്റ്റ്) നഷ്ടപ്പെട്ടത്. പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറി ബി.ജി. കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മഞ്ചിക്കണ്ടി വെടിവയ്പിനു പ്രതികാരം ചെയ്യാൻ രൂപീകരിച്ച ‘വരാഹിണി’ ദളം പിരിച്ചുവിടേണ്ടിവന്നു. വയനാട്ടിൽ ഏറെ സജീവമായിരുന്ന ബാണാസുര ദളത്തിന്റെ കമാൻഡറായ ചന്ദ്രു മറ്റൊരു നേതാവ് ഉണ്ണിമായയ്ക്കൊപ്പം പേരിയ ചപ്പാരം ഊരിൽനിന്നു പിടിയിലായത് നവംബർ ആദ്യവാരം. ഇപ്പോഴിതാ കണ്ണൂർ ഉരുപ്പുംകുറ്റി പാറക്കപ്പാറയിലും മാവോയിസ്റ്റ് സംഘത്തിനു നേരെ വെടിവയ്പുണ്ടായിരിക്കുന്നു. ചപ്പാരം ഊരിൽനിന്നു മാവോയിസ്റ്റുകൾ കണ്ണൂരിലേക്കു കടന്നതായി പൊലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിൽ സജീവസാന്നിധ്യമായ മാവോയിസ്റ്റുകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്.
അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. 2023 സെപ്റ്റംബർ 28ന് കമ്പമലയിൽ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് സംഘം വനംവികസന കോർപറേഷന്റെ ഓഫിസ് അടിച്ചു തകർത്തു. വീടുകളിൽ കയറി ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചു മടങ്ങി. ഇതിനും ഏതാനും മാസം മുൻപാണ് കണ്ണൂർ കേളകം രാമച്ചി കോളനിയിലെ എടാൻ കേളനെന്ന വ്യക്തിയുടെ വീട്ടിൽ രണ്ടംഗ സായുധ സംഘം എത്തി രണ്ടു മണിക്കൂറോളം നിന്ന് മൊബൈൽ ചാർജ് ചെയ്തു പോയത്. ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞ സ്ഥലം കൂടിയായിരുന്നു കേരളം–കർണാടകം അതിർത്തിയിലെ ഈ പ്രദേശം. ഇവിടെയുള്ള ആറളം വന്യജീവി സങ്കേതത്തിലാണ് ഒക്ടോബർ 30ന് ഉച്ചയോടെ മാവോയിസ്റ്റുകൾ വനപാലക സംഘത്തിനു നേർക്ക് വെടിയുതിർത്തത്. സങ്കേതത്തിലെ നായാട്ടു വിരുദ്ധ സ്ക്വാഡിനുള്ള ഭക്ഷ്യവസ്തുക്കളുമായി പോകുകയായിരുന്ന മൂന്നു വാച്ചർമാരെ കണ്ടപ്പോഴായിരുന്നു വെടിവയ്പ്. വനം വാച്ചർമാരുടെ സംഘം തിരിഞ്ഞോടുന്നതിനിടെയായിരുന്നു വെടിവയ്പ്. ആർക്കും പരുക്കില്ല. മേഖലയിൽ സജീവമായ മാവോയിസ്റ്റ് സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണു വെടിവച്ചതെന്നു സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട്∙ ദക്ഷിണേന്ത്യയിൽ തുടർച്ചയായി തിരിച്ചടി നേരിട്ട മാവോയിസ്റ്റ് സംഘടനയുടെ മേഖലാ നേതൃത്വത്തെ സജീവമാക്കാൻ എത്തിയ കേരളത്തിലെ ‘വികാസ്’ അറസ്റ്റു ചെയ്യപ്പെട്ടത് പ്രസ്ഥാനത്തെ കൂടുതൽ ക്ഷീണിപ്പിക്കും. തെലങ്കാന പൊലീസിന്റെ നക്സൽ വിരുദ്ധ വിഭാഗമാണ് കേരളത്തിൽ ‘അനിൽ’
Results 1-10 of 23