Activate your premium subscription today
തിരുവനന്തപുരം ∙ രണ്ടരലക്ഷം പേർക്കു കൂടി ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള ഐഎസ്പി ലൈസൻസ്, റോഡ് ക്യാമറ പദ്ധതിയിൽ ആരോപണം നേരിട്ട എസ്ആർഐടിയുടെ കയ്യിലെത്തിക്കാൻ നീക്കം. ഇതിനായി ആദ്യം വിളിച്ച ടെൻഡർ റദ്ദാക്കിയിരുന്നു. ആർ കൺവേർജ് എന്ന സോഫ്റ്റ്വെയറിന്റെ പ്രത്യേക സ്പെസിഫിക്കേഷൻ
കോഴിക്കോട് ∙ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ യഥാർഥ ചെലവ് എന്തെന്ന ചോദ്യം ബാക്കി. പദ്ധതി ചുമതലയുള്ള കെൽട്രോണും ടെൻഡർ നേടിയ എസ്ആർഐടിയും പറയുന്ന കണക്കുകൾ വെവ്വേറെ. ഇതിന്റെ മൂന്നിലൊന്നു തുകയാണ് ക്യാമറ വിതരണം ചെയ്ത ട്രോയ്സ് പറയുന്ന കണക്ക്. ഉപകരണങ്ങൾ വാങ്ങുന്നതിനും കൺട്രോൾ റൂമുകൾ, സോഫ്റ്റ്വെയർ എന്നിവയ്ക്കുമായി 128.15 കോടി രൂപയാണു ചെലവെന്നു കെൽട്രോൺ പറയുമ്പോൾ 100 കോടി ചെലവായി എന്നാണ് കഴിഞ്ഞ ദിവസം എസ്ആർഐടി വെളിപ്പെടുത്തിയത്. എന്നാൽ ക്യാമറകൾ സപ്ലൈ ചെയ്ത ട്രോയ്സ് കമ്പനിയുടെ
തിരുവനന്തപുരം ∙ വിവാദ റോഡ് ക്യാമറകൾ വഴി ആദ്യ നാലുവർഷത്തിനകം ജനങ്ങളിൽനിന്നു പിഴയിനത്തിൽ പിരിച്ചെടുക്കാൻ കെൽട്രോൺ ലക്ഷ്യമിട്ടത് 462 കോടി രൂപ. ആദായനികുതി (ഐടി) വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കെൽട്രോണിലെ 2 ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തൽ. കെൽട്രോൺ ധനകാര്യ ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീജൻ, റോഡ് ക്യാമറ ചുമതലയുള്ള ഐടി വിഭാഗം മേധാവി സുബ്രഹ്മണ്യൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം ∙ റോഡ് ക്യാമറ വയ്ക്കുന്നതിന് ഉപകരാർ കമ്പനിയെ കണ്ടെത്താൻ എസ്ആർഐടിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറച്ച് പിഴ ഒഴിവാക്കാൻ കൂട്ടുപിടിച്ചതു കോവിഡിനെ. കെൽട്രോണും എസ്ആർഐടിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം 2021 മാർച്ച് 31നു റോഡ് ക്യാമറ പദ്ധതി പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ പണം മുടക്കി ഉപകരണങ്ങൾ വാങ്ങാൻ ഉപകരാർ കമ്പനിയെ കിട്ടാതെ വന്നതോടെ എസ്ആർഐടി കെൽട്രോണിനോടു സാവകാശം തേടി. കോവിഡിന്റെ പേരു പറഞ്ഞായിരുന്നു ഇത്. കെൽട്രോണിന്റെ ശുപാർശ പരിഗണിച്ചു ഗതാഗത വകുപ്പ് സമയം നീട്ടി നൽകുകയും ചെയ്തു.
കോഴിക്കോട്∙ റോഡ് ക്യാമറ വിവാദത്തില്‍ വിശദീകരണവുമായി വീണ്ടും പ്രസാഡിയോ. കമ്പനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസാഡിയോ വ്യക്തമാക്കി. ലൈറ്റ് മാസ്റ്റര്‍ ചെയര്മാന് ജയിംസ് പാലമുറ്റം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണ്. ജയിംസ് പാലമുറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും
കോഴിക്കോട് ∙ റോഡ് ക്യാമറ പദ്ധതിയുടെ ഗുണഭോക്താക്കളായ കമ്പനികൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നതിനു കൂടുതൽ തെളിവുകൾ പുറത്തുവന്നു. പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായ പ്രസാഡിയോ, ട്രോയ്സ് ഇൻഫോടെക് എന്നിവ ഒരേ വർഷം ഒരേ സ്ഥലത്തനിന്നു പ്രവർത്തനം തുടങ്ങിയവയെന്നു വ്യക്തമായി.
തിരുവനന്തപുരം ∙ ക്യാമറ പദ്ധതിയിൽ ക്യാമറ സ്ഥാപിക്കലും കൺട്രോൾ റൂമുകളുടെ രൂപീകരണവും പ്രസാഡിയോ ആണു നിർവഹിച്ചതെന്ന ഡയറക്ടർ സുരേന്ദ്രകുമാറിന്റെ അവകാശവാദം ശരിയല്ലെന്ന് രേഖ. പ്രസാഡിയോയും ലൈറ്റ് മാസ്റ്റർ ലൈറ്റിങ്ങും ഉൾപ്പെട്ട കൺസോർഷ്യത്തിന്റെ പങ്കാളിത്ത കരാറിൽ ക്യാമറ സ്ഥാപിക്കുന്നത് ഉൾപ്പെടെ മുഴുവൻ പ്രവൃത്തികളും ലൈറ്റ് മാസ്റ്ററിന്റെ ചുമതലയാണെന്നു വ്യക്തമാക്കിയിരുന്നു. ലൈറ്റ് മാസ്റ്ററിന് എസ്ആർഐടി നൽകിയ പർച്ചേസ് ഓർഡറിൽ ഇതിനുള്ള തുകയും വകയിരുത്തിയിരുന്നു. ഇതേ കരാർ വ്യവസ്ഥയും പർച്ചേസ് ഓർഡറും തന്നെയാണു ലൈറ്റ് മാസ്റ്ററിനു പകരം ഇ സെൻട്രിക് സൊലൂഷൻസ് കൺസോർഷ്യത്തിൽ എത്തിയപ്പോഴും തുടർന്നത്.
കണ്ണൂർ ∙ കാസർകോട്ടെയും കണ്ണൂരിലെയും ഓട്ടമാറ്റിക്ക് വാഹന പരിശോധന കേന്ദ്രവും കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് യാര്‍ഡും അനാഥമായി. പരിപാലന ചുമതല ഏറ്റെടുത്ത എസ്ആര്‍ഐടി കമ്പനി ടെന്‍ഡറില്‍നിന്ന് ഒഴിഞ്ഞതോടെയാണിത്. മൂന്ന് വര്‍ഷത്തേക്കുള്ള ടെൻഡർ തുകയില്‍ 20 ശതമാനത്തിന്റെ വര്‍ധനവെന്ന ആവശ്യം ഗതാഗത വകുപ്പ്
കോഴിക്കോട് ∙ റോഡ് ക്യാമറ പദ്ധതിക്കായി കെൽട്രോണിന്റെ കരാർ നേടിയ എസ്ആർഐടി മോട്ടർ വാഹന വകുപ്പിന്റെ റജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസ് കാർഡുകളുടെ നവീകരണ പദ്ധതിയും ഏറ്റെടുക്കാൻ ശ്രമിച്ചതിന്റെ രേഖകൾ പുറത്ത്. 180 കോടിയെങ്കിലും ലഭിക്കുമായിരുന്ന കരാർ സെന്റർ ഫോർ ഡവലപ്മെന്റ് ആൻഡ് ഇമേജിങ് ടെക്നോളജി (സി–ഡിറ്റ്) വഴിയാണു നേടിയെടുക്കാൻ ശ്രമം നടന്നത്. പദ്ധതിയുടെ സേവന ദാതാവായി സി–ഡിറ്റിനെ നിശ്ചയിച്ചു സർക്കാർ ഉത്തരവ് ഇറങ്ങിയത് 2022 ജൂലൈ ആറിനാണ്.
തിരുവനന്തപുരം ∙ റോഡ് ക്യാമറ പദ്ധതിയിൽ സർക്കാർ തലത്തിൽ കമ്മിഷൻ ഇടപാടുമുണ്ടായെന്നു പദ്ധതിയിൽനിന്നു പിന്മാറിയ രണ്ടാമത്തെ കമ്പനിയായ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ വെളിപ്പെടുത്തി. ഉപകരണങ്ങൾ വാങ്ങാൻ 75 കോടിയുടെ ഓർഡർ ലഭിച്ചശേഷമാണ്, സുതാര്യതയില്ലെന്ന കാരണത്താൽ പിന്മാറിയതെന്നു കമ്പനി ചെയർമാൻ ജയിംസ് പാലമുറ്റം അറിയിച്ചു.
Results 1-10 of 28