Activate your premium subscription today
ബേപ്പൂർ ∙ ജല അതോറിറ്റിയുടെ ബോർഡ് വച്ച കാറിൽ ചന്ദനം കടത്തിയ 5 അംഗ സംഘത്തെയും മറ്റൊരു റെയ്ഡിൽ 2 പേരെയും വനംവകുപ്പ് പിടികൂടി. ജല അതോറിറ്റിയുടെ ബോർഡ് വച്ചു ചന്ദനം കടത്തിയ സംഭവത്തിൽ കാർ ഡ്രൈവർ പന്തീരാങ്കാവ് ഇന്ദിര ഭവനിൽ എൻ.ശ്യാംപ്രസാദ് (44), നല്ലളം വാഹിദ് മൻസിലിൽ സി.പി.നൗഫൽ (53), ഒളവണ്ണ കൊരവൻകണ്ടി ഷാജുദ്ദീൻ (36), പന്തീരാങ്കാവ് സ്വദേശികളായ പറമ്പിൽതൊടി സി.ടി.അനിൽ (49), പട്ടാമ്പുറത്ത് മീത്തൽ പി.എം.മണി (53) എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളൂരു∙ അനധികൃത ഇരുമ്പു കടത്തു കേസിൽ കർണാടക കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലിന് 7 വർഷം തടവും 45 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു. വിധി മേൽക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ എംഎൽഎ സ്ഥാനം സതീഷ് കൃഷ്ണ സെയ്ലിന് നഷ്ടമാകും. സിബിഐ കേസ് റജിസ്റ്റർ ചെയ്തതിനുശേഷം സതീഷ് കൃഷ്ണ സെയ്ൽ അറസ്റ്റിലായിരുന്നു.
ന്യൂഡൽഹി ∙ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 45 ഐഫോൺ 16 ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 44 ലക്ഷത്തോളം രൂപ വില വരുന്നതാണ് ഇവ.
ദുബായ് ∙ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ബോക്സ് തുറക്കാത്ത പുത്തൻ ഐഫോൺ 16 പ്രോ മാക്സ് കടത്തുന്നതിനിടെ നാല് യാത്രക്കാർ പിടിയിൽ. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ കസ്റ്റംസാണ് പിടികൂടിയത്. ഒരെണ്ണത്തിന് ഇന്ത്യൻ വിപണിയിൽ 144,900 രൂപ വിലയുള്ള 12 ഐഫോൺ പ്രോ മാക്സാണ് പിടികൂടിയത്. ഐഫോണിന് ഇന്ത്യയിൽ
വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളിൽ നിന്ന് ജനിത വസ്തുക്കൾ ശേഖരിച്ച് വലിയ ആടുകളെ ക്ലോൺ ചെയ്തെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കിർഗിസ്ഥാനിൽ നിന്ന് ജനിതകവസ്തുക്കൾ അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുന്നതിനിടെയാണ് പിടിയിലായത്.
വിമാനത്താവളം വഴി വിദേശത്തുനിന്നുള്ള സിഗരറ്റ് കള്ളക്കടത്ത് വർധിക്കുന്നു. ഇറക്കുമതി സിഗരറ്റുകൾക്കു വലിയ ലാഭം ലഭിക്കുമെന്നതിനാൽ രാജ്യത്തെ സിഗരറ്റ് കള്ളക്കടത്ത് സംഘം സജീവമായിരിക്കുകയാണ്. സ്വർണത്തിനു നികുതി കുറച്ചതോടെയാണ്, കൂടുതൽ ലാഭകരമായ സിഗരറ്റ് കടത്ത് വർധിച്ചത്. രാജ്യത്തെ സിഗരറ്റ് വിപണിയുടെ 25 ശതമാനത്തോളം കള്ളക്കടത്തു സിരഗറ്റാണെന്നാണു കണക്ക്.
അബുദാബി ∙ രാജ്യാന്തര സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയെ യുഎഇ ഇന്ത്യക്ക് കൈമാറി. രാജസ്ഥാൻ സികാർ സ്വദേശി മുനിയാദ് അലി ഖാനെയാണ് കൈമാറിയത്.
പാലക്കാട്∙ ചിറ്റൂരിൽ കാറിൽ കടത്തുകയായിരുന്ന 2.97 കോടി രൂപയുടെ കുഴൽപണം പിടികൂടി. ഇന്നു രാവിലെ 5.50ന് ചിറ്റൂർ ആശുപത്രി ജംക്ഷനിലായിരുന്നു സംഭവം. കുഴൽപണം കടത്തുകയായിരുന്ന മലപ്പുറം അങ്ങാടിപ്പുറം പൂക്കോട്ടിൽ യു.ജംഷാദ് (46), അങ്ങാടിപ്പുറം ചോലയിൽ വീട്ടിൽ കെ. അബ്ദുല്ല(42) എന്നിവരെ കസ്റ്റഡിയിലെടുത്തു.
കുവൈത്ത് ശുവൈഖ് പോർട്ടിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻതോതിലുള്ള മദ്യക്കടത്ത് തടഞ്ഞു.
ജിദ്ദ ∙ സോക്സുകളില്‍ ഒളിപ്പിച്ച് 1,40,000 റിയാല്‍ ജിദ്ദയിലേക്ക് കടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസിനെ ലാഹോര്‍ അല്ലാമ ഇഖ്ബാല്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വച്ച് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.
Results 1-10 of 44