സോക്സിനകത്ത് ഒന്നരലക്ഷത്തോളം റിയാൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് പിടിയിൽ

Mail This Article
ജിദ്ദ ∙ സോക്സുകളില്‍ ഒളിപ്പിച്ച് 1,40,000 റിയാല്‍ ജിദ്ദയിലേക്ക് കടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസിനെ ലാഹോര്‍ അല്ലാമ ഇഖ്ബാല്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വച്ച് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. പതിവ് പരിശോധനക്കിടെയാണ് എയര്‍ ഹോസ്റ്റസ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പണം കണ്ടെത്തിയതെന്ന് ലാഹോര്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജാ ബിലാല്‍ പറഞ്ഞു. എയര്‍ ഹോസ്റ്റസിനെതിരെ കസ്റ്റംസ് അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കുകയും ഇവര്‍ക്കെതിരെ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എയര്‍ ഹോസ്റ്റസിനെതിരെ കേസെടുക്കുമെന്നും രാജാ ബിലാല്‍ പറഞ്ഞു.