Activate your premium subscription today
തിയറ്ററിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽശിക്ഷയുടെ തൊട്ടടുത്തു വരെയെത്തിയാണ് രക്ഷപ്പെട്ടത്. അതോടെ പുഷ്പ2 വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുന്നു. ഏറ്റവും വേഗത്തിൽ 1000 കോടി രൂപ സ്വന്തമാക്കിയ സിനിമയെന്ന റെക്കോർഡ് ആ വിവാദത്തിനും തൊട്ടുമുൻപാണ് പുഷ്പ2 സ്വന്തമാക്കിയത്. ഇത്തരത്തിൽ ആഘോഷങ്ങളിലും വിവാദങ്ങളിലും ആറാടുമ്പോൾ പുഷ്പയെ ‘ഫയർ’ ആക്കിയ ഒരാൾ കൂടിയുണ്ട് ചിത്രത്തിൽ. അവർക്കൊരു കഥ പറയാനുമുണ്ട്. ഏഴ് വർഷത്തിൽ അഭിനയിച്ചത് വിരലിലെണ്ണാവുന്ന സിനിമകൾ. അതിൽ പലതും വൻ പരാജയവും. എന്നാൽ രണ്ട് പാട്ടുകൾ ഈ ഇരുപത്തിമൂന്നുകാരിയെ പാൻ ഇന്ത്യൻ താരമാക്കി. പറഞ്ഞുവരുന്നത് യുവനടി ശ്രീലീലയുടെ കാര്യമാണ്. പുഷ്പ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിലൂടെ തിയറ്ററിനു തീകൊളുത്തിയത് സമാന്ത ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അതിനുള്ള അവസരം ലഭിച്ചത് ശ്രീലീലയ്ക്കായിരുന്നു. ചെറുപ്രായത്തിൽ തന്നെ രണ്ട് കുട്ടികളുടെ ‘അമ്മ’ കൂടിയാണ് ഈ നടി. അമേരിക്കയിൽ ജനിച്ചു വളർന്ന ശ്രീലീല എങ്ങനെയാണ് തെന്നിന്ത്യയുടെ ‘ഡാൻസിങ് ക്വീൻ’ ആയത്? എന്താണ് അവരുടെ ജീവിതകഥ?
ന്യൂഡൽഹി ∙ രാജ്യത്തെ ശിശുക്ഷേമ കേന്ദ്രങ്ങളിൽ പരിപാലനത്തിന് ഏൽപിച്ചശേഷം, ദീർഘകാലമായി മാതാപിതാക്കൾ അന്വേഷിച്ചെത്താത്ത കുട്ടികളെയും പരിപാലിക്കാൻ രക്ഷിതാക്കൾ അപര്യാപ്തരാണെന്നു കണ്ടെത്തുന്ന കുട്ടികളെയും ഇനി മുതൽ ദത്തു നൽകും. അനാഥരെയും ഉപേക്ഷിക്കപ്പെട്ടവരെയും സ്വയമെത്തിയവരെയുമാണ് നിലവിൽ ശിശുക്ഷേമകേന്ദ്രങ്ങളിൽനിന്നു ദത്തു നൽകുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള നിർദേശം പരിഗണിച്ചാണ് ദത്തെടുക്കൽ നയത്തിലെ മാറ്റമെന്ന് കേന്ദ്ര വനിതാ ശിശു വികസന സെക്രട്ടറി അനിൽ മാലിക് പറഞ്ഞു.
ന്യൂഡൽഹി ∙ അവിവാഹിതർക്കും ഒറ്റയ്ക്കു താമസിക്കുന്നവർക്കും ഇനി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാം. വിവാഹിതർക്കു മാത്രം ഫോസ്റ്റർ കെയർ അനുവദിച്ചിരുന്ന മാനദണ്ഡം ഒഴിവാക്കി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പുതിയ മാർഗരേഖ പ്രസിദ്ധീകരിച്ചു. അവിവാഹിതർ, വിവാഹബന്ധം പിരിഞ്ഞവർ, പങ്കാളി മരിച്ചവർ എന്നിവർക്കെല്ലാം ഇനി കുട്ടികളെ ഏറ്റെടുക്കാൻ സാധിക്കും. ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകൾക്ക് ഏതു ലിംഗത്തിലുമുള്ള കുട്ടികളെ ഏറ്റെടുക്കാമെങ്കിൽ പുരുഷന് ആൺകുട്ടികളെ മാത്രമേ ഏറ്റെടുക്കാനാകൂ.
കൊച്ചി ∙ വയനാട് ദുരന്തത്തെത്തുടർന്ന് അനാഥരായ കുട്ടികളെ ദത്തെടുക്കാൻ താൽപര്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു. എന്നാൽ, കൃത്യമായ നിയമങ്ങളിലൂടെ മാത്രമേ ദത്തെടുക്കൽ സാധ്യമാകൂ. പ്രകൃതിദുരന്തങ്ങളിൽ അനാഥരാകുന്ന കുട്ടികളുടെ സുരക്ഷ പൂർണമായി ഉറപ്പുവരുത്തുന്നതാണു 2015ൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത ദത്തെടുക്കൽ നിയമം. ഗുജറാത്ത് ഭൂകമ്പത്തിനു ശേഷം ദത്തെടുക്കപ്പെട്ട ചില കുട്ടികൾ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളാണ് നിയമഭേദഗതിക്കു പ്രേരിപ്പിച്ചത്.
ബെംഗളൂരു∙ നിയമവിരുദ്ധമായി കുട്ടിയെ ദത്തെടുക്കാൻ ശ്രമിച്ചതിന് റിയാലിറ്റി ഷോ താരം സോനു ശ്രീനിവാസ് ഗൗഡയെ (29) അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മനുഷ്യസമൂഹത്തിൽ ദത്തെടുക്കൽ സാധാരണമായുണ്ട്. ഒരു കുട്ടിക്ക് രക്ഷകർത്വമേകുക എന്നത് പരിശുദ്ധവും ബഹുമാന്യവുമായ ഒരു കർമമായി മനുഷ്യസമൂഹം ചിന്തിക്കുന്നു.എന്നാൽ ജന്തുലോകത്ത് മനുഷ്യരല്ലാതെ വേറെയേതെങ്കിലും മൃഗങ്ങൾ ഇങ്ങനെ ദത്തെടുക്കലിൽ ഏർപ്പെടാറുണ്ടോ?
മുംബൈ∙ ദത്തെടുത്ത ആൺകുട്ടി തങ്ങളുമായി ഇണങ്ങുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കുട്ടിയെ തിരികെ അനാഥാലയത്തിലാക്കാൻ ബോംബെ ഹൈക്കോടതി ദമ്പതികളെ അനുവദിച്ചു. ദത്തെടുക്കൽ സംബന്ധിച്ച കരാറും കോടതി റദ്ദാക്കി. കുട്ടിക്ക് പുതിയ രക്ഷകർത്താക്കളെ കണ്ടെത്താൻ കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സിഎആർഎ) യോടും
മുംബൈ ∙ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കുഞ്ഞിനെ മറ്റൊരാൾ ദത്തെടുത്ത ശേഷം ഡിഎൻഎ പരിശോധന നടത്തുന്നത് കുഞ്ഞിന് ഗുണകരമാകില്ലെന്ന് ഹൈക്കോടതി. 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്
കൊച്ചി∙ ദത്തുപുത്രിയുമായി ഒത്തുപോകാനാകാത്ത സാഹചര്യത്തിൽ ദത്തെടുക്കൽ നടപടികൾ റദ്ദാക്കി കിട്ടാൻ തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ റിപ്പോർട്ട് തേടി.
ജീവിതത്തിൽ പലപ്പോഴും സിനിമ കഥകളെ വെല്ലുന്ന തരത്തിലുള്ള ട്വിസ്റ്റുകൾ എഴുതി ചേർത്തിട്ടുണ്ടാകാം. അത്തരത്തിൽ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ഒരു അത്ഭുതകരമായ ട്വിസ്റ്റ് ഇനിയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹോദരി സഹോദരന്മാരായ ഫ്രാങ്കും വിക്ടോറിയയും. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും ഒരേ
Results 1-10 of 54