Activate your premium subscription today
ന്യൂഡൽഹി ∙ 2 ലക്ഷം സർക്കാർ ജോലി വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക ബിജെപി ഹരിയാനയിൽ പുറത്തിറക്കി. ഒബിസി, എസ്സി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് രാജ്യത്തെ ഏതു മെഡിക്കൽ, എൻജിനീയറിങ് കോളജിലും പഠിക്കാൻ സ്കോളർഷിപ് വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി.നഡ്ഡയാണ് പുറത്തിറക്കിയത്.
ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയുടെ പേരിൽ കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ, വിരമിക്കുന്ന അഗ്നിവീറുകൾക്ക് ബിജെപി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ തൊഴിൽ സംവരണം പ്രഖ്യാപിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരായ ജനവികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലിനെത്തുടർന്നാണിത്.
ദ്രാസ് ∙ കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികവേളയിൽ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗ്നിപഥ് പദ്ധതി സൈന്യത്തെ ചെറുപ്പമാക്കാനുള്ളതാണ്. ഇക്കാര്യത്തെ ചിലർ അതിവൈകാരിക വിഷയമാക്കിയെന്നും പ്രതിപക്ഷത്തെ ഉന്നമിട്ടു മോദി പറഞ്ഞു. “ആഗോള തലത്തിൽ സൈനികരുടെ ശരാശരി വയസ്സിനേക്കാൾ
ന്യൂഡൽഹി ∙ ഇടക്കാല ബജറ്റിന്റെ തുടർച്ചയെന്നവണ്ണം, സർക്കാർ ചെലവിന്റെ ഏറ്റവും വലിയ വിഹിതം പ്രതിരോധത്തിനു തന്നെ– 6.21 ലക്ഷം കോടി രൂപ. പ്രതിരോധബജറ്റിനെക്കുറിച്ചോ വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചോ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചില്ല. എങ്കിലും അഗ്നിപഥ് കൊണ്ടുദ്ദേശിച്ച പെൻഷൻ ചെലവു കുറയ്ക്കൽ ചെറിയൊരളവിൽ സാധ്യമായിട്ടുണ്ട്.
ന്യൂഡൽഹി ∙ ഹ്രസ്വകാല സേവനത്തിനു ശേഷം സൈന്യത്തിൽനിന്നു വിരമിക്കുന്ന അഗ്നിവീറുകൾക്ക് അർധസേനകളായ സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ആർപിഎഫ്, സശസ്ത്ര സീമാബൽ എന്നിവയിൽ 10% സംവരണം അനുവദിക്കും. കോൺസ്റ്റബിൾ തസ്തികയിലടക്കം സംവരണമുണ്ടാകുമെന്നു സേനാ മേധാവികൾ വ്യക്തമാക്കി. പരിശീലന കാലയളവിലും സേനയിൽ ചേരുന്നതിനുള്ള പ്രായനിബന്ധനകളിലും ഇവർക്ക് ഇളവ് ലഭിക്കും. ആദ്യ ബാച്ചിന് അഞ്ചും തുടർന്നുള്ളവയ്ക്ക് മൂന്നും വർഷം ഇളവും ലഭിക്കും.
ന്യൂഡൽഹി ∙ പ്രതിരോധ സേനകളിലെ അഗ്നിപഥ് പദ്ധതി നിർത്തലാക്കാൻ കേന്ദ്ര സർക്കാരിനോടു കൈകൂപ്പി അപേക്ഷിക്കുന്നുവെന്നു രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ അമ്മ മഞ്ജു സിങ്. യുപിയിലെ റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു മഞ്ജുവിന്റെ പ്രതികരണം.
ന്യൂഡൽഹി ∙ പ്രതിരോധ സേനകളിലെ ഹ്രസ്വകാല നിയമന പദ്ധതിയായ ‘അഗ്നിപഥു’മായി ബന്ധപ്പെട്ട് ഭരണ – പ്രതിപക്ഷ കക്ഷികൾ വാക്പോര് തുടരവേ, പദ്ധതിയെ വിമർശിച്ച് നാവികസേനാ മുൻ മേധാവി അഡ്മിറൽ (റിട്ട) കരംബീർ സിങ് രംഗത്ത്. സേനകളുടെ കാര്യക്ഷമതയെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്ന് ദേശീയസുരക്ഷയെക്കുറിച്ച് അറിയാവുന്ന ആർക്കും മനസ്സിലാകുമെന്നും പദ്ധതി തുടരാനുള്ള ഏക പ്രചോദനം അതു പെൻഷൻ ചെലവു കുറയ്ക്കാൻ സഹായിക്കുമെന്നതാണെന്നും അദ്ദേഹം സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു. സേനകളിൽ ഏതു മാറ്റം വരുത്തുമ്പോഴും പോരാട്ടശേഷി വർധിപ്പിക്കുമോ എന്നു മാത്രമാണു നോക്കേണ്ടതെന്നു മുൻ നാവികസേനാ മേധാവി അഡ്മിറൽ (റിട്ട) അരുൺ പ്രകാശ് കുറിച്ചതിനു മറുപടിയായാണു സിങ്ങിന്റെ പരാമർശം. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ സിങ് പങ്കാളിയായിരുന്നു. 2021 നവംബറിലാണ് വിരമിച്ചത്. 2022 ജൂണിൽ അഗ്നിപഥ് നിലവിൽ വന്നു.
ന്യൂഡൽഹി ∙ പ്രതിരോധ സേനകളിലെ അഗ്നിപഥ് പദ്ധതിയുടെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതു പരിഗണനയിൽ. പദ്ധതിയുടെ പോരായ്മകൾ പരിഹരിക്കാൻ കര, നാവിക, വ്യോമ സേനകൾ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണിത്. അഗ്നിപഥ് സേനാംഗങ്ങളിൽ 60– 70 % പേർക്കു സ്ഥിരനിയമനം നൽകാനാണ് ആലോചന. 4 വർഷത്തെ സേവന കാലാവധി പൂർത്തിയാക്കുന്നവരിൽ 25 % പേർക്കാണു നിലവിൽ സ്ഥിരനിയമനം ലഭിക്കുന്നത്.
ന്യൂഡൽഹി ∙ അഗ്നിവീർ പദ്ധതി റദ്ദാക്കണമെന്ന് പപ്പു യാദവ് എംപി. ‘പദ്ധതിയെക്കുറിച്ച് പുനരാലോചന ആവശ്യമാണ്. പദ്ധതി റദ്ദാക്കണം. യുവാക്കളെ അപമാനിക്കുന്നതാണ് പദ്ധതി ’– പപ്പു യാദവ് പറഞ്ഞു. തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും പദ്ധതിയെ പിന്തുണയ്ക്കരുതെന്നും അദ്ദേഹം
ന്യൂഡൽഹി∙ ജെഡിയുവിന്റെ സമ്മർദത്തിനു പിന്നാലെ സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള അഗ്നിപഥ് പദ്ധതി ബിജെപി പുനഃപരിശോധിച്ചേക്കുമെന്ന് സൂചന. അഗ്നിപഥ് പദ്ധതിയിൽ ഒട്ടേറെ പോരായ്മകളുണ്ടെന്നും അതിൽ ഒരു വിഭാഗം വോട്ടർമാർ അസ്വസ്ഥരാണെന്നും നേരത്തെ ജെഡിയു വ്യക്തമാക്കിയിരുന്നു. പോരായ്മകൾ വിശദമായി ചർച്ച ചെയ്ത് നീക്കം ചെയ്യണമെന്നും ജെഡിയു
Results 1-10 of 163