Activate your premium subscription today
ന്യൂഡൽഹി ∙ രാജ്യത്തെ അഞ്ചിലൊരു പെൺകുട്ടി നിയമപ്രകാരമുള്ള വിവാഹപ്രായത്തിനു മുൻപു വിവാഹം കഴിക്കപ്പെടുന്നുവെന്നു കേന്ദ്രമന്ത്രി അന്നപൂർണ ദേവി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2 ലക്ഷത്തിലേറെ ബാല വിവാഹങ്ങൾ തടയാൻ സാധിച്ചുവെന്നും ഇനിയുമേറെ മുന്നേറാനുണ്ടെന്നും കേന്ദ്ര വനിതാ–ശിശുക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ‘ബാലവിവാഹ മുക്തഭാരതം’ പ്രചാരണം ഉദ്ഘാടനം ചെയ്തു മന്ത്രി വ്യക്തമാക്കി.
ന്യൂഡൽഹി ∙ കുട്ടിയായിരിക്കുമ്പോഴേ വിവാഹനിശ്ചയം നടത്തുന്നതു നിരോധിക്കുന്ന വ്യവസ്ഥ നിയമത്തിൽ കൂട്ടിച്ചേർക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തു. ബാല്യവിവാഹം തടയൽ നിയമത്തിലെ (പിസിഎംഎ) ശിക്ഷാനടപടിയിൽനിന്ന് ഒഴിവാകാൻ കുട്ടികളുടെ വിവാഹനിശ്ചയച്ചടങ്ങു നടത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണിത്. ബാല്യ വിവാഹനിശ്ചയം നിരോധിക്കാൻ പിസിഎംഎയിൽ വ്യവസ്ഥയില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ നിയമനടപടികൾ കർശനമാക്കിയിട്ടും രാജ്യത്ത് ബാല്യവിവാഹം വർധിക്കുന്നതായി ദേശീയ ബാലാവകാശ കമ്മിഷൻ (എൻസിപിസിആർ) വെളിപ്പെടുത്തി. 2023-24 ൽ മാത്രം 11 ലക്ഷത്തിലധികം കുട്ടികളെ ബാല്യവിവാഹ സാധ്യത തിരിച്ചറിഞ്ഞ് പിന്തിരിപ്പിച്ചതായും കമ്മിഷൻ അറിയിച്ചു. അസം, കർണാടക, ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ബാല്യവിവാഹങ്ങൾ നടക്കുന്നത്.
കൽപറ്റ ∙ ഗോത്രവിഭാഗക്കാരിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയുൾപ്പെടെ മറ്റു ജില്ലകളിലെ പട്ടികവർഗക്കാരല്ലാത്തവർക്കു വിവാഹം കഴിച്ചുകൊടുക്കുന്നതിനായി വയനാട്ടിൽ പ്രവർത്തിക്കുന്നതു വൻ സംഘം.ഇന്നലെ പോക്സോ കേസിൽ പൊഴുതന സ്വദേശിയായ വിവാഹദല്ലാൾ അറസ്റ്റിലായതിനു പിന്നാലെ ഇത്തരക്കാർക്കെതിരായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിവാഹബ്രോക്കർമാരുടെ റാക്കറ്റാണു വൻ തുക കമ്മിഷൻ കൈപ്പറ്റി പട്ടികവിഭാഗക്കാരെ ചൂഷണം ചെയ്യുന്നത്.
മാനന്തവാടി∙ പ്രായപൂർത്തിയാകാത്ത പട്ടികവർഗ വിഭാഗത്തിൽപെട്ട പെൺകുട്ടിയുടെ വ്യാജ രേഖയുണ്ടാക്കി ശൈശവ വിവാഹം നടത്തിയ കേസിൽ വിവാഹ ദല്ലാള് പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി.സുനിൽ കുമാറിനെ (36) അറസ്റ്റു ചെയ്തു. എസ്എംഎസ് ഡിവൈഎസ്പി എം.എം.അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബഗ്ദാദ്∙ ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 9 വയസ്സാക്കി കുറയ്ക്കാനുള്ള നിയമം ഉടൻ അവതരിപ്പിക്കും. ദേശീയ പാർലമെന്റിൽ നിയമ ഭേദഗതി വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചന. ഇറാഖ് നീതിന്യായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവാദ ഭേദഗതി നിയമം അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യക്തിഗത നിയമത്തിൽ ഭേദഗതി വരുത്താനാണ് നീക്കം. വിവാഹ പ്രായം കുറക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കഴിഞ്ഞ ജൂലൈയിൽ കൊണ്ടുവന്നിരുന്നെങ്കിലും പിന്നീടിത് പിൻവലിച്ചിരുന്നു.
കൊച്ചി ∙ ബാലവിവാഹ നിരോധന നിയമം മതവ്യത്യാസമില്ലാതെ എല്ലാ പൗരർക്കും ബാധകമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിനകത്താണെങ്കിലും പുറത്താണെങ്കിലും ഇന്ത്യൻ പൗരർക്ക് ഈ നിയമം ബാധകമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ആദ്യം രാജ്യത്തിന്റെ പൗരനാകുകയാണു ചെയ്യുന്നത്. ശേഷമാണു
മടിക്കേരി (കർണാടക)∙ വിവാഹം തടസ്സപ്പെട്ട നിരാശയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ യുവാവിന്റെ ക്രൂരതയിൽ ഞെട്ടി മടിക്കേരി. 16 വയസ്സുകാരിയുമായി നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ട നിരാശയിൽ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയും പെൺകുട്ടിയുടെ തലയറുത്തു കൊണ്ടുപോകുകയും ആയിരുന്നു. സോമവാർപേട്ട സുർലബി ഗ്രാമത്തിലെ സുബ്രമണിയുടെ മകൾ മീനയെയാണ് ഹമ്മിയാല ഗ്രാമത്തിലെ എം.പ്രകാശ് (ഓംകാരപ്പ–32) കൊലപ്പെടുത്തിയത്.
തിരുപതി∙ ഉന്നത വിദ്യാഭ്യാസം നേടാൻ ശൈശവ വിവാഹത്തോടു വിസമ്മതിച്ച ആന്ധ്രാപ്രദേശിൽനിന്നുള്ള കൗമാരക്കാരി ഒന്നാം വർഷ ഇന്റർമീഡിയറ്റ് ബോർഡ് പരീക്ഷകളിൽ സംസ്ഥാനത്ത് ഒന്നാമതെത്തി. കുർണൂൽ ജില്ലയിലെ പെഡ ഹരിവനം സ്വദേശിനിയായ എസ്.നിർമല എന്ന പെൺകുട്ടിയാണു പരീക്ഷയിൽ 440ൽ 421 മാർക്ക് നേടി നാടിനാകെ അഭിമാനമായത്. 95.7% മാർക്കാണ് നിർമല നേടിയത്. കഴിഞ്ഞവർഷം 89.5 വിജയശതമാനത്തോടെ 600ൽ 537 മാർക്ക് നേടിയാണു നിർമ്മല പത്താം ക്ലാസ് പരീക്ഷ പാസായത്.
മൂന്നാർ ∙ പതിനേഴുകാരിയെ വിവാഹം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടലാർ ഈസ്റ്റ് സ്വദേശി എൽ.രതീഷ് (25) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നു കൂട്ടിക്കൊണ്ടു വന്ന പെൺകുട്ടിയെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഒക്ടോബറിലാണ് എസ്റ്റേറ്റിലെ ഒരു ക്ഷേത്രത്തിൽ വച്ച് യുവാവ് വിവാഹം ചെയ്തത്.
Results 1-10 of 40