Activate your premium subscription today
തിരുവനന്തപുരം ∙ സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും കർശന നിയന്ത്രണവുമായി സർക്കാർ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ പുതുക്കുന്നു. 3 വർഷത്തെ കണക്കിൽ 15 ശതമാനത്തിലേറെ കിട്ടാക്കടമുള്ള സംഘങ്ങളെയും ബാങ്കുകളെയും തരംതാഴ്ത്തും. എല്ലാ വർഷവും കൃത്യമായി ഓഡിറ്റ് പൂർത്തിയാക്കുകയും മുൻ ഓഡിറ്റുകളിലെ പിഴവു തിരുത്തുകയും ചെയ്യാത്ത ബാങ്കുകളെയും തരംതാഴ്ത്തും. ക്ലാസിഫിക്കേഷൻ നിർണയിക്കാൻ മൂന്നാം വർഷം നടക്കുന്ന അന്തിമപരിശോധനയിൽ ബാങ്ക് ലാഭത്തിലായിരിക്കുകയും ഡിവിഡന്റ് നൽകിയിരിക്കുകയും വേണം.
തിരുവനന്തപുരം∙ സഹകരണ ബാങ്കുകളും സംഘങ്ങളും ഉൾപ്പെടെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കുള്ള ഓണറേറിയം, ഇവരുൾപ്പെടെ ഭരണസമിതി അംഗങ്ങൾക്കുള്ള ദിനബത്ത, യാത്രാബത്ത, സിറ്റിങ് ഫീസ് എന്നിവ വർധിപ്പിച്ചു. 2012ലാണ് തുക അവസാനമായി വർധിപ്പിച്ചത്.
തിരുവനന്തപുരം∙ പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങൾക്കായുള്ള സഹകരണ പുനരുദ്ധാരണ നിധി യാഥാർഥ്യമായി. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. സഹകരണ വകുപ്പു മന്ത്രി അധ്യക്ഷനായ സംസ്ഥാന ഉന്നതതല സമിതിയാണ് ഫണ്ട് അനുവദിക്കുക. സഹകരണ സെക്രട്ടറി, സഹകരണ സംഘം റജിസ്ട്രാർ, സംസ്ഥാന സഹകരണ യൂണിയൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, പാക്സ് അസോസിയേഷൻ പ്രസിഡന്റ്, സഹകരണ സംഘം അഡീഷനൽ റജിസ്ട്രാർ (ക്രെഡിറ്റ്), സർക്കാർ നാമനിർദേശം ചെയ്യുന്ന 2 വിദഗ്ധർ എന്നിവരാണ് അംഗങ്ങൾ.
2021ൽ പുതിയ മന്ത്രാലയം രൂപീകരിച്ചപ്പോൾതന്നെ ഏതാണ്ട് വ്യക്തമായതാണ്. ഇത്തവണ അമിത് ഷായ്ക്ക് ആഭ്യന്തരത്തിനു പുറമേ സഹകരണ വകുപ്പിന്റെ ചുതലകൂടി ലഭിച്ചതോടെ സംശയം കൂടുതൽ ബലപ്പെട്ടു. പിന്നാലെ കേന്ദ്ര ബജറ്റിൽ പുതിയ സഹകരണ നയം സംബന്ധിച്ച് പ്രഖ്യാപനംകൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുകയാണ്. ഗുജറാത്തിൽ പരീക്ഷിച്ചു വിജയിച്ച സഹകരണ മാതൃക രാജ്യമാകെ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതിന് പാർട്ടി ഒരുങ്ങുമ്പോൾ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉറപ്പ്.
ന്യൂഡൽഹി∙ കേരളത്തിൽ സിപിഎം ഭരണസമിതിയുള്ള സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിശദാംശങ്ങൾ കൈവശമുണ്ടെന്നും കേന്ദ്രസർക്കാർ ഇതിൽ കർശനനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ ബിജെപി സ്ഥാനാർഥിയായ ഡോ.ടി.എൻ.സരസുവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി പലിശ ഉയർത്തിയത് പഴയനിരക്കിലേക്ക് കുറച്ചേക്കും. ഇതിനായി മന്ത്രിയുടെ സാന്നിധ്യത്തിൽ പലിശനിർണയസമിതി യോഗം ഇന്ന് ചേരും.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. നേരത്തെ ഇതു ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. ജസ്റ്റിസുമാരായ അമിത് റാവൽ, സി.എസ് സുധ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കണ്ണൂർ∙ കണ്ണൂർ അർബൻ നിധി തട്ടിപ്പു കേസിലെ പ്രധാന പ്രതികളുടെ മലപ്പുറം ചങ്ങരംകുളം, തൃശൂർ വയലത്തൂർ, പാലക്കാട് ചളവറ എന്നിവിടങ്ങളിലെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന. 22 കോടി രൂപയുടെ തട്ടിപ്പു നടന്നതായുള്ള പരാതികളിൽ ക്രൈംബ്രാഞ്ച് (സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം) കേസെടുത്തിട്ടുണ്ട്. പ്രധാന 10 പ്രതികൾ അറസ്റ്റിലായിരുന്നു. ഇതിൽ ഒരു പ്രതിയൊഴിച്ചുള്ളവരെല്ലാം ജാമ്യത്തിലിറങ്ങി.
കവർച്ച തടയാനുള്ള അത്യാധുനിക സെൻസർ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളില്ലാത്ത സഹകരണ സംഘങ്ങളിൽ സ്വർണപ്പണയ ഇടപാടുകൾ നിർത്തിവയ്ക്കാൻ സഹകരണ വകുപ്പ് നിർദേശിച്ചു. സുരക്ഷയുടെ കുറവു മൂലം സംഘത്തിനുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കും ഭരണസമിതിക്കുമായിരിക്കും.
കൊച്ചി∙ കണ്ടല സഹകരണബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഐ നേതാവും മുന്‍ ബാങ്ക് പ്രസിഡന്റുമായ എന്‍.ഭാസുരാംഗനെയും, മകന് അഖില്‍ജിത്തിനെയും ഡിസംബര്‍ 5 വരെ റിമാന്‍ഡ് ചെയ്തു. ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതികളെ
Results 1-10 of 25