Activate your premium subscription today
അങ്കറ ∙ വടക്കൻ സിറിയയിലെയും വടക്കൻ ഇറാഖിലെയും കുർദ് വിമതരുടെ താവളങ്ങളിൽ രണ്ടാംദിവസവും തുർക്കി സേന ബോംബാക്രമണം നടത്തി. തുർക്കി സർക്കാരിന്റെ പ്രതിരോധ കമ്പനിയായ ടുസസിന്റെ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായി ബുധനാഴ്ച കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ ഡസൻകണക്കിനു താവളങ്ങളിലാണ് തുർക്കി സേന ഡ്രോണാക്രമണം നടത്തിയത്. ഇന്നലെ മുപ്പതിലേറെ താവളങ്ങളും തകർത്തതായി പ്രതിരോധ മന്ത്രി പറഞ്ഞു.
കാങ്പോക്പി ഉൾപ്പെടുന്ന സദാർ ഹിൽസിലൂടെ യാത്ര ചെയ്തപ്പോൾ കുക്കികളുടെ ആയുധശേഖരങ്ങൾ കണ്ടു. വാഹനയാത്ര അതീവ ദുഷ്കരമായ ഇവിടെ പലയിടത്തും കുത്തനെയുള്ള കയറ്റങ്ങളാണ്. ഇംഫാൽ താഴ്വരയിലേക്കു തുറന്നുകിടക്കുന്ന സദാർ ഹിൽസിൽനിന്നുള്ള ആക്രമണം തടയുക സുരക്ഷാ ഏജൻസികൾക്ക് ഏറെ ബുദ്ധിമുട്ടാകും. നിലവിൽ സുരക്ഷാ ഏജൻസികൾക്ക് ഇവിടേക്കു പ്രവേശനമില്ല. ആരെങ്കിലും അതിനു ശ്രമിച്ചാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കടുത്ത പ്രതിഷേധമുണ്ടാകും. കുക്കികൾ വികസിപ്പിച്ചെടുത്ത പോംപി എന്ന മാരകായുധത്തെക്കുറിച്ചു വിശദീകരിക്കാനാണ് സായുധ ഗ്രൂപ്പുകൾ സദാർ ഹിൽസിലേക്കു കൊണ്ടുപോയത്. പരമ്പരാഗത തോക്കുകളുമായി 15 വയസ്സുമാത്രമുള്ള വിദ്യാർഥികൾ വരെ കാവലിരിക്കുന്നതു യാത്രയിലുടനീളം കാണാം. ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഗോത്രവർഗക്കാർ വികസിപ്പിച്ചെടുത്ത പോംപിക്ക്. നീളമുള്ള മുളങ്കുഴലിനു മുകളിൽ പോത്ത്, മിഥുൻ (ഇണക്കിയെടുത്ത കാട്ടുപോത്ത് ഇനം) തുടങ്ങിയ മൃഗങ്ങളുടെ തുകൽ പൊതിഞ്ഞതായിരുന്നു പഴയകാലത്തെ പോംപി. വെടിമരുന്നു നിറച്ച് ഇരുമ്പുതകിടുകളും മറ്റും പോംപി ഉപയോഗിച്ചു ദൂരേക്കു തൊടുത്തുവിടും. ബ്രിട്ടിഷുകാരുമായുള്ള യുദ്ധത്തിലും സുഭാഷ് ചന്ദ്രബോസ് നയിച്ച ഐഎൻഎ യുദ്ധത്തിലും
കൊൽക്കത്ത ∙ ഇംഫാൽ താഴ്വരയിൽ കുക്കികൾ ഡ്രോണുകളിൽ ബോംബ് വർഷിച്ചുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സൈന്യം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച, ഡ്രോണുകളിൽ നിന്ന് ബോംബ് വർഷിക്കുന്നതിന്റെ വിഡിയോകൾ മ്യാൻമറിൽ നിന്നുള്ളതാണെന്ന് സൈന്യം അറിയിച്ചു. കുക്കി ഭീകരർ മെയ്തെയ് പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയതിൽ 2 പേർ കൊല്ലപ്പെട്ടെന്നും ഒട്ടേറെ പേർക്ക് പരുക്കേറ്റെന്നും മണിപ്പുർ പൊലീസ് ആണ് ആദ്യം പറഞ്ഞത്.
മോസ്കോ ∙ തലസ്ഥാനമായ മോസ്കോ അടക്കം റഷ്യയുടെ വിവിധ ഭാഗങ്ങളിൽ യുക്രെയ്ൻ വൻ തോതിൽ ഡ്രോൺ ആക്രമണം നടത്തി. 144 ഡ്രോണുകൾ ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ റമെൻസ്കോ നഗരത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 3 പേർക്ക് പരുക്കേറ്റു. മോസ്കോയ്ക്ക് പുറത്തുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. 5 കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. മോസ്കോ നഗരത്തിനു പുറത്തുള്ള 3 വിമാനത്താവളങ്ങളും അടച്ചു. 50 വിമാനങ്ങൾ തിരിച്ചുവിട്ടു.
ജറുസലം ∙ നാളെ ആരംഭിക്കുന്ന പോളിയോ വാക്സിനേഷനായി 12 ലക്ഷം ഡോസ് ലോകാരോഗ്യ സംഘടന ഗാസയിലെത്തിച്ചു. 4 ലക്ഷം ഡോസ് കൂടി എത്തിക്കും. 6.40 ലക്ഷം കുട്ടികൾക്കു വാക്സീൻ നൽകുകയാണു ലക്ഷ്യം. ഇതിനായി 3 ദിവസം വീതം ഗാസയിലെ 3 മേഖലകളിൽ പകൽ പരിമിത വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചിട്ടുണ്ട്.
കീവ് ∙ യുക്രെയ്നിൽ 4 ദിവസത്തിനിടെ മൂന്നാമതും റഷ്യ കനത്ത മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. 5 ദീർഘദൂര മിസൈലുകളും 74 ഷഹീദ് ഡ്രോണുകളും ഉപയോഗിച്ച് റഷ്യ ആക്രമിച്ചെന്നും അതിൽ 2 മിസൈലുകളും 60 ഡ്രോണുകളും വീഴ്ത്തിയെന്നും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. 14 ഡ്രോണുകൾ ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് വീണു. 3 ജില്ലകളിലായി വീണ ഇവയുടെ അവശിഷ്ടങ്ങൾ ചെറിയതോതിലുള്ള തീപിടിത്തത്തിന് ഇടയാക്കിയെങ്കിലും കാര്യമായ നാശനഷ്ടമില്ല.
മോസ്കോ ∙ തെക്കൻ റഷ്യയിലെ റസ്തൊവിൽ എണ്ണ ശേഖരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടരുന്നു. റസ്തൊവിലെ കമെൻസ്കിയിലുള്ള ഡിപ്പോയിലാണു തീ പടർന്നത്. ഇവിടെനിന്ന് 1500 കിലോമീറ്റർ അകലെ കിറോവിലും ആക്രമണം നടന്നു. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള പ്രദേശമാണിത്.
കീവ് ∙ യുക്രെയ്നിലെ സാപൊറീഷ്യ ആണവനിലയത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വൻതീപിടിത്തം. ശീതീകരണ ടവർ തകർന്നതായും നിലയത്തിന്റെ ഒരുഭാഗത്തുനിന്നു കനത്ത പുക ഉയരുന്നതായും ജീവനക്കാരെ ഉദ്ധരിച്ചു രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) ഏജൻസി മേധാവി റാഫേൽ ഗ്രോസി സ്ഥിരീകരിച്ചു.
ന്യൂ ഡൽഹി ∙ അടിച്ചോ ഇല്ലയോ ? അടിച്ചതായി ഇസ്രയേലും അടികൊണ്ടതായി ഇറാനും സ്ഥിരീകരിക്കുന്നില്ല; പൂർണമായി നിഷേധിക്കുന്നുമില്ല. ഒരു കാര്യം ഉറപ്പാണ്: ചിത്രം വ്യക്തമാക്കാൻ ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല. ഇസ്രയേലിനെതിരെ ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയും ഹൂതികളും നടത്തുന്ന ആക്രമണങ്ങൾക്കു മറുപടിയെന്ന നിലയിൽ ഏപ്രിൽ ഒന്നിന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസലേറ്റിനുമേൽ ഇസ്രയേൽ മിസൈലാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഇറാന്റെ 7 സൈനികോദ്യോഗസ്ഥർ അടക്കം 24 പേരാണു കൊല്ലപ്പെട്ടത്.
ഏപ്രിൽ 13ന് രാത്രി, ഇസ്രയേലിലുടനീളം സൈറണുകൾ മുഴങ്ങി, രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടാൻ പോകുകയാണെന്ന് മനസ്സിലുറപ്പിച്ച് ജനം പുറത്തിറങ്ങാതെ സുരക്ഷിത താവളങ്ങളിലേക്ക് ഓടി. ഇസ്രയേലിന്റെ തെക്ക്, വടക്ക് പ്രദേശങ്ങളിലുള്ള സൈനിക താവളങ്ങൾക്ക് സമീപവും ജറുസലേമിനു പരിസരത്തുമാണ് സൈറൻ മുഴങ്ങിയത്. ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി ദിവസങ്ങൾക്ക് മുൻപേ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിനാൽ തന്നെ എല്ലാ ഒരുക്കങ്ങളും രാജ്യം നടത്തിയിട്ടുണ്ടാകുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ടായിരുന്നു, ആ വിശ്വാസത്തോടെയാണ് പലരും ഉറങ്ങാൻ പോയത്. രാജ്യത്തെ പൗരൻമാരുടെ ആ വിശ്വാസം സംരക്ഷിക്കാൻ ഇസ്രയേൽ സൈന്യത്തിന് സാധിക്കുകയും ചെയ്തു. യുഎസ് സൈന്യത്തിന്റെ ശക്തമായ പിന്തുണയാണ് ഇസ്രയേലിനെ രക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ അത്യാധുനിക സായുധ ഡ്രോണുകളും മിസൈലുകളുമാണ് ഇസ്രയേലിലേക്ക് പറന്നതെത്തിയത്. എന്നാൽ എല്ലാം ഭംഗിയായി, കൃത്യമായ സമയത്ത് നേരിടാൻ സാധിച്ചുവെന്ന് തന്നെയാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇറാനെതിരെ ഇസ്രയേലിന്റെ തിരിച്ചടി എങ്ങനെയായിരിക്കുമെന്ന് നിരീക്ഷിക്കുകയാണ് ലോകം. ഇതിനിടെ ഇസ്രയേലിന്റെ ചരക്കുകപ്പൽ ഇറാന്റെ നാവിക സേന പിടിച്ചെടുത്തതോടെ സംഘർഷം രൂക്ഷമാകുകയാണ്. ഇറാൻ–ഇസ്രയേൽ സംഘർഷം ജിസിസി രാജ്യങ്ങൾക്കും രാജ്യന്തര വിപണികൾക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സംഘര്ഷം ശക്തമായാൽ ഇറാൻ–ഇസ്രയേൽ മിസൈലിന്റെ ചൂട് ഇങ്ങ് കേരളീയരുടെ അടുക്കളയിൽ വരെ അനുഭവിക്കേണ്ടിവരും. എന്താണ് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിൽ സംഭവിച്ചത്? പരിശോധിക്കാം.
Results 1-10 of 69