Activate your premium subscription today
ഇരിട്ടി∙ അനധികൃത ജപ്തിക്കെതിരെ രാഷ്ട്രീയ കിസാൻ മഹാസംഘ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. അയ്യൻകുന്ന് വില്ലേജ് ഓഫിസിന് മുന്നിൽ ജപ്തി നടപടികൾ തടഞ്ഞു.കടാശ്വാസ കമ്മിഷൻ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് കണ്ടെത്തുകയും വായ്പയുടെ ഒരു വിഹിതം കമ്മിഷൻ
രാജ്യത്തു കർഷകർ നേരിടുന്നതു വൻചൂഷണമെന്ന് റിസർവ് ബാങ്ക് പ്രവർത്തനരേഖ. പച്ചക്കറി, പഴം ഉൽപന്നങ്ങൾക്ക് ആഭ്യന്തര വിപണിയിൽ ഉപഭോക്താക്കൾ നൽകുന്ന വിലയുടെ മൂന്നിലൊന്നു മാത്രമാണ് കർഷകർക്കു ലഭിക്കുന്നത്. ഇടനിലക്കാരും ചില്ലറ വിൽപനക്കാരും ബാക്കി തുക പോക്കറ്റിലാക്കുന്നു.
മുള്ളൻകൊല്ലി ∙ കബനിപ്പുഴയോരത്തെ കൃഗന്നൂർ ജലസേചന പദ്ധതിയുടെ കഷ്ടകാലം ഒഴിയുന്നില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക നെല്ലുൽപാദന പദ്ധതിയിൽ 25 വർഷം മുൻപ് നിർമിച്ച പദ്ധതി ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ലെന്നാണ് കർഷകരുടെ പരാതി. കബനിയിൽ വെള്ളംനിറയുമ്പോഴും കുറയുമ്പോഴും പമ്പിങ് നടക്കാത്ത അവസ്ഥ. ഇപ്പോൾ കബനി
ന്യൂഡൽഹി∙ കർഷകരുടെ സമരവേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ശംഭു അതിർത്തിയിലെ കർഷകരുടെ സമര വേദിയിലാണ് വിനേഷ് എത്തിയത്. കർഷകരുടെ സമരം ഇന്ന് 200 ദിവസം പിന്നിടുകയാണ്.
ന്യൂഡൽഹി∙ മിനിമം താങ്ങുവില വിഷയത്തിൽ തങ്ങളുടെ ആവശ്യങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ ഡൽഹിയിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്ന് കർഷകർ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കർഷകരുടെ പ്രതികരണം. കർഷകർക്കു നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും
ന്യൂഡൽഹി ∙ കര്ഷകസമരത്തിന്റെ ഭാഗമായി അടച്ചിട്ട, പഞ്ചാബിനും ഹരിയാനയ്ക്കുമിടയിലെ ശംഭു അതിർത്തി തുറക്കണമെന്നു ഹരിയാന സർക്കാരിനോടു ഹൈക്കോടതി. പഞ്ചാബിലെ കർഷക സമരത്തിന്റെ ഭാഗമായി നടത്തിയ ‘ഡല്ഹി ചലോ’ മാർച്ച് തടയാനാണ് അതിർത്തി അടച്ചത്. പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളെ രാജ്യതലസ്ഥാനത്തോടു ബന്ധിപ്പിക്കുന്ന ദേശീയപാത 44 ലാണു ശംഭു അതിർത്തിയുള്ളത്.
പൂവം ∙ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു കൊടുത്തുതീർത്തില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നെൽക്കർഷക സംരക്ഷണ സമിതി പറഞ്ഞു. ഏപ്രിൽ മാസം സംഭരിച്ച നെല്ലിന്റെ പണമാണ് സർക്കാർ കർഷകർക്കു കൊടുക്കാനുള്ളത്. ചങ്ങനാശേരിയിലെയും അപ്പർകുട്ടനാടൻ മേഖലയിലെയും 80 % പാടശേഖരങ്ങളിലും പണം ലഭിക്കാനുണ്ട്.
അമൃത്സർ ∙ പഞ്ചാബിൽ ബിജെപി നേതാക്കളുടെ വീടുകൾ വളഞ്ഞ് കർഷകരുടെ പ്രതിഷേധം. ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം അവശേഷിക്കെയാണു സംസ്ഥാനത്തെ 16 നേതാക്കളുടെ വീടുകൾ സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച എന്നിവരുടെ നേതൃത്വത്തിൽ വളഞ്ഞത്.
ന്യൂഡൽഹി ∙ ഹരിയാനയിൽ 25നും പഞ്ചാബിൽ ജൂൺ ഒന്നിനും വോട്ടെടുപ്പ് നടക്കാനിരിക്കെ കർഷക സംഘടനകൾ സമരം ശക്തമാക്കുന്നത് ബിജെപിയെ അങ്കലാപ്പിലാക്കുന്നു. കർഷക സമരത്തിനിടെ അറസ്റ്റിലായ 3 പേരെ വിട്ടയ്ക്കണമെന്ന ആവശ്യവുമായി ഹരിയാന– പഞ്ചാബ് അതിർത്തിയിലെ ശംഭു റെയിൽവേ സ്റ്റേഷനിൽ നടത്തിയിരുന്ന സമരം ബിജെപി നേതാക്കളുടെ വീടുകൾക്കു മുന്നിലേക്കു മാറ്റാൻ കർഷകർ തീരുമാനിച്ചു. സമരരംഗത്തുള്ള സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
മുംബൈ ∙ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ കർഷകർ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചു. നാസിക്കിലെ ദിൻഡോരിയിലായിരുന്നു സംഭവം. ഉള്ളി കയറ്റുമതി നിരോധിച്ചതിനെക്കുറിച്ചു പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു മുദ്രാവാക്യം ഉയർന്നതോടെ പ്രധാനമന്ത്രി ഏതാനും നിമിഷം പ്രസംഗം നിർത്തി. പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് ശാന്തരാക്കിയതോടെ പ്രസംഗം തുടർന്നു.
Results 1-10 of 1119