Activate your premium subscription today
ഇന്ത്യ എന്ന ആശയത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കാനാണ് യുവതലമുറയിലെ അഞ്ചുപേർ ഓൺലൈനിൽ ഒരുമിച്ചത്. രാജ്യം 78–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ യഥാർഥത്തിൽ ആഘോഷിക്കാനായിട്ടെന്തുണ്ട് എന്ന ആശങ്കയാണവർ ഏറെയും പങ്കുവച്ചത്. രാജ്യം നേരിടുന്ന വെല്ലുവിളികളിൽ അസ്വസ്ഥരാകുമ്പോഴും നമ്മെ ‘ഇന്ത്യ’ എന്ന ചട്ടക്കൂടിലുറപ്പിച്ചു നിർത്തുന്ന തൂണുകളുടെ കാതലിനെക്കുറിച്ചവർ പറഞ്ഞു. അതു കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചു സംസാരിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ അനന്ദു രാജ്, യുവകവിക്കുള്ള ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ക്വീർ എഴുത്തുകാരനുമായ ആദി, എഴുത്തുകാരിയും പാലക്കാട് ഐഐടിയിൽ ഗവേഷകയുമായ ആർദ്ര കെ.എസ്., ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം മുൻ ക്യാപ്റ്റൻ ജീന സ്കറിയ, നോവലിസ്റ്റ് റിഹാൻ റാഷിദ് എന്നിവരാണ് വർത്തമാനകാല ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ അർഥതലങ്ങളെക്കുറിച്ചു സംവദിച്ചത്
‘‘വീട്ടിൽ പൊരിച്ച മീൻ നല്കിയിരുന്നത് ചേട്ടൻമാർക്കായിരുന്നു...’’ ആൺകുട്ടിയും പെൺകുട്ടിയും വീടുകളിൽ പോലും രണ്ട് തരത്തിൽ പരിഗണിക്കപ്പെടുന്നു എന്നതിന് തെളിവായി സ്വന്തം അനുഭവം പറഞ്ഞത് പ്രശസ്ത സിനിമാതാരമാണ്. വര്ഷങ്ങൾക്ക് മുൻപ് നേരിട്ട അനീതി ഇപ്പോഴും മനസ്സില് നിന്നും മാഞ്ഞിട്ടില്ലെങ്കിൽ അന്ന് ആ കുഞ്ഞുമനസ്സ് എത്രമാത്രം വേദനിച്ചിരിക്കണം. പൊതുവേ 18 വയസ്സിനെയാണ് സ്വാതന്ത്ര്യത്തിന്റെ അടയാളമായി നമ്മുടെ സമൂഹം അംഗീകരിച്ചിട്ടുള്ളത്. അതിന് മുൻപുള്ളതെല്ലാം കുട്ടികളുടെ സ്വാതന്ത്ര്യത്തിനേക്കാളും അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതെന്തേ, കുട്ടികൾക്ക് അഭിപ്രായങ്ങൾ പറയാനും, സ്വന്തം ഇഷ്ടങ്ങൾ നേടാനായി പ്രവർത്തിക്കാനുമുള്ള 'സ്വാതന്ത്ര്യം' വേണ്ടേ? പൊതുവേ കുട്ടികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം മുതിർന്നവരാണ് പങ്കുവയ്ക്കുന്നത്. അപ്പോഴും കുട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് കുട്ടികളെ കേൾക്കാൻ നമുക്കിത്ര മടി? ഈ സ്വാതന്ത്ര്യദിനത്തിൽ തങ്ങൾക്ക് വേണ്ട സ്വാതന്ത്ര്യത്തിനെ കുറിച്ച് ഒരു കുട്ടി പറയുകയാണ്. യൂനിസെഫ് യൂത്ത് കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത എസ്. ഉമയാണ് കുട്ടികളുടെ ചിന്തകളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും മനസ്സുതുറക്കുന്നത്. കൗമാര പ്രായത്തിലെത്തിയ കുട്ടിക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തെ അഞ്ച് തലങ്ങളായി തിരിച്ചാണ് തിരുവനന്തപുരം കോട്ടൺഹിൽ ജിജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഉമ അവതരിപ്പിക്കുന്നത്. ഒപ്പം സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങളും ഉമ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുന്നു.
വിവാഹിതരാണ് എന്നത്കൊണ്ട് മാത്രം സ്ത്രീകളെ ജോലികളിൽനിന്ന് ഒഴിവാക്കുന്നുണ്ടോ? ആപ്പിൾ ഉപകരണങ്ങളുടെ ഇന്ത്യയിലെ പ്രധാന നിർമാതാക്കളായ ഫോക്സ്കോൺ സ്മാർട്ട്ഫോൺ പ്ലാന്റിലെ അസംബ്ലി ജോലികളിൽനിന്ന് വിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നു എന്ന വാർത്ത എല്ലാ ദേശീയ മാധ്യമങ്ങളും പ്രാധാന്യത്തോടെ റിപ്പോർട്ട്
ആഫ്രിക്കൻ സാഹിത്യകാരിയും ചിന്തകയുമായ ഷിമമാന്റ നഘോസി അടിച്ചിയുടെ പർപ്പിൾ ഹിബിസ്കസ് എന്ന നോവൽ വായിച്ചിട്ടുണ്ടോ? ആണധികാരം ഏകപക്ഷീയമായി കുടുംബത്തിൽ നടത്താൻ ശ്രമിച്ച ഭർത്താവിന്റെയും അതിൽ സഹികെട്ടു ജീവിക്കുന്ന ഭാര്യയുടെയും കഥയാണ് അതെന്നു ലളിതമായി പറയാം. ഈ പുസ്തകം എഴുതിയതിനുശേഷം അവർ പങ്കെടുത്ത ഒരു ചടങ്ങിൽ
എല്ലായിടത്തും അടയാളപ്പെടുത്തലുകൾ ആവശ്യമുള്ളത് സ്ത്രീകൾക്കാണ്. ജോലിയുള്ള സ്ത്രീ എന്ന് എല്ലാവരും പറയാറുണ്ട് എന്നാൽ ജോലിയുള്ള പുരുഷൻ എന്നാരും പറയാറില്ല. പുരുഷന് ജോലി അത്യാവശ്യമാണ്, സ്ത്രീകൾക്ക് ജോലി അത്യാവശ്യമില്ല എന്ന വിചാരത്തിൽ നിന്നായിരിക്കണം അങ്ങനെയൊരു സംസാരരീതി ഉണ്ടായത്. എല്ലായിടത്തും സ്ത്രീകളെ
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും സ്ത്രീകൾ ഇന്നും സമത്വത്തിന് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന അവസ്ഥ. അടിസ്ഥാന മേഖലകളിൽ എത്ര കണ്ട് പുരോഗതിയുണ്ടായിട്ടും ലിംഗസമത്വം ഇനിയും അകലെയാണ്. ഇത് അടിവരയിട്ടുറപ്പിക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ജെൻഡർ സോഷ്യൽ നോംസ് ഇൻഡക്സ് 2023-ലെ റിപ്പോർട്ടിൽ നിന്നുള്ള കണ്ടെത്തലുകൾ. ഈ
ആപേക്ഷികതാ സിദ്ധാന്തം കണ്ടുപിടിച്ച ആൽബർട്ട് ഐൻസ്റ്റൈൻ മുതൽ ആപ്പിൾ ഐഫോൺ അവതരിപ്പിച്ച സ്റ്റീവ് ജോബ്സ് വരെ, വിശ്വസാഹിത്യകാരൻ ബർണാഡ് ഷാ മുതൽ ‘ബീറ്റിൽസ്’ സ്ഥാപകനായ സംഗീതജ്ഞൻ ജോൺ ലെനൻ വരെ, 75 വർഷം മുൻപു വെടിയേറ്റുമരിച്ചൊരു ഇന്ത്യക്കാരന്റെ ആരാധകരായിരുന്നു എന്നറിഞ്ഞാൽ പുതുതലമുറ അദ്ഭുതപ്പെട്ടേക്കും. ലിയോ ടോൾസ്റ്റോയി ആ മനുഷ്യനു നിരന്തരം കത്തെഴുതി.
പാഠഭാഗങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കാൻ എൻസിഇആർടി നടപടിയാരംഭിച്ചതായി പാർലമെന്ററി സമിതി റിപ്പോർട്ട്. പുതിയ ദേശീയ കരിക്കുലം ഫ്രയിംവർക്കിന്റെ (എൻസിഎഫ്) ഭാഗമായി അവതരിപ്പിക്കുന്ന പാഠപുസ്തകങ്ങളിലും മറ്റും ഇക്കാര്യം ഉറപ്പാക്കുമെന്നാണ് എൻസിഇആർടി അറിയിച്ചിരിക്കുന്നത്.
കൊച്ചി ∙ രാത്രികൾ സ്ത്രീകളുടേതു കൂടിയാണെന്നു പ്രഖ്യാപിച്ചു ദർബാർ ഹാൾ ഗ്രൗണ്ടിൽ വനിതാ സംഗമം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) ഹൈക്കോടതി വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണു വനിത സംഗമം നടത്തിയത്. നൂറു കണക്കിനു വനിതകൾ അണിനിരന്ന സംഗമത്തിൽ രാത്രികൾ തങ്ങളുടേതു കൂടിയാണെന്ന പ്രമേയം
Results 1-9