Activate your premium subscription today
അമ്മയായും ദേവതയായും സ്ത്രീ പരിഗണിക്കപ്പെട്ട് പൂജിക്കപ്പെട്ടത് ഏത് യുഗത്തിലാണെന്ന് അറിയില്ല. പക്ഷേ, ചരിത്രത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള ഏത് കാലത്തും അവളെ പീഡിപ്പിക്കപ്പെടുകയോ അടിച്ചമർത്തുകയോ ചെയ്യുന്നു എന്നത് നിഷേധിക്കാനാകാത്ത യാഥാർഥ്യമാണ്. അരവയർ പട്ടിണിമാറ്റാൻ മഴയും വെയിലും നോക്കാതെ
മഹാരാജാസ് കോളേജിലെ ജെൻഡർ സൗഹൃദ ശുചിമുറികൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ സമസ്ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷന് മഹാരാജാസ് കോളജിലെ ജെന്‍ഡര്‍ സൗഹൃദ ശുചിമുറികളുടെ പ്രവർത്തനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാര്യകാരണങ്ങളറിയാതെ സദാചാരം പരത്തുന്ന നന്മമരങ്ങളാണ് സോഷ്യൽ മീഡിയയിലെങ്ങും. ഇത്തരത്തിൽ മഹാരാജാസ് കോളേജിലെ ജെൻഡർ സൗഹൃദ ശുചിമുറികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ∙ അന്വേഷണം കോളേജിന്റെ നടപടി അധാർമ്മികവും സംസ്കാരരഹിതവുമാണെന്നാണ് പോസ്റ്റുകൾ.ജെന്‍ഡര്‍ സൗഹൃദ
ഇവിടെ പരാമർശിക്കുന്ന വിഷയം സ്ത്രീകൾക്കുതന്നെ ഇഷ്ടപ്പെടണമെന്നില്ല. കാരണം, മലയാളിസ്ത്രീയുടെ മറ്റെല്ലാ പരിമിതികളെയും പിന്തള്ളുന്ന ഒരു പരിമിതിയാണു ചർച്ച ചെയ്യുന്നത്. അതായത്, സ്ത്രീകൾ ജനാധിപത്യാധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട അവസ്ഥ. സ്ത്രീപക്ഷവാദം ചൂണ്ടിക്കാണിക്കുന്ന വളരെ വാസ്തവമായ അസമത്വങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ, രാഷ്ട്രീയമാണ് അവയുടെ ഈറ്റില്ലം എന്ന സത്യം അംഗീകരിക്കാൻ പൊതുവിൽ മടിയുണ്ട്. രാഷ്ട്രീയത്തെ മാറ്റിനിർത്തി മലയാളിസ്ത്രീയുടെ അസമത്വങ്ങളെ ചർച്ച ചെയ്യുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ്. കാരണം, രാഷ്ട്രീയാധികാരമാണ് കേരളത്തിൽ ഒട്ടേറെ തിന്മകളുടെയും ചിലപ്പോഴെല്ലാം നന്മകളുടെയും ഉറവിടം. അതിന്റെ സർവാധിപത്യത്തിൽനിന്നു യാതൊന്നിനും മോചനമില്ല. രാഷ്ട്രീയത്തിൽനിന്നു മലയാളിസ്ത്രീ മാറ്റിനിർത്തപ്പെട്ടത് യാദൃച്ഛികമല്ല. രാഷ്ട്രീയാധികാരം കേരളത്തിൽ പുരുഷാധികാരമാണ്. സ്ത്രീകൾക്കു പ്രതീകാത്മക സ്ഥാനമെങ്കിലും നൽകുമ്പോൾ പുരുഷാധികാരം വഴങ്ങുകയല്ല, സ്വയം വെള്ളപൂശുക മാത്രമാണ്.
ബര്‍ലിന്‍ ∙ ഫുൾ ടൈം ജോലി ചെയ്യുന്ന സ്ത്രീകളില്‍ 75 ശതമാനം പേർക്കും പുരുഷന്മാരേക്കാള് കുറവാണ് ജർമനിയിൽ ശമ്പളം നൽകുന്നതെന്ന് റിപ്പോർട്ടുകൾ. ജർമനിയുടെ സ്റ്റാറ്റിസ്റ്റിക്കിൽ ഓഫിസ് ഡെസ്റ്റാറ്റിസാണ് കണക്കുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം ∙ പരമ്പരാഗതമായ യൂണിഫോം ട്രെൻഡുകളെ പൊളിച്ചെഴുതുകയാണ് നാലാഞ്ചിറ മാർ തെയോഫിലോസ് ട്രെയിനിങ്ങ് കോളജിലെ ഇംഗ്ലീഷ് വിഭാഗം ബി.എഡ് വിദ്യാർഥികൾ. ബിഎഡ് വിദ്യാർത്ഥികൾക്കിടയിൽ ആദ്യമായാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം നടപ്പിലാക്കുന്നത്. മാർ തെയോഫിലോസ് ട്രെയിനിങ്ങ് കോളജിലെ ഒന്നാം വർഷ ഇംഗ്ലിഷ്
കീഴ്ക്കോടതി മുതൽ ഹൈക്കോടതി വരെ ജഡ്ജിമാർക്ക് സ്ത്രീകളെക്കുറിച്ചു മിഥ്യാധാരണകളുണ്ട്. അതു പരിഹരിക്കാൻ ഒടുവിൽ സുപ്രീംകോടതി തന്നെ ഇടപെട്ടിരിക്കുന്നു. കേരളത്തിൽനിന്നുൾപ്പെടെയുള്ള കേസുകൾ ചൂണ്ടിക്കാട്ടിയാണ് ‘ശൈലി’കളിൽ മാറ്റം വരുത്താൻ സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. എന്തെല്ലാമാണ് ആ മാറ്റങ്ങൾ? ‘ഭർത്താവിന് രാവിലെ 6 മണിക്ക് പ്രഭാത ഭക്ഷണം തയാറായിരിക്കണം. പക്ഷേ, ഭാര്യ എഴുന്നേൽക്കുന്നത് ഏഴിന്. തീർന്നില്ല. ഭർത്താവിന് ഇഷ്ടപ്പെടുന്ന രീതിയിൽ ഭാര്യ വസ്ത്രം ധരിക്കുന്നില്ല.’– 1963 ൽ മധ്യപ്രദേശ് ഹൈക്കോടതിക്കു മുന്നിലെത്തിയൊരു വൈവാഹികക്കേസിൽ ഭാര്യയെ തല്ലാറുണ്ടെന്ന് സമ്മതിച്ചുകൊണ്ട് ഭർത്താവ് ഉന്നയിക്കുന്ന ന്യായങ്ങളാണ് ഇത്. വിവാഹബന്ധം പുനഃസ്ഥാപിച്ചു നൽകണമെന്ന, ഭാര്യയ്ക്ക് അനുകൂലമായ കീഴ്ക്കോടതി വിധി ചോദ്യം ചെയ്തു ഭർത്താവ് നൽകിയ ഈ ഹർജി അംഗീകരിച്ചുകൊണ്ട് മധ്യപ്രദേശ് ഹൈക്കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചു.
ന്യൂഡൽഹി ∙ പൊതുസമൂഹം പ്രതീക്ഷിക്കുന്ന വിധം വസ്ത്രം ധരിക്കാത്തവരും മദ്യപിക്കുന്നവരുമായ സ്ത്രീകളെക്കുറിച്ചുള്ള മിഥ്യാധാരണകളെ പൊളിച്ചെഴുതി സുപ്രീം കോടതി പുതിയ ശൈലീപുസ്തകം പുറത്തിറക്കി. സ്ത്രീകൾക്കെതിരായ ജെൻഡർ മുൻവിധി നിറഞ്ഞ തെറ്റായ പദപ്രയോഗങ്ങൾ എണ്ണിയെണ്ണിപ്പറയുന്ന പുസ്തകത്തിൽ അവയ്ക്കു പകരം കോടതികൾ
ആൺകുട്ടികൾക്കു നീലയും പെൺകുട്ടികൾക്ക് പിങ്കും നിറങ്ങളിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഷൂവുമെല്ലാം വാങ്ങിക്കൊടുത്തിരുന്ന കാലം മാറുകയാണോ? ഷി (She), ഹി (He) എന്നീ അഭിസംബോധനകൾക്കു പകരം ദേ (They) എന്നു പറയുന്ന ലോകത്തേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. കുട്ടി ആണാണോ പെണ്ണാണോ എന്നു ചോദിച്ചാൽ പലരും ഇപ്പോൾ ദേബി (Theybie) ആണെന്ന് ഉത്തരം തന്നാൽ ഞെട്ടേണ്ടതില്ല. സമൂഹമാധ്യമങ്ങളിലും സമൂഹത്തിലും ഈ വാക്കുകളും ചിന്താഗതിയും പടർന്നു പിടിക്കുകയാണ്. മനുഷ്യരുടെ ചിന്താഗതി ഇങ്ങനെ മാറുമ്പോൾ ബ്രാൻഡുകൾക്കും മാറിച്ചിന്തിക്കാതെ തരമില്ലല്ലോ! വസ്ത്രങ്ങളിലും ഷൂവിലുമെല്ലാം ലിംഗ നിഷ്പക്ഷത വരുത്താൻ ബ്രാൻഡുകളും മത്സരം തുടങ്ങിക്കഴിഞ്ഞു. ആണിനും പെണ്ണിനും വെവ്വേറെ ഉൽപന്നങ്ങളെന്ന ചിന്താഗതി എങ്ങനെയാണ് വിപണിയിലും പരസ്യമേഖലയിലുമുൾപ്പെടെ മാറ്റമുണ്ടാക്കുന്നത്? ഇതുയർത്തുന്ന ചോദ്യങ്ങൾ എന്തെല്ലാമാണ്? അടിമുടി വലിയൊരു മാറ്റമാണോ നമ്മെ കാത്തിരിക്കുന്നത്? വിശദമായി പരിശോധിക്കാം...
ലിംഗസമത്വത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യതയാണ്. സമൂഹം മാറണമെങ്കിൽ കുട്ടികളിൽ വ്യക്തമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കണം. ലിംഗഭേദമന്യേ തുല്യതയോടും ബഹുമാനത്തോടും പെരുമാറാൻ അവരെ പഠിപ്പിക്കണം. എങ്കിൽ മാത്രമേ മികച്ചൊരു സമൂഹ്യസാചര്യം സൃഷ്ടിക്കാനാവൂ. കുട്ടികളിൽ ലിംഗസമത്വം
Results 1-10 of 37