ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കി മാർ തെയോഫിലോസ് ട്രെയിനിങ് കോളജിലെ വിദ്യാർഥികൾ
Mail This Article
തിരുവനന്തപുരം ∙ പരമ്പരാഗതമായ യൂണിഫോം ട്രെൻഡുകളെ പൊളിച്ചെഴുതുകയാണ് നാലാഞ്ചിറ മാർ തെയോഫിലോസ് ട്രെയിനിങ്ങ് കോളജിലെ ഇംഗ്ലീഷ് വിഭാഗം ബി.എഡ് വിദ്യാർഥികൾ. ബിഎഡ് വിദ്യാർത്ഥികൾക്കിടയിൽ ആദ്യമായാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം നടപ്പിലാക്കുന്നത്. മാർ തെയോഫിലോസ് ട്രെയിനിങ്ങ് കോളജിലെ ഒന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥികളുടെ അസോസിയേഷനായ ‘ഇനാര’ സ്വന്തമായാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം ഡിസൈൻ ചെയ്തത്. ജെന്റർ ന്യൂട്രാലിറ്റി എന്ന ആശയത്തിന് ഊന്നൽ നൽകുവാൻ വേണ്ടിയാണ് ഇത്തരമൊരു ആശയവുമായി വിദ്യാർഥികൾ മുന്നിട്ടിറങ്ങിയത്. ബി.എഡ് കോഴ്സിന്റെ പരമ്പരാഗത വേഷമായ സാരിയിൽ നിന്നുമുള്ള തലമുറ മാറ്റമാണ് വിദ്യാർഥികളുടെ പുത്തൻ യൂണിഫോം ട്രെൻഡ്. കോളജ് പ്രിൻസിപ്പൽ ഡോ. ജോജു ജോണും, ഇംഗ്ലിഷ് വിഭാഗം അധ്യാപിക മീഖാ സൂരജ് കോശിയും വിദ്യാർഥികളുടെ സമത്വ സങ്കല്പത്തിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്.