Activate your premium subscription today
സ്വന്തം പ്രതിഭയാൽ രാജ്യത്തിന്റെ ആത്മാവിനെ പ്രകാശിപ്പിച്ച വീരസന്തതികൾക്ക് എല്ലാ കാലഘട്ടങ്ങളിലും ഇന്ത്യ ജന്മം നൽകിയിട്ടുണ്ട്. അവരിൽ ചിലർ ആകാശത്തു തെളിഞ്ഞുകാണുന്ന സപ്തർഷി മണ്ഡലത്തിലെ നക്ഷത്രരാശികൾപോലെ ഇന്നും നമുക്കു വഴികാട്ടുന്നു. ആ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ താരങ്ങളിലൊന്നാണ് ഭഗവാൻ ബിർസ മുണ്ട. ആധുനിക ഇന്ത്യാചരിത്രത്തിലെ ഇതിഹാസമായ ബിർസ മുണ്ടയുടെ 150–ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരു വർഷത്തെ ആഘോഷങ്ങൾക്കു രാജ്യം ഇന്നു തുടക്കം കുറിക്കുമ്പോൾ, അദ്ദേഹത്തിന്റെ ധന്യസ്മൃതികളെ ഞാൻ നന്ദിപൂർവം വണങ്ങുന്നു. കുട്ടിക്കാലത്ത്, ബിർസ മുണ്ടയുടെ വീരകഥകൾ കേട്ടുകേട്ട് ഞാനും കൂട്ടുകാരും ഞങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനം കൊണ്ടിരുന്നത് ഓർക്കുന്നു. ഇന്നു ജാർഖണ്ഡിന്റെ ഭാഗമായ ഉളിഹാതു എന്ന ഗ്രാമത്തിൽ ജനിച്ച്, 25 വയസ്സു വരെ മാത്രം ജീവിച്ചൊരാളാണ് വിദേശാധിപത്യത്തിന്റെ ചൂഷണങ്ങൾക്കെതിരായ ജനകീയ പോരാട്ടത്തിന്റെ ധീരനായകനായി മാറിയത്. ബ്രിട്ടിഷ് ഭരണാധികാരികളും തദ്ദേശീയ ജന്മിമാരും ഭൂമി തട്ടിയെടുത്തും അതിക്രമങ്ങൾക്കിരയാക്കിയും ആദിവാസി ജനതയെ ചൂഷണം ചെയ്തപ്പോൾ, ആ അനീതികളെ ചെറുത്തുനിൽക്കാനും അവകാശ സംരക്ഷണത്തിനു വേണ്ടി പടപൊരുതാനും ജനങ്ങളെ നയിച്ചതു ധർത്തി ആബാ (ഭൂമിയുടെ പിതാവ്) എന്നു വിളിക്കപ്പെട്ട ബിർസ മുണ്ടയായിരുന്നു.1890കളുടെ അവസാനം, ബ്രിട്ടിഷുകാരുടെ അടിച്ചമർത്തലുകൾക്കെതിരെ ഉൽഗുലൻ എന്നറിയപ്പെട്ട മുണ്ട കലാപം
രാഷ്ട്രീയ സത്യസന്ധത, നീതിബോധം, നിർഭയ നിലപാടുകൾ, അചഞ്ചലമായ രാജ്യസ്നേഹം, ആത്മത്യാഗം, ബഹുസ്വരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറ്... കേരളത്തിന്റെ ദേശീയപ്രസ്ഥാന ചരിത്രത്തിൽ ഈ വിശേഷണങ്ങൾക്കൊപ്പം ചൂണ്ടിക്കാണിക്കേണ്ട ആദ്യപേര് ഒരുപക്ഷേ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്നായിരിക്കും. അതുകൊണ്ടാണ് അബ്ദുറഹ്മാൻ സാഹിബിനെപ്പോലെ അദ്ദേഹം മാത്രമേയുള്ളൂ എന്ന് സുകുമാർ അഴീക്കോട് പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന് അഭയവും തണലും ആയിരുന്നു സാഹിബെങ്കിൽ, ഗാന്ധിജിക്കു ധീരനായ സേനാനിയും രാജാജിക്കു സത്യസന്ധതയുടെ ആൾരൂപവും ആയിരുന്നു. സ്വന്തം രാജ്യത്തോടും തന്റെ രാഷ്ട്രീയപ്രസ്ഥാനത്തോടും മതവിശ്വാസത്തോടും ഒരുപോലെ ‘വിശ്വസ്തൻ’ ആയിരുന്നു അബ്ദുറഹ്മാൻ സാഹിബ്. അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ പേരും അൽ അമീൻ (വിശ്വസ്തൻ) എന്നു തന്നെയായിരുന്നു. കൊടുങ്ങല്ലൂരിലെ, അഴീക്കോടിനടുത്തുള്ള കറുകപ്പാടത്ത് പുന്നച്ചാൽ വീട്ടിൽ അബ്ദുറഹ്മാന്റെയും കൊച്ചൈശുമ്മയുടെയും മകനായി, 1898ൽ ജനിച്ച അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോട് ബാസൽ മിഷൻ കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ ശേഷം മദ്രാസിലെ മുഹമ്മദൻ കോളജിൽ ബിരുദത്തിനു ചേർന്നു. നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനം സജീവമായിരുന്ന നാളുകളായിരുന്നു അത്. ഒന്നാം ലോകയുദ്ധവും ഗാന്ധിജിയുടെ കടന്നുവരവും ജാലിയൻ വാലാബാഗ് സംഭവവും നിസ്സഹകരണപ്രസ്ഥാനവും മൗലാനാ അബുൽകലാം ആസാദിന്റെ ‘അൽ ഹിലാൽ’ പത്രവും രാജ്യമെമ്പാടുമുള്ള ദേശീയവാദികളായ മുസ്ലിം ചെറുപ്പക്കാരെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിച്ച കാലമായിരുന്നു അത്.
രാഷ്ട്രപിതാവിന്റെ 155-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലും ഇന്ത്യയിൽ ‘ഗാന്ധിനിന്ദ’ അനുസ്യൂതം തുടരുന്നുണ്ട്. ഗാന്ധിജി ഇല്ലായിരുന്നെങ്കിലും ‘നേതാജി എന്ന ആൺകുട്ടി’ ധർമയുദ്ധം ജയിച്ച് സ്വരാജ് നേടിത്തരുമായിരുന്നു എന്ന ആഖ്യാനം പാർലമെന്റ് അംഗങ്ങൾ മുതൽ സമൂഹമാധ്യമ ഭക്തർ വരെ ഇപ്പോഴും ഏറ്റുപാടുന്നുമുണ്ട്. പക്ഷേ, ഹിംസയിലൂടെയും യുദ്ധത്തിലൂടെയും സൃഷ്ടിക്കപ്പെട്ട ദേശരാഷ്ട്രങ്ങളിൽ ഭൂരിപക്ഷവും പിൽക്കാലത്ത് ഏകാധിപത്യത്തിലേക്കും തകർച്ചയിലേക്കും നടന്നുനീങ്ങിയ ചരിത്രം ഇതിനിടയിൽ അവർ സൗകര്യപൂർവം മറക്കുന്നു. ഗാന്ധിജിയുടെ അഹിംസാത്മകസമരം ‘ദുർബലമായിരുന്നു’ എന്നു വർത്തമാനകാലത്ത് ആക്ഷേപിക്കുന്നവരുടെ മുൻഗാമികളാണ് ബ്രിട്ടിഷ് ഭരണകാലത്ത് ഗാന്ധിജിയുടെ ജനകീയസമരങ്ങളെ ‘അപകടകരം, അരാജകത്വം, ഭ്രാന്ത്’ എന്നൊക്കെ ആക്ഷേപിച്ച് സാമ്രാജ്യത്വത്തിനൊപ്പം ചേർന്നുനിന്നത് എന്ന തമാശയും നമുക്കു മുന്നിലുണ്ട്. പക്ഷേ, എല്ലാ അവഹേളനങ്ങൾക്കും അപ്പുറം ദേശീയപ്രസ്ഥാനത്തെ ജനകീയ മുന്നേറ്റമായി മാറ്റിയെടുത്തത് ഗാന്ധിജിയുടെ നേതൃത്വമായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന അഹിംസയിലും ധാർമികതയിലും ഊന്നിയ ഒരു വിശാലമതനിരപേക്ഷ സഖ്യം ആയിരിക്കണം ദേശീയപ്രസ്ഥാനമെന്ന്
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവസാനിപ്പിക്കാൻ പോരാടിയ നെൽസൺ മണ്ടേല, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അക്രമരാഹിത്യത്തിലും നിസഹകരണത്തിലും ഏറെ ആകൃഷ്ടനായ ആളാണ്. അദ്ദേഹം ഈ രണ്ടു കാര്യങ്ങളേയും കണ്ടത് ഒരു ധാർമിക തത്വം എന്ന നിലയിലല്ല. മറിച്ച് ഒരു രാഷ്ട്രതന്ത്രം എന്ന നിലയ്ക്കു കൂടിയാണ്. തന്റെ ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘അക്രമരഹിതമായ ചെറുത്തുനിൽപ്പ് പ്രയോജനപ്രദമാണ്, നിങ്ങളുടെ എതിരാളികളും അക്കാര്യത്തെ മാനിക്കുന്നിടത്തോളം കാലം. സമാധാനപരമായ ഒരു പ്രതിഷേധം അക്രമത്തിലാണ് അവസാനിക്കുന്നത് എങ്കിൽ അതിന്റെ ലക്ഷ്യം പരാജയപ്പെട്ടു എന്നാണർഥം’. ഒരേ സമയം തങ്ങളുടെ പോരാട്ടം സമാധാനപരമാക്കുകയും എതിരാളികളേയും ആ വിധത്തിൽ സമ്മർദ്ദത്തിലാക്കി ചര്ച്ചയുടേയും ഒത്തുതീര്പ്പിന്റെയും വാതിലുകൾ തുറക്കുക എന്ന ഇന്ത്യൻ നയതന്ത്രം ഈ വിധത്തിൽ അനേകം രാഷ്ട്രങ്ങളേയും നേതാക്കളേയും സ്വാധീനിച്ചിട്ടുണ്ട്.
1757 ലെ പ്ലാസി യുദ്ധം എന്നു കേൾക്കുമ്പോൾ ‘ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണത്തിന് അസ്തിവാരമിട്ട യുദ്ധം’ എന്ന വസ്തുതയാണ് നമ്മൾ ആദ്യം ഓർക്കുക. പോർച്ചുഗീസുകാർക്കും ഡച്ചുകാർക്കും ഫ്രഞ്ച് - ഡെൻമാർക്ക് ശക്തികൾക്കും ശേഷം ഇന്ത്യയിലെത്തിയ കച്ചവട സംഘമായിരുന്നു ഇംഗ്ലിഷുകാരുടേത്. ലോകത്തെ അമ്പരപ്പിച്ച കൊളോണിയൽ ശക്തിയായി
28 വർഷം മുൻപൊരു റിപ്പബ്ലിക് ദിനം. ജവാഹർലാൽ നെഹ്റുവിന്റെ പ്രതിമ പാർലമെന്റിൽ അനാഛാദനം ചെയ്യുന്ന ചടങ്ങ് സെൻട്രൽ ഹാളിൽ നടക്കുന്നു. നെൽസൺ മണ്ടേലയായിരുന്നു മുഖ്യാതിഥി. പാർലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമ മണ്ടേലയ്ക്കു നന്നേ പിടിച്ചു. അന്നത്തെ രാഷ്ട്രപതി ശങ്കർദയാൽ ശർമ എന്നെ മണ്ടേലയ്ക്കു പരിചയപ്പെടുത്തി. വലിയ സന്തോഷം തോന്നിയ നിമിഷം.
പ്രഭാവതി ബിഹാറിലെ കോൺഗ്രസ് നേതാവ് ബ്രിജ്കിഷോർ പ്രസാദിന്റെ മകളായിരുന്നു. പതിനാലാം വയസ്സിൽ 1918ൽ ജയപ്രകാശ് നാരായണിനെ വിവാഹം കഴിച്ചു. വരനു 16 വയസ്സ്. 1922ൽ ജയപ്രകാശ് യുഎസിൽ പോയപ്പോൾ പ്രഭാവതി സബർമതി ആശ്രമത്തിൽ താമസമായി. ജയപ്രകാശാകട്ടെ യുഎസിൽവച്ചു മാർക്സിസത്താൽ പ്രചോദിതനായി. എം.എൻ.റോയിയുടെ രചനകൾ അദ്ദേഹത്തെ സ്വാധീനിച്ചു.
1948 ജനുവരി 30 വെള്ളിയാഴ്ചയായിരുന്നു. ഡൽഹിയിൽ, ആൽബുഖർഖ് റോഡിലെ ബിർള ഹൗസിൽ, പുലർച്ചെ 3.30ന് ഗാന്ധിജി ഉറക്കമുണരുന്നു; സഹായികളിൽ മനുവും ബ്രിജ് കൃഷ്ണ ഛന്ദിവാലയും ഉണർന്നിട്ടുണ്ട്. 3.45ന് ഗാന്ധിജി പ്രാർഥനയ്ക്കായി വരാന്തയിലേക്കു നടക്കുന്നു. ആഭ അപ്പോഴും ഉറക്കത്തിലാണ്. ആഭ
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാം വാർഷികം രാജ്യം ആചരിക്കുമ്പോൾ, ലോകക്രമത്തിൽ ഇന്ത്യയുടെ പങ്ക് എന്താണ് എന്നു പലരും ചിന്തിക്കുന്നുണ്ടാകും. ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്തിരുന്ന കാലത്ത്, വിജയം വരിച്ചൊരു പ്രവാസിയായിരുന്നു ഗാന്ധിജി എന്ന്
Results 1-9