Activate your premium subscription today
ഗോരഖ്പുർ∙ ഔദ്യോഗിക ലെറ്റർഹെഡിൽ ഇന്ത്യക്കു പകരം ഭാരത് എന്ന് ഉപയോഗിക്കാൻ നീക്കവുമായി ഗോരഖ്പുർ മുനിസിപ്പൽ കോർപ്പറേഷൻ. ഇതുസംബന്ധിച്ച എക്സിക്യുട്ടിവ് കമ്മിറ്റിയുടെ നിർദേശം അടുത്ത ഗോരഖ്പുർ മുനിസിപ്പൽ കോർപ്പറേഷൻ ബോർഡ് യോഗത്തിൽ അവതരിപ്പിക്കും. ഇതിന് അംഗീകാരം ലഭിച്ചാൽ ഇന്ത്യക്കു പകരം ഭാരത് എന്ന് ഉപയോഗിക്കുന്ന ഉത്തർപ്രദേശിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷനാവും ഗോരഖ്പുർ.
ന്യൂഡൽഹി∙ ഇന്ത്യ, ഭാരത് എന്നീ നാമങ്ങളെ എൻസിഇആർടി വേർതിരിച്ചു കാണുന്നില്ലെന്ന വിശദീകരണവുമായി കേന്ദ്ര സർക്കാർ. പാർലമെന്റിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഇത്തരമൊരു വിശദീകരണം നൽകിയത്. ഇരു നാമങ്ങളെയും ഒരുപോലെ അംഗീകരിക്കുന്ന ഭരണഘടനയുടെ അന്തസത്ത എൻസിഇആർടി പൂർണമായും ഉൾക്കൊള്ളുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
ന്യൂഡൽഹി∙ എൻസിഇആർടി രൂപീകരിച്ച ഉന്നതതല സമിതി, സാമൂഹിക ശാസ്ത്ര പാഠ്യപദ്ധതി പരിഷ്കരിക്കാനും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും ഭരണഘടനയുടെ ആമുഖം ക്ലാസ് മുറികളിലെ ചുവരുകളിൽ എഴുതാനും ശുപാർശ ചെയ്തെന്ന് റിപ്പോർട്ട്. സമിതി ചെയർപഴ്സൻ സി.ഐ.ഐസക്കിനെ ഉദ്ധരിച്ച് ദേശീയ
തിരുവനന്തപുരം ∙ പാഠപുസ്തകങ്ങളിൽനിന്ന് 'ഇന്ത്യ'യെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു. ഇമെയിൽ വഴിയാണ് കത്തയച്ചത്.
കൊല്ലം∙ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി സമിതിയുടെ ശുപാർശയെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാനുള്ള ശ്രമമെന്നും ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരില്‍ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണെന്നും
ന്യൂഡൽഹി ∙ രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള ശുപാർശ വിവാദമായതിനു പിന്നാലെ പ്രതികരണവുമായി എൻസിഇആർടി സോഷ്യൽ സയൻസ് സമിതി അധ്യക്ഷനും മലയാളിയുമായ പ്രഫ. സി.ഐ.ഐസക്. ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ഭാരതം എന്ന പേര് ആത്മാഭിമാനം
ന്യൂഡൽഹി ∙ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാൻ ശുപാർശ. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടു മലയാളിയായ പ്രഫ.സി.ഐ.ഐസക് അധ്യക്ഷനായ, എൻസിഇആർടിയുടെ സോഷ്യൽ സയൻസ് സമിതി സമർപ്പിച്ച നിലപാടു രേഖയിലാണ് (പൊസിഷൻ പേപ്പർ) ഇതുൾപ്പടെയുള്ള നിർദേശങ്ങൾ. ചരിത്രത്തെ മൂന്നായി വേർതിരിക്കുമ്പോൾ പൗരാണികം (ഏൻഷ്യന്റ്) എന്നതിനു പകരം ‘ക്ലാസിക്കൽ’ എന്നുപയോഗിക്കണമെന്നും
പുണെ ∙ മണിപ്പുരിലെ സ്ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണെന്നും, ഇരുവിഭാഗങ്ങൾ തമ്മിലുള്ള കലാപമായതിനാൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ. മണിപ്പുരില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കുക്കി,
ന്യൂഡൽഹി ∙ ഉച്ചകോടിയിൽ ‘ഭാരത്’ എന്നെഴുതിയ നെയിം പ്ലേറ്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത്. കഴിഞ്ഞ വർഷത്തെ ബാലി ഉച്ചകോടിയിൽ ‘ഇന്ത്യ’ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. ജി20 രാജ്യാന്തര മീഡിയ സെന്ററിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ബാഡ്ജിൽ ‘ഭാരത് ഒഫീഷ്യൽ’ എന്നാണു രേഖപ്പെടുത്തിയിരുന്നത്. അതേസമയം, സംയുക്ത പ്രസ്താവനയിലടക്കം ഇന്ത്യ എന്നു തന്നെയാണുള്ളത്.
ന്യൂഡൽഹി∙ പേരു മാറ്റുന്നതിൽ ഉപരിയായി രാജ്യാന്തര തലത്തിൽ സ്വാധീനം വർധിപ്പിക്കാനും സാമ്പത്തിക നേട്ടം കൈവരിക്കാനുമുള്ള ചർച്ചയാണ് ഇന്ത്യ നടത്തേണ്ടതെന്ന് ചൈന. ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയ
Results 1-10 of 29