Activate your premium subscription today
തിരുവനന്തപുരം∙ വഖഫ് വിഷയത്തിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ അടുത്തേക്കു വിളിച്ചുവരുത്തി കയർത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് വിഷയത്തിലെ പ്രസംഗത്തിനു ശേഷം അതെപ്പറ്റി 2 പ്രമുഖ നേതാക്കൾ നടത്തിയ പരാമർശത്തിലുള്ള പ്രതികരണമാണ് മാധ്യമ പ്രവർത്തകൻ തേടിയത്. മറുപടി പറയാൻ സൗകര്യമില്ലെന്നു പറഞ്ഞ് മുന്നോട്ടു നീങ്ങിയ സുരേഷ് ഗോപി തുടർന്ന് മാധ്യമ പ്രവർത്തകനെ അടുത്തേക്കു വിളിച്ചുവരുത്തി ‘താങ്കൾ പ്രസംഗം നേരിട്ടു കേട്ടിരുന്നോ’ എന്നാരാഞ്ഞു.
തിരുവനന്തപുരം∙ സിനിമ മേഖലയിലെ സ്ത്രീകൾ നേരിട്ട ദുരനുഭവങ്ങൾ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും സംസ്ഥാന വിവരാവകാശ കമ്മിഷനിൽ. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് നൽകിയപ്പോൾ 5 പേജുകളും 11 ഖണ്ഡികകളും തങ്ങളെ അറിയിക്കാതെ ഒഴിവാക്കിയെന്ന, മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ഒരു കൂട്ടം അപേക്ഷകരുടെ അപ്പീൽ ലഭിച്ചതോടെയാണു നടപടി. തുടർന്നാണ് ഇതു പരിശോധിക്കാൻ വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം സാംസ്കാരിക വകുപ്പിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടതും സാംസ്കാരിക വകുപ്പ് നൽകാൻ നിർബന്ധിതമായതും.
ദുബായ് ∙ ശ്രദ്ധേയമായ മാധ്യമപ്രവർത്തനത്തിന് മനോരമ ന്യൂസ് പ്രൊഡ്യൂസർ സി. ജി. അനൂപിന് മാസ്റ്റർവിഷൻ ഇന്റർനാഷനൽ എക്സലൻസ് പുരസ്കാരം. തൃശൂർ വേലൂർ പഴവൂർ സ്വദേശിയായ അനൂപ് മാധ്യമ പ്രവർത്തനരംഗത്ത് 17 വർഷം പിന്നിടുന്ന വേളയിലാണ് അംഗീകാരം.പ്രാദേശിക മാധ്യമപ്രവർത്തകനായാണ് അനൂപ് തുടക്കം കുറിച്ചത്. തൃശൂർ കുന്നംകുളം
യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലയിൽ വാർത്താ റിപ്പോർട്ടിങ്ങിനിടെ റഷ്യ പിടികൂടിയ യുക്രെയ്ൻ മാധ്യമപ്രവർത്തക മരിച്ചു.
കോട്ടയം∙ പെൻഷൻ അനുവദിച്ച പത്രപ്രവർത്തകർക്കു അപേക്ഷ നൽകിയ സമയം മുതലുള്ള കുടിശ്ശിക കൂടി ഉടൻ വിതരണം ചെയ്യണമെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് ഡോ. നടുവട്ടം സത്യശീലന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി പേർക്ക് കുടിശ്ശിക ലഭിക്കാനുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
പാലക്കാട്∙ പി.വി.അൻവർ എംഎൽഎ പങ്കെടുത്ത യോഗത്തിന് പിന്നാലെ സംഘർഷം. പാലക്കാട് അലനല്ലൂരിലാണ് സംഭവം. വ്യാപാരി വ്യവസായി ഏകോപനസമിതി അലനെല്ലൂർ യൂണിറ്റിന്റെ സമ്മാനപദ്ധതി ഉദ്ഘാടനത്തിനെത്തിയതായിരുന്നു അൻവർ. പരിപാടി കഴിഞ്ഞ് അൻവർ മടങ്ങുന്നതിനിടെ രാഷ്ട്രീയ ചോദ്യമുന്നയിച്ച ചാനൽപ്രവർത്തകനെതിരെ കയ്യേറ്റശ്രമമുണ്ടാകുകയായിരുന്നു.
പത്രപ്രവർത്തനം വളരെക്കാലമായി പ്രഥമമായും പ്രധാനമായും സത്യം അന്വേഷിക്കാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഒരു ആഹ്വാനമാണ്. ‘സയന്റിഫിക് അമേരിക്കൻ’ മാഗസിനിൽ 1853ൽ പ്രസിദ്ധീകരിച്ച ‘ട്രൂത്ത് ഇൻ ജേണലിസം’ എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു: ‘സത്യമായിരിക്കണം അവരുടെ വിഗ്രഹം, എല്ലായ്പ്പോഴും അവരുടെ ആദ്യത്തേതും അവസാനത്തേതുമായ പരിഗണനയായിരിക്കണം’ പ്രഫഷനൽ ജേണലിസ്റ്റുകളുടെ സൊസൈറ്റി 1926ൽ ആദ്യമായി തയാറാക്കിയ, നൈതികച്ചട്ടങ്ങളിൽ പറയുന്നത്, ‘സത്യം അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുക’ എന്നാണ്.
‘മനാഗ്വയിലെ ഒരു സൈനിക താവളത്തിൽ ഒരു റഷ്യൻ ചാര കേന്ദ്രം പ്രവർത്തിക്കുന്നു’, ‘ഡാനിയൽ ഒർട്ടേഗയുടെ അംഗരക്ഷക മേധാവിയെ സ്ഥാനത്തുനിന്ന് നീക്കി; എംഇഎഫ്സിസിഎ മന്ത്രി കോടിക്കണക്കിന് ഡോളർ പദ്ധതികളിലെ അഴിമതിയിൽ പെട്ടു’, ‘പുനഃസംഘടന’ പ്രഖ്യാപിച്ചതിനു ശേഷം പൊതുപ്രവർത്തകർക്കിടയിൽ ഉത്കണ്ഠയും നിശബ്ദതയും; സൈന്യത്തിന്റെ ‘പൊളിറ്റിക്കൽ ഇന്റലിജൻസ്’ മേധാവിയെ താഴെയിറക്കാൻ റൊസാരിയോ മുറില്ലോ ഉത്തരവിടുന്നു’.
പ്രിയപ്പെട്ട വായനക്കാരേ, പൗരന്മാരേ, സഹമനുഷ്യരേ, ഒരിക്കലും ആവർത്തിക്കില്ലെന്ന് നാം ഒരിക്കൽ പ്രതീക്ഷിച്ച വിധത്തിൽ നമ്മുടെ ആധുനിക സമൂഹങ്ങളെ പരീക്ഷിക്കുകയാണ് 2024. ലോകമെമ്പാടുമുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ഏകാധിപതികളാകാൻ കൊതിക്കുന്നവരും സ്വേച്ഛാധിപത്യം ആഗ്രഹിക്കുന്നവരും അതിർത്തികൾക്കും വംശങ്ങൾക്കും
ബെയ്റൂട്ട് ∙ തത്സമയ സംപ്രേഷണത്തിനിടെ ലബനനിലെ മാധ്യമ പ്രവർത്തകനു നേരെ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഫാദി ബൗദയ എന്ന മാധ്യമ പ്രവർത്തകനു നേരെയാണ് ആക്രമണമുണ്ടായത്. മറായ ഇന്റർനാഷനൽ നെറ്റ്വർക്കിന്റെ ഡയറക്ടർ ജനറലായ ഫാദി ബൗദയയ്ക്ക് ആക്രമണത്തിൽ പരുക്കേറ്റു.
Results 1-10 of 147