Activate your premium subscription today
കൊച്ചി ∙ കോളജുകളിലെ വിദ്യാർഥിരാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും അതുമായി ബന്ധപ്പെട്ട മോശം പ്രവണതകൾക്കാണു തടയിടേണ്ടതെന്നും ഹൈക്കോടതി. കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വാക്കാൽ അഭിപ്രായപ്പെട്ടത്.
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിന്റെ മൂക്കിനു താഴെയുള്ള യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയില്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ ക്രൂരപീഡനമാണു നേരിടുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ ക്രൂരമായാണു മര്‍ദിച്ചത്. എസ്എഫ്ഐക്കാര്‍ക്കു പോലും രക്ഷയില്ലാത്ത ക്രിമിനലുകളാണു കോളജ് ഭരിക്കുന്നത്. പ്രിന്‍സിപ്പലും അധ്യാപകരും ഇത്തരം ക്രിമിനലുകളെ ഭയന്നാണു പഠിപ്പിക്കുന്നത്
എസ്എഫ്ഐ വിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർഥിക്ക് എസ്എഫ്ഐ നേതാവിന്റെ ഭീഷണിയും അസഭ്യവർഷവും. പുനലൂർ എസ്എൻ കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന വിഷ്ണു മനോഹരനാണ് ഭീഷണി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ആരോമലാണ് ഭീഷണിപ്പെടുത്തിയത്.
കൊച്ചി ∙ സംസ്ഥാനത്തെ കോളജ് ക്യാംപസുകളിലും കോളജ് ഹോസ്റ്റലുകളിലും വിദ്യാർഥി യൂണിയനുകൾക്കു രാഷ്ട്രീയപ്രവർത്തനം നടത്താൻ അവകാശമില്ലെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയാണു ഹർജി നൽകിയത്.
കാലമേറെ മാറിയെങ്കിലും, സ്ത്രീ–പുരുഷ തുല്യത പല മേഖലകളിലും വന്നെങ്കിലും രാഷ്ട്രീയത്തിൽ വനിതകൾ ഇപ്പോഴും വിവേചനത്തിന്റെ ഇരകളെന്ന് പുതുതലമുറയിലെ വനിതാ നേതാക്കൾ. സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ പതിയെപ്പതിയെ മാറ്റമുണ്ടാകുന്നതിലുള്ള സന്തോഷവും അവർ പങ്കുവയ്ക്കുന്നു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘മലയാള മനോരമ’യുടെ ആശയ സംവാദ വേദിയിലാണ് കേരളത്തിലെ വിവിധ കോളജുകളിലെ വനിതാ ചെയർപഴ്സന്മാർ തങ്ങൾ നേരിട്ട, നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ വിവരിച്ചത്.
ക്യാംപസുകളിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ഞെട്ടലിലാണ് കേരളം. ഒരുകാലത്ത് ക്യാംപസുകളുടെ പേടിസ്വപ്നമായിരുന്ന റാഗിങ് വീണ്ടും തലപൊക്കുകയാണോ? ക്യാംപസുകളിൽ സഹപാഠികളുടെ ആക്രമണത്തിന് ഇരയാകുന്ന വിദ്യാർഥികളുടെ മാനസികാവസ്ഥ എങ്ങനെയാണ്? ആ അനുഭവം മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനിൽ’ പങ്കു വയ്ക്കുകയാണ് നിള എസ്. പണിക്കർ. സമാന വിഷയത്തിൽ രണ്ട് വിദ്യാർഥികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ചതിന് എതിരെ പ്രതികരിച്ചതിന്റെ പേരിൽ സഹപാഠിയിൽനിന്ന് കഠിനമായ ആക്രമണം നേരിടേണ്ടിവന്ന അനുഭവമാണ് പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിലെ നിള എസ്.പണിക്കരുടേത്. 2023 ഡിസംബർ 20ന് നടന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഈ മൂന്നാം വർഷ നിയമ വിദ്യാർഥിനി ഇപ്പോഴും മോചിതയായിട്ടില്ല. മാനസിക പീഡനത്തിനൊപ്പം ശക്തമായ ശാരീരിക ഉപദ്രവവും ഏൽക്കേണ്ടി വന്ന നിളയുടെ ഇരു ചെവികളുടെയും കേൾവി ശക്തിക്കും കാര്യമായ തകരാർ സംഭവിച്ചിരുന്നു. പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിൽ നടന്ന അതിക്രൂരമായ റാഗിങ്ങും തുടർന്നുണ്ടായ മരണവും കേരളം ചർച്ച ചെയ്യുമ്പോൾ നിളയ്ക്കും പറയാനുണ്ട് ചില കാര്യങ്ങൾ. ആ വാക്കുകളിലേക്ക്...
എറണാകുളം∙ വയനാട് പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ ക്യാംപസ് രാഷ്ട്രീയത്തിന്റെ ഇരയാണെന്നും കേരളത്തിലെ ക്യാംപസുകളിൽ ഉടൻ രാഷ്ട്രീയം നിരോധിക്കണമെന്നും ട്വന്റി20 പാർട്ടി അധ്യക്ഷൻ സാബു എം.ജേക്കബ്. സിദ്ധാർഥനെ മൃഗീയമായി പീഡിപ്പിക്കാൻ ക്രിമിനലുകൾക്ക് ധൈര്യം ലഭിച്ചത് ക്യാംപസ്
കൊച്ചി∙ സർക്കാർ കോളജുകളിൽ ഉൾപ്പെടെ ക്യാംപസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹർജിയിൽ സർക്കാരും സർവകലാശാലകളും ഉൾപ്പെടെ എതിർകക്ഷികളുടെ വിശദീകരണം ഹൈക്കോടതി തേടി. ക്യാംപസുകളിൽ സംഘടനാ യൂണിറ്റ് രൂപീകരിക്കുന്നതുൾപ്പെടെ രാഷ്ട്രീയപ്രവർത്തനം നടത്താൻ വിദ്യാർഥി സംഘടനകൾക്ക് അവകാശമില്ലെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
വിദ്യാർഥി സംഘർഷം കലാപകലുഷിതമായതോടെ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടപ്പോൾ കേരളമാകെ സങ്കടത്തോടെ മനസ്സിലോർത്തത്, നിറചിരിയോടെ നിൽക്കുന്നൊരു യുവാവിന്റെ മുഖമാണ്. ഒപ്പം, അലമുറയിട്ടു കരഞ്ഞ ഒരമ്മയുടെ കണ്ണീരും. എം.അഭിമന്യുവും ഭൂപതിയും. ‘നാൻ പെറ്റ മകനേ... എൻ കിളിയേ..’ എന്ന് ഇടുക്കി
കണ്ണൂർ∙ കോവിഡിന്റെ പേരിൽ സ്കൂളുകളും കോളജുകളും അടച്ചപ്പോൾ ബുദ്ധിമുട്ടിലായതു വിദ്യാർഥികൾ മാത്രമല്ല, വിദ്യാർഥി സംഘടനകൾ കൂടിയാണ്. കോവിഡ് കാലത്ത് ക്യാംപസുകളിൽ സംഘടനാ പ്രവർത്തനം അസാധ്യമായപ്പോൾ, സംഘടനയെ തളർത്താതിരിക്കാൻ സാഹചര്യത്തിന് അനുസരിച്ചു മാറുകയേ നിവൃത്തിയുള്ളൂ.... Kerala Campus Politics in the Time of Covid19
Results 1-10 of 27