Activate your premium subscription today
മുംബൈ∙ മഹാരാഷ്ട്രയിലെ നന്ദേഡിൽ, എല്ലാ ഗ്രാമത്തിൽ നിന്നും ഓരോ സ്ഥാനാർഥിയെ വീതം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ മറാഠാ സമുദായം പദ്ധതിയിടുന്നു. ഒബിസി ക്വോട്ടയിൽ സംവരണം ആവശ്യപ്പെടുന്ന മറാഠകൾ ഇൗ സമ്മർദ നീക്കവുമായി മുന്നോട്ടുപോയാൽ തിരഞ്ഞെടുപ്പു കമ്മിഷൻ വെട്ടിലാകും. ഓരോ വോട്ടിങ് മെഷീനിലും 14
മുംബൈ∙ മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് ബസിന് തീയിട്ട് മറാഠ പ്രക്ഷോഭകർ. ജൽന ജില്ലയിലെ തീർഥപുരി നഗരത്തിലുള്ള ഛത്രപതി ശിവജി മഹാരാജ് ചൗക്കിലാണ് എംഎസ്ആർടിസി ബസ് കത്തിച്ചത്. മറാഠ സംവരണ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പ്രഖ്യാപിച്ചതിനു പിന്നാലെ അക്രമങ്ങൾ അരങ്ങേറിയത്. ജൽനയിൽ 10 ദിവസമായി നിരാഹാര സമരത്തിലാണ് ജരാങ്കെ പാട്ടീൽ. മറാഠകൾക്ക് സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സംവരണം നിയമപരമായി നിലനിൽക്കില്ലെന്ന്
മുംബൈ ∙മഹാരാഷ്ട്രയിലെ പ്രമുഖ സമുദായമായ മറാഠാ വിഭാഗത്തിന് തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണ് പ്രഖ്യാപനമെന്ന് ആരോപിച്ച മറാഠാ സംവരണ പ്രക്ഷോഭനേതാവ് മനോജ് ജരാങ്കെ പാട്ടീൽ, സമരം തുടരുമെന്നു വ്യക്തമാക്കി. സമുദായത്തെ ഒബിസിയിൽപ്പെടുത്തി സംവരണം പ്രഖ്യാപിക്കണമെന്നാണ് പാട്ടീലിന്റെ ആവശ്യം.
മുംബൈ∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മറാഠാ വിഭാഗക്കാർക്ക് പത്തു ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മേശപ്പുറത്തുവച്ച ബില്ലിനെ എൻസിപി മന്ത്രി ഛഗൻ ഭുജ്ബൽ ഒഴികെയുള്ള മുഴുവൻ പേരും പിന്തുണച്ചു. ബില്ലിന് ലെജിസ്ലേറ്റിവ് കൗൺസിലിന്റെ അംഗീകാരം ലഭിച്ച ശേഷം ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും.
മുംബൈ∙ മറാഠകൾക്ക് ഒബിസി സംവരണം നൽകാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തെ ചൊല്ലി ഭരണപക്ഷത്ത് അസ്വസ്ഥത പുകയുന്നു. മറാഠ നേതാവ് മനോജ് ജരാങ്കെ പാട്ടീലിന്റെ നിരാഹാര സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണ് മുന്നാക്കക്കാരായ മറാഠകളെ ഒബിസി വിഭാഗമായി കണക്കാക്കി സംവരണം നൽകാൻ തീരുമാനിച്ചത്.
മുംബൈ∙ സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്ട്ര സർക്കാർ പുറത്തുവിട്ടതിനു പിന്നാലെ ഏറെനാളായി തുടരുന്ന മറാഠ സമരം അവസാനിച്ചു. നവി മുംബൈയിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനം നടത്തി. കരട് പുറത്തുവിട്ടതിനാൽ സമരം അവസാനിപ്പിക്കുന്നതായി മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പറഞ്ഞു. മറാഠാക്കാർക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സർക്കാർ. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീലിനുൾപ്പെടെ നൽകിയിരുന്നു.
മുംബൈ ∙ സംവരണവിഷയത്തിലെ തന്റെ നിലപാട് സഹപ്രവർത്തകരെ അലോസരപ്പെടുത്തിയെങ്കിൽ മന്ത്രിസ്ഥാനവും എംഎൽഎ പദവിയും രാജിവയ്ക്കാൻ തയാറാണെന്ന് മഹാരാഷ്ട്ര മന്ത്രിയും ഒബിസി നേതാവുമായ ഛഗൻ ഭുജ്ബൽ. എൻസിപി അജിത് പവാർ വിഭാഗത്തിലെ മുതിർന്ന നേതാവാണ് ഭുജ്ബൽ.
മുംബൈ∙ മറാഠാ സംവരണ വിഷയത്തില്‍ തുടര്‍ന്നുവന്ന നിരാഹാരസമരം അവസാനിപ്പിച്ച് പ്രക്ഷോഭകനായ മനോജ് ജാരങ്കെ പാട്ടീല്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാന്‍ മനോജ് ജാരങ്കെ തീരുമാനിച്ചത്. ജനുവരി രണ്ടിനുള്ളില്‍ സര്‍ക്കാര്‍ മറാഠാ
മുംബൈ∙ മറാഠാ സംവരണ വിഷയത്തിൽ നിരാഹാരം അവസാനിപ്പിക്കണമെന്ന മഹാരാഷ്ട്രയിലെ സർവകക്ഷിയോഗത്തിന്റെ ആവശ്യം നിരാകരിച്ച് പ്രക്ഷോഭകനായ മനോജ് ജാരങ്കെ. സംവരണം നടപ്പാക്കാൻ ഇനിയും സമയം നീട്ടുന്നത് എന്തിനാണെന്നും സംവരണം എങ്ങനെ നടപ്പാക്കണമെന്ന് വ്യക്തമായ പദ്ധതി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൽനയിലെ
മുംബൈ∙ മാറാഠ സംവരണത്തെ എല്ലാ പാർട്ടികളും ഏകകണ്ഠേന അംഗീകരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. മുംബൈയിൽ നടന്ന സർവകക്ഷി യോഗത്തിനു ശേഷമായിരുന്നു ഷിൻഡെയുെട പ്രതികരണം. സംവരണവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ പ്രതിഷേധക്കാർ
Results 1-10 of 17