Activate your premium subscription today
വൻകിട സിനിമാ നിർമാണ സ്റ്റുഡിയോ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. സ്വകാര്യ പങ്കാളിത്തത്തോടെ 10,000 കോടി രൂപ മുതൽമുടക്കിൽ സ്റ്റുഡിയോ സജ്ജമാക്കാനുള്ള ചർച്ചകളാണു പുരോഗമിക്കുന്നത്. വിനോദ വ്യവസായ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.
ദേശീയ വാർത്താ ചാനൽ ഡിഡി ന്യൂസിനെ രാജ്യാന്തര ബ്രാൻഡായി മാറ്റാനുള്ള ചുവടുവയ്പുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയവും പ്രസാർ ഭാരതിയും. 15 രാജ്യങ്ങളിൽ ബ്യൂറോ തുടങ്ങാൻ പദ്ധതിയിടുന്ന പ്രസാർ ഭാരതി, കഴിഞ്ഞ മാസം അവതരിപ്പിച്ച ശബ്ദ്(ഷെയേർഡ് ഓഡിയോ വിഷ്വൽ ഫോർ ബ്രോഡ്കാസ്റ്റ് ആൻഡ് ഡിസെമിനേഷൻ) വെബ്സൈറ്റിനെ രാജ്യാന്തര ന്യൂസ് ഏജൻസി സംവിധാനമായി വികസിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
ഡിജിറ്റൽ മീഡിയ, ഒടിടി(ഓവർ ദി ടോപ്) മേഖലയിലെ ഉൾപ്പെടെ പ്രക്ഷേപണ മാനദണ്ഡ, നിയന്ത്രണ വ്യവസ്ഥകൾ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. 1995ലെ കേബിൾ ടിവി റഗുലേഷൻ നിയമത്തിനു ഉൾപ്പെടെ പകരമാകുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ്(റഗുലേഷൻ) ബില്ലിന്റെ കരട് വാർത്താ വിതരണ മന്ത്രാലയം അവതരിപ്പിച്ചു.
ആറ്റിങ്ങൽ∙ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ സംയോജിത ബോധവൽക്കരണ പരിപാടി ‘ഗ്രാമോത്സവം’ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. സെൻട്രൽ ബ്യൂറോ ഓഫ്
നാഗ്പുർ∙ ഒടിടി പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും അസഭ്യവും നിറഞ്ഞ ഉള്ളടക്കങ്ങൾ വർധിക്കുന്നതിനെക്കുറിച്ചു ധാരാളം പരാതികൾ ലഭിക്കുന്നത് കേന്ദ്രസസർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്നു കേന്ദ്ര വാർത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂർ. ‘‘സർഗ്ഗാത്മകതയുടെ പേരിൽ അധിക്ഷേപകരമായ ഭാഷ വച്ചുപൊറുപ്പിക്കില്ല.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ ഫോട്ടോ ഡിവിഷന്റെ ദേശീയ ഫൊട്ടോഗ്രഫി പുരസ്കാരത്തിന് മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ഫൊട്ടോഗ്രഫർ ആർ.എസ്.ഗോപൻ അർഹനായി. 2018 ലെ പ്രളയ കാലത്തു മലയാള മനോരമയ്ക്കായി കുട്ടനാട്ടിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് പ്രൊഫഷനൽ ഫോട്ടോഗ്രഫി വിഭാഗത്തിൽ പ്രത്യേക പുരസ്കാരത്തിന് (50000 രൂപ) അർഹമായത്.
ന്യൂഡൽഹി ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള മന്ത്രാലയങ്ങളും വകുപ്പുകളും സ്വന്തം നിലയിൽ ടിവി, റേഡിയോ സംപ്രേഷണം നടത്താൻ പാടില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു. നിലവിൽ സംപ്രേഷണം നടത്തുന്നുണ്ടെങ്കിൽ അവ അടുത്ത വർഷം ഡിസംബർ 31നു മുൻപ് പ്രസാർ ഭാരതി വഴിയാക്കി മാറ്റണം.
ന്യൂഡൽഹി∙ ചാനല്‍ നടത്തിപ്പിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും നേരിട്ട് ചാനല്‍ നടത്തരുത്. ചാനല്‍ സംപ്രേഷണത്തിന് പ്രസാര്‍ ഭാരതിയുമായി പ്രത്യേക ധാരണാപത്രം ഒപ്പിടണമെന്നും ഉത്തരവിലുണ്ട്. നിലവിലുള്ള ചാനൽ സംപ്രേക്ഷണം
ന്യൂഡൽഹി ∙ സിനിമകളുടെ വ്യാജപതിപ്പുകുൾ പ്രചരിപ്പിക്കുന്നവർക്കു പിഴയും ജയിൽ ശിക്ഷയും, കാണികളുടെ പ്രായം അനുസരിച്ചുള്ള സിനിമാ സർട്ടിഫിക്കേഷൻ തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെട്ട സിനിമറ്റോഗ്രഫ് ആക്ട് നിയമ ഭേദഗതി വരുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. | Movie | Manorama Online
ന്യൂഡൽഹി ∙ 10 യുട്യൂബ് ചാനലുകളിൽ നിന്നുള്ള 45 വിഡിയോകൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. മതസ്പർധ വളർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. സർക്കാർ ചില വിഭാഗങ്ങളുടെ മതപരമായ അവകാശങ്ങൾ വിലക്കിയെന്നതടക്കമുള്ള പരാമർശങ്ങളാണു വിഡിയോകളിലുള്ളത്. | Youtube | Manorama Online
Results 1-10 of 12