Activate your premium subscription today
മുംബൈ ∙ ഉസ്താദ് സാക്കിർ ഹുസൈൻ തബല വായനയിലൂടെ ലോകത്തിന്റെ നെറുകയിലേക്കു കൊട്ടിക്കയറിയപ്പോൾ, കയ്യടികളിൽ നിന്നെല്ലാം അകലെ മുംബൈ കാഞ്ജൂർമാർഗിലെ തന്റെ വർക്ഷോപ്പിലെ തിരക്കിലായിരുന്നു ഹരിദാസ് വാട്കർ. കാൽനൂറ്റാണ്ടായി സാക്കിർ ഹുസൈനായി തബല നിർമിച്ചിരുന്നത് ഹരിദാസാണ്. തന്റെ ഏറ്റവും പ്രശസ്തനായ ഉപയോക്താവിന്റെ
മുംബൈ∙ ക്രിസ്മസിനു പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനിലെ എസി ക്ലാസുകളിലെ ടിക്കറ്റുകൾ തീർന്നു. ക്രിസ്മസ്, പുതുവത്സര സ്പെഷലായി കുർള എൽടിടിയിൽ നിന്നു കൊച്ചുവേളിയിലേക്കു പ്രഖ്യാപിച്ച പ്രതിവാര സ്പെഷൽ ട്രെയിനിൽ ഇൗ മാസം 19നുള്ള സർവീസിലെ എസി ടിക്കറ്റുകളാണ് തീർന്നത്. അതേസമയം, സ്ലീപ്പർ ക്ലാസിൽ 190 ടിക്കറ്റുണ്ട്. തേഡ് എസിയിൽ ആർഎസി 13 ആണ് വൈകിട്ടത്തെ നില. സെക്കൻഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് എട്ട്. അതേസമയം, ശേഷിക്കുന്ന മൂന്നു ട്രിപ്പുകളിലും എല്ലാ ക്ലാസുകളിലും ടിക്കറ്റുണ്ട്.
മുംബൈ∙ നഗരത്തിൽ കാലിപീലി ടാക്സികളുടെ എണ്ണം കുറയുന്നു. വർഷാരംഭത്തിൽ 16,200 കാലി–പീലി ടാക്സികൾ ഉണ്ടായിരുന്നത് 13,000 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം 18.000 കാറുകളാണ് നിരത്തിലോടിയിരുന്നത്. ഓല, ഉൗബർ അടക്കമുള്ള ആപ് അധിഷ്ഠിത ടാക്സികൾ സജീവമായതോടെയാണ് കാലിപീലി ടാക്സികളുടെ നിറം മങ്ങിത്തുടങ്ങിയത്. ഡ്രൈവർമാർ
മുംബൈ∙ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന ലോകത്തെ 100 നഗരങ്ങളുടെ കൂട്ടത്തിൽ മുംബൈയ്ക്ക് അഞ്ചാം സ്ഥാനം. ലോകത്തെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന, ക്രൊയേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടേസ്റ്റ് അറ്റ്ലസ് ഗൈഡാണ് 2024–25 വർഷത്തെ ലോക ഭക്ഷണ അവാർഡിൽ മുംബൈയെ അഞ്ചാമതായി തിരഞ്ഞെടുത്തത്. അമൃത്സർ
മുംബൈ∙ വായുമലിനീകരണം രൂക്ഷമാകുന്നതിനിടെ മുംബൈ കോർപറേഷൻ നടപടികൾ ശക്തമാക്കുന്നു. ഡപ്യൂട്ടി എൻജിനീയർമാരുടെ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച് നിർമാണ പ്രവർത്തനം നടത്തുന്ന 437 സൈറ്റുകൾ കണ്ടെത്തി കാരണം കാണിക്കൽ നോട്ടിസ് നൽകി. 7 ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ച് ഇവർക്ക് നിർമാണം തുടരാം.ബിഎംസി ഉദ്യോഗസ്ഥർ
മുംബൈ ∙ മൂന്നാഴ്ചത്തെ കാത്തിരിപ്പിനു ശേഷം മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം നാളെ നടക്കും. നാഗ്പുരിലെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ. തുടർന്ന്, 16ന് നാഗ്പുരിൽ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കും. മന്ത്രിസഭയിൽ പരമാവധി 43 അംഗങ്ങൾ ആകാമെങ്കിലും 30 പേരായിരിക്കും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക.
മുംബൈ∙ മെട്രോ മൂന്നിന്റെ ബികെസി മുതൽ കഫ് പരേഡ് വരെയുള്ള അവശേഷിക്കുന്ന 21 കിലോമീറ്റർ ഭാഗത്തെ ട്രാക്ക് നിർമാണം പൂർത്തിയായി. മേയ് അവസാനത്തോടെ ഉദ്ഘാടനം നടത്താനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ആരേ കോളനി മുതൽ ബികെസി വരെയുള്ള 12.3 കിലോമീറ്റർ വരുന്ന ഒന്നാംഘട്ടം നേരത്തേ തുറന്നിരുന്നു.മെട്രോ ലൈൻ 3
മുംബൈ ∙ താനെയിൽ ഭർതൃമാതാവുമായി തർക്കമുണ്ടായതിനു പിന്നാലെ, ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചനിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 2 വർഷം മുൻപായിരുന്നു വിവാഹം. ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്.
മുംബൈ∙ ക്രിസ്മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളയിലേക്ക് കൊങ്കൺ പാതയിലൂടെ കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചു. നാട്ടിലേക്കും തിരിച്ചും നാലു വീതം സർവീസുകളാണുണ്ടാകുക. എൽടിടി–കൊച്ചുവേളി (01463) 19, 26, ജനുവരി 2, 9 തീയതികളിൽ വ്യാഴാഴ്ചകളിലാണ് എൽടിടിയിൽ
മുംബൈ∙ ഡ്രൈവർക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്തതാകാം കുർളയിൽ 7 പേരുടെ മരണത്തിനിടയാക്കിയ അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ ആർടിഒ ചൂണ്ടിക്കാട്ടി. അപകടം നടന്നയുടൻ ബസ് പരിശോധിച്ചതിൽ നിന്ന് ബ്രേക്കുകൾക്ക് കുഴപ്പം കണ്ടെത്താനായില്ല. ഡ്രൈവർക്ക് ഓട്ടമാറ്റിക് ബസുകൾ കൈകാര്യം ചെയ്തുള്ള പരിചയക്കുറവും
Results 1-10 of 2011