Activate your premium subscription today
ലോകരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയയ്ക്കുന്നവരെന്ന് ഇന്ത്യ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് പാക്കിസ്ഥാന്റെ. 25 വർഷം മുൻപ് കാർഗിൽ യുദ്ധ സമയത്തും സൈന്യത്തിനൊപ്പം ഭീകരരെയാണ് ഇന്ത്യൻ കേന്ദ്രങ്ങൾ പിടിച്ചെടുത്താൻ പാക്കിസ്ഥാൻ അയച്ചത്. ഒട്ടേറെ സൈനിക കേന്ദ്രങ്ങളിൽ പാക്ക് സൈനികരുടെ തോളോടു തോൾ ചേർന്നായിരുന്നു ഭീകരരുടെ പ്രവർത്തനം. 1999 മേയിൽ, അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫും പട്ടാളത്തലവൻ ലഫ്. ജനറൽ മുഹമ്മദ് അസീസും നടത്തിയ സംഭാഷണം അതിന്റെ ഒന്നാന്തരം തെളിവുമായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനം ദ്രാസിൽവച്ച് തകർത്തതിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകൾ ഏറ്റെടുക്കണമെന്ന നിർദേശം മുഷറഫ് നൽകുന്നതുമായി ബന്ധപ്പെട്ട സംഭാഷണമാണ് കാർഗിലിലെ പാക്ക് ഭീകരരുടെ ഇടപെടലിനു തെളിവായി ഇന്ത്യ ചൂണ്ടിക്കാണിച്ചത്. എന്നാൽ ഭീകരരും പാക്ക് സൈന്യവും ഒരുമെയ്യായി പ്രവർത്തിച്ചെങ്കിലും അതിനെയെല്ലാം തച്ചുതകർത്ത് വിജയദിവസം ആഘോഷിച്ചു ഇന്ത്യ. കാൽനൂറ്റാണ്ടിനിപ്പുറം, ജൂലൈ 26ന് കാർഗിൽ വിജയദിവസത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ മറ്റൊരു ‘കയറ്റുമതി’ വാർത്തയാണ് പാക്കിസ്ഥാനില്‍നിന്നു വരുന്നത്. ഭീകരതയ്ക്കൊപ്പം ഭിക്ഷക്കാരെയും കയറ്റിവിടുകയാണ് പാക്കിസ്ഥാൻ. ഇതിന്റെ പേരിൽ വിവിധ രാജ്യങ്ങളിൽനിന്ന് കണക്കിനു കിട്ടുകയും ചെയ്തു പാക്കിസ്ഥാന്. അത്രയേറെ ഗതികേടിലായോ രാജ്യം! ‘‘ഏതെങ്കിലും സുഹൃദ് രാജ്യത്തിലേക്കു പോകുമ്പോഴോ ഫോൺ വിളിക്കുമ്പോഴോ അവർ കരുതുന്നത് പണം യാചിക്കാൻ വന്നതാണെന്നാണ്’’ – വിഷമത്തോടെ ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല,
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പാക്കിസ്ഥാന് സുപ്രധാനമായ നയംമാറ്റത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവിലെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപരമായ സ്ഥാപനങ്ങള്‍
തിരഞ്ഞെടുപ്പ് ചിഹ്നമായ ബാറ്റില്ലാതെ മത്സരത്തിന് ഇറങ്ങിയിട്ടും ഇമ്രാൻ ഖാന്റെ പാർട്ടി അടിച്ചെടുത്തത് 93 സീറ്റുകൾ. ഇതോടെ പതിവുപോലെ കളികണ്ടിരുന്ന പട്ടാളത്തിന് കളത്തിലിറങ്ങി വിയർക്കേണ്ടി വന്നു. പ്രതീക്ഷിച്ചതുപോലെ നവാസ് ഷെരീഫിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ആകാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രധാനമന്ത്രിയെ ലഭിച്ചു. പാക്കിസ്ഥാന്റെ പ്രധാനമന്ത്രി സ്ഥാനത്ത് വീണ്ടും ഷഹബാസ് ഷെരീഫ് എത്തി. മൂന്നു വട്ടം പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പിഎംഎൽ (എൻ) പ്രസിഡന്റുമായ ഷഹബാസ് നാഷനൽ അസംബ്ലിയിൽ നിന്നു 201 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്.
ഇസ്ലാമാബാദ്∙ ചാന്ദ്ര പര്യവേഷണം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയെ അഭിനന്ദിച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഇന്ത്യ ചന്ദ്രനിലെത്തി, എന്നാൽ പാക്കിസ്ഥാന് ഇതുവരെ ഭൂമിയിൽ നിവർന്ന് നിൽക്കാൻ പോലും സാധിച്ചിട്ടില്ലെന്ന് ഷരീഫ് പറഞ്ഞു. പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തിയായിരുന്നു
ഇസ്ലാമാബാദ്∙ പാക്കിസ്ഥാന് മൂന്ന് ബില്യൻ ഡോളർ ധനസഹായം അനുവദിച്ച് ഐഎംഎഫ്. 1.2 ബില്യൻ ഡോളർ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും ഐഎംഎഫ് അറിയിച്ചു.
ഇസ്ലാമാബാദ്∙ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന പാക്കിസ്ഥാൻ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇക്ക് കൈമാറും. രാജ്യാന്തര നാണയനിധിയിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അടിയന്തരമായി പണലഭ്യത ഉറപ്പുവരുത്തുകയാണ് ഈ കരാർ കൊണ്ട് പാക്കിസ്ഥാൻ
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ സർക്കാറിന്റെ മൊത്ത കടത്തിൽ വീണ്ടും വർധന. കടം കഴിഞ്ഞ വർഷത്തെക്കാൾ 34.1% വർധിച്ച് 58.6 ലക്ഷം കോടിയിലെത്തിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഈ മേയിൽ 2.6 ശതമാനം വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ
പാക്കിസ്ഥാനെ കുറിച്ചു പറഞ്ഞപ്പോൾ ഒരിക്കൽ ശശി തരൂർ എംപി പറഞ്ഞതാണ്– ‘‘സാധാരണ ഒരു രാജ്യത്തിന് സ്വന്തമായി സൈന്യമുണ്ടാകും, എന്നാൽ പാക്കിസ്ഥാന്റെ കാര്യത്തിൽ സൈന്യത്തിന് സ്വന്തമായി ഒരു രാജ്യം തന്നെ ഉണ്ട്’’. പാക്കിസ്ഥാൻ സൈന്യത്തിന്റെ ബിസിനസുകളും സാമ്പത്തിക ശേഷിയും അധികാരത്തിന്റെ ആഴവും അറിഞ്ഞാൽ മാത്രമേ ഈയൊരു പ്രസ്താവന എത്രമാത്രം ശരിയാണെന്ന് മനസ്സിലാകൂ. ഗ്ലോബൽ ഫയർ പവർ ഇൻഡെക്സ് പ്രകാരം പാകിസ്താൻ സൈന്യം ലോകത്തിലെതന്നെ ഏഴാമത്തെ ശക്തമായ സേനയാണ്.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പാകിസ്ഥാനിലുടനീളം പ്രതിഷേധങ്ങളും കലാപങ്ങളും ഇപ്പോഴും തുടരുകയാണ്.അറസ്റ്റിനെ തുടർന്ന് ചൊവ്വാഴ്ച പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് മുതൽ 1,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.പാർലമെന്റിന്റെ അവിശ്വാസ
ഇസ്ലാമാബാദ്∙ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചില വ്യവസായങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ പാക്കിസ്ഥാനിലെ കറാച്ചി പൊലീസിന്റെ നിർദേശം. ചൈനീസ് പൗരന്മാരുടേതോ അവരുമായി ബന്ധമുള്ളതോ ആയ വ്യവസായങ്ങൾ പൂട്ടാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ നീക്കം ചൈനയുമായുള്ള ബന്ധത്തെ ബാധിക്കാനും സാധ്യതയുണ്ടെന്നാണ്
Results 1-10 of 24