രാജ്യത്തിന്റെ ജിഡിപിയുടെ 95 ശതമാനവും കടവും ബാധ്യതയും ആണെങ്കിലും, സൈന്യത്തിന് ബിസിനസ് നടത്തിപ്പിലൂടെ നല്ല ലാഭം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. വളം, സിമന്റ് നിർമാണം, ധാന്യ ഉൽപാദനം, ഇൻഷുറൻസ്, ബാങ്കിങ് സംരംഭങ്ങൾ, വിദ്യാഭ്യാസം, വിവര സാങ്കേതിക സ്ഥാപനങ്ങൾ, എയർപോർട്ട് സേവനങ്ങൾ, ട്രാവൽ ഏജൻസികൾ, ഷിപ്പിങ്, തുറമുഖ സേവനങ്ങൾ, ആഴക്കടൽ മത്സ്യബന്ധനം, പെട്രോൾ പമ്പുകൾ മുതൽ വൻകിട വ്യാവസായിക പ്ലാന്റുകൾ, ബാങ്കുകൾ, ബേക്കറികൾ, സ്‌കൂളുകൾ, സർവകലാശാലകൾ, മിൽക്ക് ഡെയറികൾ, സ്റ്റഡ് ഫാമുകൾ, സിമന്റ് പ്ലാന്റുകൾ എന്നിവ വരെ സൈന്യത്തിന്റെ ബിസിനസുകളിൽപ്പെടുന്നു.
പാക്കിസ്ഥാൻ സൈന്യം ( File Photo by Farooq NAEEM / AFP)
Mail This Article
×
പാക്കിസ്ഥാനെ കുറിച്ചു പറഞ്ഞപ്പോൾ ഒരിക്കൽ ശശി തരൂർ എംപി പറഞ്ഞതാണ്– ‘‘സാധാരണ ഒരു രാജ്യത്തിന് സ്വന്തമായി സൈന്യമുണ്ടാകും, എന്നാൽ പാക്കിസ്ഥാന്റെ കാര്യത്തിൽ സൈന്യത്തിന് സ്വന്തമായി ഒരു രാജ്യം തന്നെ ഉണ്ട്’’. പാക്കിസ്ഥാൻ സൈന്യത്തിന്റെ ബിസിനസുകളും സാമ്പത്തിക ശേഷിയും അധികാരത്തിന്റെ ആഴവും അറിഞ്ഞാൽ മാത്രമേ ഈയൊരു പ്രസ്താവന എത്രമാത്രം ശരിയാണെന്ന് മനസ്സിലാകൂ. ഗ്ലോബൽ ഫയർ പവർ ഇൻഡെക്സ് പ്രകാരം പാകിസ്താൻ സൈന്യം ലോകത്തിലെതന്നെ ഏഴാമത്തെ ശക്തമായ സേനയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.