Activate your premium subscription today
തലശ്ശേരി ∙ ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ ഏറെ വിവാദമുയർത്തിയ പാനൂർ ബോംബ് സ്ഫോടനക്കേസിൽ 90 ദിവസം പിന്നിട്ടിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സിപിഎം പ്രവർത്തകരായ 3 പ്രതികൾക്കു കോടതി ജാമ്യം അനുവദിച്ചു. ഏപ്രിൽ 5ന് രാത്രി 12.30ന് പുത്തൂർ മുളിയാത്തോട്ടിലെ നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സിപിഎം പ്രവർത്തകൻ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൽ കൊല്ലപ്പെടുകയും 3 പ്രവർത്തകർക്കു പരുക്കേൽക്കുകയും ചെയ്തു. മരിച്ച ഷെറിലും ഗുരുതരമായി പരുക്കേറ്റ മുളിയാത്തോട്ടിലെ വലിയപറമ്പത്ത് വിനീഷ്, മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ വിനോദ്, കല്ലായിന്റവിട അശ്വന്ത് എന്നിവരും ഉൾപ്പെടെ 12 സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതികൾ.
ആളൊഴിഞ്ഞ പറമ്പിൽനിന്നു കിട്ടിയ സ്റ്റീൽ ബോംബ് പാത്രമെന്നു കരുതി തുറക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗൃഹനാഥൻ മരിച്ചെന്ന വാർത്ത വലിയ ഞെട്ടലോടെയാണു ഞാൻ കേട്ടത്. കണ്ണൂരിലെ ഈ ബോംബ് സ്ഫോടനത്തിനും കൊലപാതകത്തിനും ഒരറുതിയില്ലേ എന്ന് എല്ലാവരും ചോദിക്കുമെങ്കിലും അങ്ങനെയൊരു പ്രതീക്ഷ എനിക്കില്ല. ഇതിനെല്ലാം അറുതി വരുത്തണമെന്ന് ആരെങ്കിലും ആത്മാർഥമായി ആഗ്രഹിക്കേണ്ടേ? അരുതെന്നു പറയാൻ ആരെങ്കിലും ഉണ്ടെങ്കിലല്ലേ ഇത്തരം ദുഷ്കൃത്യങ്ങളൊക്കെ ഇല്ലാതാകൂ. എന്നാൽ, അങ്ങനെ ആത്മാർഥമായി ആഗ്രഹിച്ചൊരാൾ ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി
കരയുദ്ധം നടത്തുന്ന സൈനികരുടെ പേടിസ്വപ്നമാണ് ശത്രുസൈന്യം മണ്ണിൽ ഒളിച്ചുവയ്ക്കുന്ന കുഴിബോംബുകൾ. യുദ്ധം അവസാനിച്ചശേഷവും അവ ജീവൻ കവരാറുണ്ട്. എന്നോ ഒളിച്ചുവച്ച കുഴിബോംബുകൾ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികൾ കൊല്ലപ്പെടുകയും അംഗവിഹീനരാവുകയും ചെയ്യുന്ന സംഭവങ്ങൾ പല രാജ്യങ്ങളിൽനിന്നു നാം കേട്ടുപോരുന്നു.
തിരുവനന്തപുരം∙ ബോംബ് നിര്മാണത്തിനിടയില് കൊല്ലപ്പെട്ടവർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നൽകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയാണെന്നത് ഭീകരപ്രവര്ത്തനത്തെ സിപിഎം എന്തുമാത്രം
തിരുവനന്തപുരം∙ ബോംബ് നിർമിക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്കായി സ്മാരകം നിർമിക്കുന്നതിലൂടെ സിപിഎം കേരള സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമാധാനജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘‘രാഷ്ട്രീയ
തലശ്ശേരി ∙ പാനൂരിൽ സിപിഎം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനക്കേസിൽ മലക്കംമറിഞ്ഞ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടുകൾ. ആദ്യത്തെ 3 റിമാൻഡ് റിപ്പോർട്ടുകളിൽ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയഎതിരാളികളെയും ലക്ഷ്യമിട്ടാണു ബോംബ് നിർമിച്ചതെന്ന് ആരോപിച്ച പൊലീസ്, പിന്നീടുള്ള 3 റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം പറയുന്നതേയില്ല. പ്രാദേശികമായി 2 വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെപ്പറ്റി ആദ്യത്തെ 3 റിപ്പോർട്ടുകളിലും പരാമർശിക്കാത്ത പൊലീസ്,
പാനൂർ (കണ്ണൂർ) ∙ നിർമാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ ഷെറിൽ മരിച്ച കേസിൽ 3 പ്രവർത്തകരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബോംബ് നിർമാണവുമായി സിപിഎമ്മിനു ബന്ധമില്ലെന്നു നേതാക്കൾ തുടർച്ചയായി അവകാശപ്പെടുന്നതിനിടെയാണ് അറസ്റ്റ്. ഒട്ടേറെ അക്രമക്കേസുകളിൽ പ്രതിയായ കിഴക്കെ കതിരൂരിലെ രജിലേഷ് (43), മണിക്കട്ടറയിൽ ജിജോഷ് (38), വടകര മടപ്പള്ളി കേളോത്ത് ബാബു (68) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്നു 3 കിലോഗ്രാം വെടിമരുന്നും കണ്ടെത്തി. ബോംബ് നിർമിക്കാൻ വെടിമരുന്ന് എത്തിച്ചത് ഇവരാണെന്നു പൊലീസ് പറയുന്നു.
തലശ്ശേരി ∙ പാനൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ മരിക്കുകയും 3 പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ 9 ഡിവൈഎഫ്ഐ പ്രവർത്തകരെ 18 വരെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 3 മുതൽ 11 വരെ പ്രതികളായ പാനൂർ പുത്തൂർ പാടാൻമൊട്ട ഒറവുള്ളകണ്ടിയിൽ വീട്ടിൽ അരുൺകുമാർ (29), ചെറുപ്പറമ്പ് അടുപ്പുകൂട്ടിയപറമ്പത്ത് ഷെബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പ് വയക്കാരന്റവിട കെ.അതുൽ (30), ചിരക്കണ്ടിമ്മൽ വീട്ടിൽ സായൂജ് (24), മീത്തലെ കുന്നോത്തുപറമ്പ് പല്ലേരി വടക്കയിൽ വീട്ടിൽ അമൽബാബു (29), മുളിയാന്തോട് കരിപ്പുന്നംകാട്ടിൽ വീട്ടിൽ മിഥുൻലാൽ (29), ചെറുപ്പറമ്പ് ജാൻസി റോഡ് തങ്കേശപ്പുരയിൽ ഷിജാൽ (28), കരിയാവുള്ളതിൽ ചാലിൽ വീട്ടിൽ അക്ഷയ് (25), പുല്ലാഞ്ഞിയോട്ടുകാവിന് സമീപം കണ്ണംപൊയിൽ കല്ലായിന്റവിട വീട്ടിൽ കെ.അശ്വന്ത് (24) എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
എൽഡിഎഫിന്റെ കെ.കെ.ശൈലജയും യുഡിഎഫിന്റെ ഷാഫി പറമ്പിലും നേർക്കുനേർ വരുന്ന വടകര ലോക്സഭ മണ്ഡലത്തിൽ വാശിയേരിയ മൽസരത്തിനാണ് കളമൊരുങ്ങുന്നത്. ഇതിനിടെ ബോംബ് സ്ഫോടനക്കേസ് പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയ്ക്കൊപ്പം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ
കണ്ണൂർ ∙ പാനൂർ ബോംബ് സ്ഫോടനക്കേസിൽ പ്രതികൾ ആരായാലും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് നടപടികൾ കൃത്യമാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. പ്രദേശത്തു വിൽപനയ്ക്കുവേണ്ടി ബോംബും പടക്കങ്ങളും നിർമിക്കാറുണ്ട്. ബോംബ് നിർമിച്ചും ആളുകളെ കൊന്നും നിൽക്കുന്നവർ സിപിഎമ്മിനുനേരെ അടിസ്ഥാനരഹിതമായ ആരോപണവുമായി വരരുത്.
Results 1-10 of 29