Activate your premium subscription today
രാജസ്ഥാന്റെ രാഷ്ട്രീയ ചതുരംഗക്കളത്തിൽ പതിവുനീക്കങ്ങളല്ല ഇക്കുറി. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തു നടത്തിയ മൂന്നു വിവാദ പ്രസംഗങ്ങളുടെ അലയൊലികൾ അടങ്ങിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു മറുപടി നൽകാൻ പൊരുതുന്ന കോൺഗ്രസ് പ്രാദേശിക വിഷയങ്ങളാണു പ്രധാനമായുമുയർത്തുന്നത്. ആദ്യഘട്ടത്തിലെ 57.26% എന്ന കുറഞ്ഞ പോളിങ് പക്ഷേ, ഇരുപാർട്ടികളുടെയും നെഞ്ചിടിപ്പു കൂട്ടുന്നുണ്ട്.
സാധാരണക്കാരന്റെ സാമ്പത്തികശാസ്ത്രമനുസരിച്ച് മാസത്തിൽ രണ്ട് ‘ഗൂഗിൾ പേ വാരാഘോഷ’ങ്ങളുണ്ട്. ശമ്പളം കിട്ടുന്ന ഒന്നാം തീയതി തുടങ്ങുന്നതാണ് ആദ്യത്തേത്. തലേ മാസം വാങ്ങിയ കടമെല്ലാം ഈ ഒരാഴ്ചകൊണ്ട് ഗൂഗിൾ പേ വഴി തിരിച്ചു കൊടുക്കുന്നു. 20ന് ശേഷം ഏത് ദിവസവും തുടങ്ങാവുന്നതാണ് രണ്ടാമത്തേത്. പറ്റാവുന്നിടത്തുനിന്നെല്ലാം കടം ഇങ്ങോട്ടു വാങ്ങുന്നു. ഏതാണ്ടിതു തന്നെയാണ് രാജസ്ഥാൻ രാഷ്ട്രീയത്തിലെ സ്ഥിതിയും. എതിർ പാർട്ടിക്കാരുടേതുൾപ്പെടെ നാട്ടുകാരുടെ മുഴുവൻ വോട്ടു വാങ്ങി ഒരു പാർട്ടി ഭരണത്തിലേറുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ആ വോട്ടു മുഴുവൻ തിരിച്ചു കൊടുത്ത് ഭരണം വിടുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ കണക്കെടുത്താൽ ഭരണത്തിൽ ഒരു പാർട്ടിക്കും രാജസ്ഥാൻ തുടർച്ചയായ രണ്ടാം ഇന്നിങ്സ് സമ്മാനിച്ചിട്ടില്ല. ആകെയുള്ള 200ൽ 166 നിയോജക മണ്ഡലങ്ങളിലെയും മത്സരഫലം പ്രവചനാതീതമാണെന്നതാണ് ഇതിനു പ്രധാന കാരണം. 2008 മുതലുള്ള മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾ നോക്കിയാൽ ബിജെപി തുടർച്ചയായി വിജയം കൊയ്തത് 28 സീറ്റുകളിലാണ്. ഇതേ സ്ഥാനത്ത് കോൺഗ്രസിന്റെ സംഖ്യ 5. ഒരിടത്ത് സ്വതന്ത്രനും. ബാക്കി വരുന്ന 166 സീറ്റുകളുടെ സ്ഥിതി പ്രവചനാതീതം. എങ്ങോട്ടും വീഴാം. പൊതുവേ വീഴാറുള്ളത് ഭരണപ്പാർട്ടിക്ക് എതിരായിട്ടാണെന്നു മാത്രം. ‘ഇസ് ബാർ റിവാജ് ബദ്ലേഗാ, രാജ് നഹി’ (രാജസ്ഥാനിൽ ഇത്തവണ പരമ്പര്യം മാറും, ഭരണമല്ല) എന്നാണ് പ്രിയങ്കാ ഗാന്ധി ഒരു തിരഞ്ഞെടുപ്പു സമ്മേളനത്തിൽ പറഞ്ഞത്. അതു നടക്കുമോ ഇല്ലയോ എന്നുള്ളതാണ് ഇത്തവണത്തെയും പ്രധാന ചോദ്യം.
വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാൻ എങ്ങോട്ടു ചായും എന്നതിലെ നാടകീയത അനുനിമിഷം വർധിക്കുന്നു. ബിജെപി പാട്ടും പാടി ജയിക്കുമെന്ന് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ എല്ലാ അഭിപ്രായ സർവേകളും പ്രവചിച്ചിരുന്നെങ്കിലും കാര്യങ്ങൾ ബിജെപിക്ക് അത്രമേൽ എളുപ്പമായിരിക്കില്ലെന്നാണ് വോട്ടെടുപ്പ് ദിവസത്തോട് അടുക്കുമ്പോൾ പുറത്തു വരുന്ന സൂചനകൾ. നവംബർ 25നാണ് രാജസ്ഥാനിൽ വോട്ടെടുപ്പ്. കാൽനൂറ്റാണ്ടായി ബിജെപിയെയും കോൺഗ്രസിനെയും മാറി മാറി അധികാരത്തിൽ ഏറ്റുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യം ഇത്തവണയും തെറ്റില്ല എന്നതായിരുന്നു അടുത്ത നാളുകൾ വരെ കരുതപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയോട് എതിർപ്പ് അത്രമേൽ ഇല്ലായിരുന്നെങ്കിലും ഭരണവിരുദ്ധ വികാരവും പ്രബലമായിരുന്നു, പ്രത്യേകിച്ചും പ്രാദേശിക തലത്തിൽ എംഎൽഎമാരോട്. പോരാത്തതിനു കോൺഗ്രസിലെ തമ്മിലടിയും. സീറ്റുവിതരണത്തിലെ പോരായ്മകളും കോൺഗ്രസിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നു കരുതപ്പെട്ടിരുന്നു. പ്രത്യേകിച്ചു മത്സരരംഗത്തേക്ക് ഇല്ലെന്നു പറഞ്ഞ പല മുതിർന്ന എംഎൽഎമാരെയും വീണ്ടും രംഗത്തിറക്കിയതോടെ. എന്നാൽ ഇവരൊക്കെയും മക്കൾക്കുവേണ്ടിയാണ് സീറ്റൊഴിയാൻ തയാറായത് എന്ന പിന്നാമ്പുറക്കഥ വേറെയുമുണ്ട്. മക്കൾക്കു പകരം മറ്റാരെയെങ്കിലും മത്സരിപ്പിച്ചാൽ അവർ വിജയിക്കില്ലെന്ന് ഉറപ്പാക്കാനും ഇവർ ‘പണിയെടുത്തേക്കു’മെന്ന സഹചര്യത്തിൽ മക്കൾ രാഷ്ട്രീയം എന്ന പഴി കേൾക്കുന്നതിലും നല്ലത് പഴയ താപ്പാനകളെ രംഗത്തിറക്കുകയാണെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് തീരുമാനിച്ചതിലും കുറ്റം പറയാനില്ല. പക്ഷേ ഇതൊക്കെ കോൺഗ്രസിന്റെ സാധ്യതകളിൽ നിഴൽ വീഴ്ത്തിയിരുന്നു. ബിജെപിയിലും സ്ഥിതി വ്യത്യസ്തമല്ല. എന്താണ് രാജസ്ഥാനിൽ സംഭവിക്കുന്നത്?
ജയ്പുര്∙ മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം മുന്മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ വീണ്ടും രാജസ്ഥാനിലെത്തി. സജീവരാഷ്ട്രീയത്തില്നിന്ന് അകന്ന് കഴിഞ്ഞ മൂന്നുമാസമായി വസുന്ധര രാജെ | Vasundhara Raje, Rajasthan Politics, Manorama News, BJP
ജയ്പുർ ∙ സച്ചിൻ പൈലറ്റിന്റെ ആഭ്യന്തര കലഹത്തെ തുടർന്നു പിരിച്ചുവിട്ട രാജസ്ഥാൻ പിസിസി നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു. സച്ചിനൊപ്പംനിന്ന നേതാക്കൾക്കും പുനഃസംഘടനയിൽ പരിഗണന...Rajasthan Congress revamp, Rajasthan pcc, Rajasthan news, sachin pilot,
രാജസ്ഥാനിലെ നഗരസഭ കൗൺസിലുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് 28നു നടക്കും. 20 ജില്ലകളിലെ 90 നഗരസഭകളിലേക്കാണു രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പു നടക്കുന്നത്. വോട്ടെണ്ണൽ 30നു നടക്കും... Rajasthan local election, Rajasthan local election news,
എവിടെ പോയാലും ബിജെപി മാത്രമാണുള്ളതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ. രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്തതിനു പിന്നാലെയാണ് ജാവഡേക്കർ പ്രസ്താവന നടത്തിയത്. രാജസ്ഥാനിലെ ജനം ബിജെപിയെ പിന്തുണച്ചു. രാജസ്ഥാനിലെ മാത്രമല്ല ബിഹാർ, തെലങ്കാന...Rajasthan Panchayat election, Rajasthan Panchayat election result, Rajasthan Panchayat election news, Rajasthan Panchayat election
ജയ്പുർ∙ രാജസ്ഥാനില് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരായ കലാപം സച്ചിൻ പൈലറ്റ് അവസാനിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും മുഖാമുഖം കണ്ടുമുട്ടിയേക്കും. ഇന്ന് നടക്കാനിരിക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി | Ashok Gehlot | Sachin Pilot | Congress | Rajasthan | Rajasthan Government Crisis | Manorama Online
ന്യൂഡൽഹി∙ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വിമത എംഎൽഎമാർക്കെതിരെ രാജസ്ഥാൻ സ്പീക്കർ സി.പി. ജോഷി സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം പുനരാരംഭിക്കാനിരിക്കെ, സ്പീക്കർ ഹർജി പിൻവലിച്ചു | Supreme court | Rajasthan Political Crisis | Rajasthan | Rajasthan Politics | Ashok Gehlot | Governor Kalraj Mishra | Sachin Pilot | Rajasthan High Court | Rajasthan Government | Congress | Manorama Online
ന്യൂഡൽഹി∙ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മുൻനിർത്തി ബിജെപിക്കെതിരെ ‘സ്പീക്ക് അപ് ഫോർ ഡെമോക്രസി’ ക്യാംപെയിനുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. #SpeakUpForDemocracy | Rajasthan | Rahul Gandhi | Democracy | Congress | Ashok Gehlot | Sachin Pilot | Manorama Online
Results 1-10 of 34