Activate your premium subscription today
യുദ്ധങ്ങളും ചെറുതും വലുതുമായ അനേകം സംഘർഷങ്ങളും അനുദിനമെന്നോണം ഉടലെടുക്കുന്ന ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ ദുരന്തം ഇവയൊന്നുമല്ലെന്ന് പറഞ്ഞാൽ പലർക്കും വിശ്വാസം വരില്ല. നമ്മുടെയെല്ലാം ദൃഷ്ടിയിൽ നിന്ന് വളരെ ദൂരെ, ആഫ്രിക്കയിലെ സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധവും തന്മൂലം ഉളവായിട്ടുള്ള പട്ടിണിയും മൂലം 2.5 കോടി ജനങ്ങൾ മരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ 2024 ഓഗസ്റ്റ് 6ന് പുറത്തിറക്കിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനകം തന്നെ ഒന്നര ലക്ഷത്തോളം സുഡാൻ സ്വദേശികൾ മരിച്ച ഈ കലാപം മൂലം ഒരു കോടിയിലേറെ പേർക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടപ്പെട്ട നിലയിലാണ്. ഇത്രയും വലിയ ഒരു ദുരന്തം തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും മറ്റ് ലോക രാഷ്ട്രങ്ങൾ ഇതിനെപ്പറ്റി പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്? ഈ ദുരന്തത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള അനന്തരഫലങ്ങൾ എന്തെല്ലാമാണ്? ഇവ പരിഹരിക്കാൻ
കൊടുമ്പിരികൊണ്ട യുദ്ധത്തിന് ഇടവേള നൽകി സുഡാൻ. റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) സൈന്യവും തമ്മിലുള്ള യുദ്ധം ശനിയാഴ്ച 24 മണിക്കൂർ നേരത്തേക്കാണ് നിർത്തിവയ്ക്കുന്നത്. സൗദി അറേബ്യയുടെയും യുഎസിന്റെയും പരിശ്രമത്തിനൊടുവിലാണ് രക്തരൂഷിതമായ യുദ്ധത്തിന് അൽപസമയത്തേക്കെങ്കിലും വിരാമമായത്. ഈ സമയം ഭക്ഷണമുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ യുദ്ധമേഖലയിലെത്തിക്കാനും....Sudan Crisis, Manorama News, Manorama Online, Breaking News, Latest news
ഖാർത്തൂം ∙ സൗദിയും യുഎസും മധ്യസ്ഥരായുള്ള ചർച്ചകൾക്കൊടുവിൽ സുഡാനിൽ 24 മണിക്കൂർ വെടിനിർത്തലിനു ധാരണയായി. ഇന്നു രാവിലെ ആറിന് നിലവിൽവരും. ഈ സമയം കൊണ്ട് ജനങ്ങൾക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെ സഹായങ്ങൾ എത്തിക്കാനാണ് യുഎൻ ശ്രമം.
ന്യൂഡൽഹി, ആലക്കോട് (കണ്ണൂർ) ∙ ആഭ്യന്തര കലാപത്തിനിടെ സുഡാനിൽ വെടിയേറ്റു മരിച്ച ആലക്കോട് നെല്ലിപ്പാറ സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്നു രാത്രി നാട്ടിലെത്തിക്കും. വ്യോമസേനാ വിമാനത്തിൽ സുഡാനിൽനിന്നു ഡൽഹിയിലെത്തിക്കുന്ന മൃതദേഹം
കൊച്ചി∙ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍ബര്‍ട്ട് അഗസ്റ്റിന്റെ (46) മൃതദേഹം വ്യാഴാഴ്ച കേരളത്തിലെത്തിക്കും. വൈകിട്ടോടെ മൃതദേഹം എത്തിക്കുമെന്ന് കുടുംബത്തിനു വിവരം ലഭിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി .മുരളീധരനാണ് വിവരം കുടുംബത്തെ
പൊടുന്നനെ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ട സുഡാനിൽനിന്ന് അതീവ ദുഷ്കരമായ ‘കാവേരി’ രക്ഷാദൗത്യം വിജയകരമായി നടത്തിയിരിക്കുകയാണ് ഇന്ത്യ. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമാക്കി നടത്തിയ ദൗത്യത്തിൽ നാവിക, വ്യോമസേനകളും പങ്കെടുത്തു. സംഘർഷഭൂമിയിൽനിന്ന് തങ്ങളുടെ പൗരരെ തിരിച്ചുകൊണ്ടുവരാൻ ആദ്യം മുന്നിട്ടിറങ്ങിയ രാജ്യമായിരുന്നു ഇന്ത്യ. തിരിച്ചുവരാൻ ആഗ്രഹിച്ച ഇന്ത്യക്കാരെ മുഴുവൻ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിനു ചുക്കാൻ പിടിച്ച വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ സംസാരിക്കുന്നു
ന്യൂഡൽഹി ∙ ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി താൽക്കാലികമായി തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കു മാറ്റി. ഖാർത്തൂമിൽ നിന്ന് 850 കിലോമീറ്റർ അകലെയാണ് പോർട്ട് സുഡാൻ. ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരി ഇവിടെ നിന്നാണ് നടക്കുന്നത്.
ഖാർത്തൂം∙ സുഡാനില്‍ ആഭ്യന്തരകലാപം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ഖാര്‍ത്തൂം സിറ്റിയില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്ക് മാറ്റി. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് പ്രവര്‍ത്തനം താല്‍ക്കാലികമായി മാറ്റിയതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
റിയാദ് ∙ ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്നലെ വരെ ഓപ്പറേഷൻ കാവേരിയിലൂടെ 3192 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. 11 ദിവസത്തിനിടെ 4 കപ്പലുകളിലും 14 വിമാനങ്ങളിലുമായാണ് ഇന്ത്യക്കാരെ മോചിപ്പിച്ചത്. ഇന്ത്യയിൽ തിരിച്ചുവരാൻ
കൊച്ചി ∙ ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിൽനിന്നു 30 മലയാളികൾ ഉൾപ്പെടെ 184 പേർ കൂടി കൊച്ചിയിലെത്തി. രാവിലെ 6ന് ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഘമെത്തിയത്.
Results 1-10 of 47