Activate your premium subscription today
കായംകുളം ∙ മദ്യലഹരിയിൽ മകൻ കുത്തിയ പിതാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചേപ്പാട് വലിയകുഴി അരുൺ ഭവനത്തിൽ സോമൻ പിള്ളയാണ് (62) മരിച്ചത്. പരുക്കുകളോടെ സോമനെ ആശുപത്രിയിൽ എത്തിച്ച മകൻ അരുൺ എസ്.പിള്ളയെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കായംകുളം പുനലൂർ സംസ്ഥാനപാതയിൽ മൂന്നാംകുറ്റിക്ക് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. വിദ്യാർഥികളുൾപ്പെടെ 10 പേർക്ക് പരുക്ക്. പരുക്ക് പറ്റിയവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
തിരുവനന്തപുരം∙ സിപിഎം കായംകുളം ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന് സി.ബാബു ബിജെപിയില് ചേര്ന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സംഘടനാ പര്വം യോഗത്തില് അഖിലേന്ത്യാ ജനറല് സെക്രട്ടറി തരുണ് ചുഗിന്റെയും സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് ബിപിന്
കായംകുളം ∙ മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ ബിരിയാണി ചാലഞ്ച് നടത്തി 1.2 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്നു സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിലൊരാൾ കാപ്പ കേസ് പ്രതിയാണ്. ദേവികുളങ്ങര പഞ്ചായത്തിൽ കിണർമുക്ക് കേന്ദ്രമാക്കി ‘തണൽ ജനകീയ കൂട്ടായ്മ’ എന്ന സംഘടന ഉണ്ടാക്കി പണം തട്ടിയെന്നാണു പരാതി.
കായംകുളം∙ കായംകുളത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന 76കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ ക്ലാപ്പന സ്വദേശി ഷിഹാസ് ആണു പിടിയിലായത്. കൃഷ്ണപുരം അതിർത്തിച്ചിറയ്ക്കു സമീപത്തു നിന്നാണു പൊലീസ് ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഈ സമയം യുവാവ് ലഹരിയിലായിരുന്നെന്നും മുൻപും സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കായംകുളം ∙ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജംക്ഷനു സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്. ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്മാനാണ്.
കായംകുളം ∙ പരീക്ഷാഹാളിൽ അവസാന മണിമുഴങ്ങുമ്പോഴും ധനുഷയറിഞ്ഞില്ല, പരീക്ഷ കഴിഞ്ഞു താൻ മടങ്ങിയെത്തുന്നതും കാത്ത് ഇനി അച്ഛനില്ലെന്ന്. കായംകുളം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിയായ ധനുഷ സതീഷ് ഇന്നലെ എസ്എസ്എൽസി കണക്ക് പരീക്ഷയെഴുതുമ്പോൾ പിതാവ് സതീഷിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ
കായംകുളം∙ ദേശീയപാതയിൽ കായംകുളത്ത് ആകാശപ്പാത നിർമിക്കണമെന്ന ആവശ്യം നിലനിൽക്കെ കോളജ് ജംക്ഷനിൽ അടിപ്പാത നിർമിക്കാനുള്ള കരാറുകാരുടെ നീക്കം ജനകീയസമരസമിതി പ്രവർത്തകർ തടഞ്ഞു. കായംകുളത്ത് ആകാശപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി പ്രക്ഷോഭം നടത്തി വരികയാണ്. ഈ വിഷയം ഉന്നയിച്ച് സമരസമിതി
കായംകുളം∙ കെപി റോഡിൽ ലക്ഷ്മി തിയറ്റർ–കെപിഎസി ജംക്ഷൻ റോഡ് ആധുനിക രീതിയിൽ നവീകരിക്കാൻ പണം അനുവദിച്ചതോടെ ദേശീയപാതയ്ക്ക് സമാന്തരമായി മികച്ച ഗതാഗത സൗകര്യം ഒരുങ്ങുന്നു.ദേശീയപാതയിൽ കല്ലുംമൂട് ജംക്ഷനിൽ നിന്ന് നേരിട്ട് കെപി റോഡിൽ റെയിൽവേ ജംക്ഷന് സമീപത്ത് എത്താനുള്ള വഴിയാണ് മികച്ച രീതിയിൽ സജ്ജമാകുന്നത്.
കായംകുളം∙ അമ്മയെ മര്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. പുതുപ്പള്ളി മഹിളാമുക്ക് പണിക്കശേരി ശാന്തമ്മ (71) ആണ് മരിച്ചത്. മകന് ബ്രഹ്മദേവനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Results 1-10 of 43