Activate your premium subscription today
അങ്കമാലി∙ അങ്കമാലി അർബൻ സഹകരണ സംഘത്തിലെ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി ജില്ലാ ജോയിന്റ് റജിസ്ട്രാർ പിരിച്ചുവിട്ടു. പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംഘത്തിൽ നടന്ന അഴിമതിയും സാമ്പത്തിക തട്ടിപ്പും വായ്പ തട്ടിപ്പും സംബന്ധിച്ചു നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണു നടപടി.
അങ്കമാലി ∙ യുഡിഎഫ് ഭരിക്കുന്ന അങ്കമാലി അർബൻ സഹകരണ സംഘത്തിന്റെ സെക്രട്ടറി ബിജു ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യാജ വായ്പ നൽകുന്നതിന് കൂട്ടുനിൽക്കുകയും വ്യാജ രേഖ നിർമിക്കുകയും ചെയ്തെന്നാണു കേസ്. ഇത്തരം എല്ലാ രേഖകളിലും ബിജു ജോസാണ് ഒപ്പിട്ടിട്ടുള്ളത്. ഇപ്പോൾ ബിജു ജോസ് സസ്പെൻഷനിലാണ്. നേരത്തെ അറസ്റ്റിലായ സംഘം അക്കൗണ്ടന്റ് കെ.ഐ. ഷിജു ജയിലിലാണ്.
തിരുവനന്തപുരം ∙ നിർദിഷ്ട ചെങ്ങന്നൂർ– പമ്പ റെയിൽവേ പദ്ധതിയുടെ പകുതി ചെലവു കേരളം വഹിക്കുമോയെന്ന ചോദ്യവുമായി റെയിൽവേ മന്ത്രാലയം. 7200 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 3600 കോടി രൂപ നൽകാൻ സംസ്ഥാനം തയാറാകുമോയെന്നാണു ചോദ്യം.
തൃശൂർ∙ അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നല്കിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരണം തേടി. ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇന്നലെയും ഇന്നും ഷൂട്ടിങ്ങിന് അനുമതി നല്കിയതെന്ന വിവരവും പുറത്തു വന്നു. വിവാദമായതിനെ തുടർന്ന് ഷൂട്ടിങ് നിർത്തി.
കൊച്ചി∙ അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ
അങ്കമാലി ∙ ദേശീയപാതയിൽ എസ്ബിഐയുടെ മുന്നിൽ നിന്നു ബസ് കാത്തുനിൽപു കേന്ദ്രം മുന്നോട്ടു നീക്കിയിട്ടും ഗതാഗതക്കുരുക്കിനു ശമനമില്ല. പുതിയ ബസ് കാത്തുനിൽപു കേന്ദ്രത്തിനു സമീപത്തെ അനധികൃത പാർക്കിങ് യാത്രക്കാരെയും ബസുകാരെയും വലയ്ക്കുന്നു. ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്നാണു മുൻപ് ബസ്
കൊച്ചി ∙ ഈ മാസം 13ന് പിതാവ് കുര്യന്റെ ഒന്നാം ചരമവാർഷികമായതിനാൽ അങ്കമാലി സെന്റ് മേരീസ് സൂനോറോ കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന പ്രാർഥനയിലും മറ്റും പങ്കെടുക്കാൻ ബന്ധുക്കളെയും അയൽക്കാരെയും ക്ഷണിച്ച ശേഷമാണു ബിനീഷ് വെള്ളിയാഴ്ച വൈകിട്ടു വീട്ടിലെത്തിയത്. എന്നാൽ ബിനീഷും ഭാര്യ അനുമോൾ മാത്യുവും എട്ടും അഞ്ചും
കൊച്ചി∙ അങ്കമാലി ടൗണിൽ സെൻട്രൽ ജംക്ഷനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുൻഭാഗത്താണ് തീ പടർന്നത്. യാത്രക്കാരെ ഓട്ടോറിക്ഷക്കാരും മറ്റും ചേർന്നു പുറത്തിറക്കി. യാത്രക്കാർ സുരക്ഷിതരാണ്. അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
അങ്കമാലി ∙ ‘ബിനീഷേ’ അയൽവാസിയായ പൗലോസ് ഉറക്കെ വിളിച്ചു. യാതൊരു മറുപടിയുമില്ല. മുറി നിറയെ തീ. ഒന്നും കാണാനാകുന്നില്ല. മുറിയുടെ നാലു വശങ്ങളിലൂടെയും ചെറു വരാന്തയിലൂടെയും ഓടിനടന്ന് ഉറക്കെ വിളിച്ചു. തീ ആളിപ്പടർന്നു മുറിയാകെ കത്തുന്നതു കണ്ട പൗലോസിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.
അങ്കമാലി ∙ നാലംഗ കുടുംബം പൊള്ളലേറ്റു മരിച്ച സംഭവത്തിൽ കിടപ്പുമുറിയിൽ തീയ്ക്കൊപ്പം പടർന്ന പുക അപകട കാരണമായോ എന്നു സംശയം. മുറി ഉള്ളിൽ നിന്നു പൂട്ടിയ നിലയിലായിരുന്നു. മുറിയിൽ പുക നിറഞ്ഞു ശ്വാസം മുട്ടിയാൽ പൂട്ടിക്കിടക്കുന്ന വാതിൽ തുറന്നു രക്ഷപ്പെടാനുള്ള സാധ്യതകൾ കുറയുമെന്നു പൊലീസ് പറയുന്നു. കിടപ്പുമുറിയിൽ പൊട്ടിത്തെറി നടന്നതായും സംശയിക്കുന്നുണ്ട്. ഭിത്തിയിലെ പൊട്ടലിന്റെ തീവ്രത പൊട്ടിത്തറിയിലേക്കാണു വിരൽചൂണ്ടുന്നത്.
Results 1-10 of 41