Activate your premium subscription today
അടിമാലി ∙ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ കർശന നിർദേശം നിലനിൽക്കുമ്പോൾ അടിമാലി ടൗണിൽ കാൽനട യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്ന ബോർഡുകളും ഫ്ലെക്സും നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർക്ക് വൈമനസ്യം.അടിമാലി ടൗണിൽ ദേശീയ പാതയുടെ നടുഭാഗത്തുള്ള ഡിവൈഡറുകളിൽ
അടിമാലി ∙ തകർന്നുകിടന്നിരുന്ന കുരിശുപാറ– കോട്ടപ്പാറ വ്യൂ പോയിന്റ് റോഡ് യാത്രായോഗ്യമാകുന്നു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം മുടക്കിയാണ് റോഡിൽ കൂടുതലായി തകർന്നുകിടന്നിരുന്ന ഭാഗം കോൺക്രീറ്റ് ചെയ്തത്. ഇതോടെ കുരിശുപാറയിൽ നിന്ന് കോട്ടപ്പാറ വ്യൂ പോയിന്റിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര
അടിമാലി ∙ആറു വർഷം മുൻപുണ്ടായ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ച വെള്ളത്തൂവൽ പഞ്ചായത്തിലെ പന്നിയാറിൽ അടിസ്ഥാന സൗകര്യം അന്യം. ഗതാഗതയോഗ്യമായ റോഡ്, ശുദ്ധജലം എന്നിവയൊന്നും ഇവിടെ ഇല്ല. ഇതിൽ ശുദ്ധജല ക്ഷാമത്തിനു ഒരാഴ്ച മുൻപു പരിഹാരം ഉണ്ടായെങ്കിലും ഗതാഗത യോഗ്യമായ റോഡിനു വേണ്ടിയുള്ള
അടിമാലി ∙ ബിഎസ്എൻഎൽ– കാംകോ റോഡിൽ പാലത്തിനോടു ചേർന്നുള്ള അപ്രോച്ച് റോഡിന് സംരക്ഷണ വേലി നിർമിക്കാൻ അധികൃതർ കൂട്ടാക്കാത്തത് അപകടങ്ങൾ വർധിക്കാൻ കാരണമായി. പാലത്തിനോടു ചേർന്നുള്ള വളവോടു കൂടിയ ഭാഗത്ത് 2 മീറ്ററോളം നീളത്തിൽ സംരക്ഷണ വേലി നിർമിച്ചിട്ടില്ല. സംരക്ഷണ വേലി ഇല്ലാത്ത ഭാഗത്തുനിന്ന് ബൈക്ക്
അടിമാലി ∙ 75 വർഷത്തിന്റെ നിറവിൽ അടിമാലി ഗവ. ഹൈസ്കൂൾ. 1949ൽ കുടി പള്ളിക്കൂടമായി തുടങ്ങിയ സ്കൂളാണ് 1979–80 കാലഘട്ടത്തിൽ സർക്കാർ ഹൈസ്കൂളായി ഉയർത്തിയത്. ഇപ്പോഴത്തെ അടിമാലി പഞ്ചായത്ത് മുൻപ് മന്നാങ്കണ്ടം പഞ്ചായത്തായിരുന്നു. അതിനും മുൻപ് കവളങ്ങാട്–കുട്ടമംഗലം പഞ്ചായത്തിന്റെ ഒരു വാർഡ് ആയിരുന്നു
അടിമാലി ∙ ബസ് സ്റ്റാൻഡിൽ കടമുറികൾക്ക് ഇടയിലൂടെയുള്ള വൈദ്യുത പോസ്റ്റ് അപകടഭീഷണി ഉയർത്തുന്നു. അടിമാലി പഞ്ചായത്ത് വാടകയ്ക്ക് നൽകിയിട്ടുള്ള കടമുറികളുടെ ഇടയിലൂടെയാണ് വൈദ്യുത പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. മേൽക്കൂര മേഞ്ഞിട്ടുള്ള ഷീറ്റിനു മുകളിലൂടെയാണ് വൈദ്യുത ലൈൻ കടന്നുപോകുന്നത്.പലപ്പോഴും കെട്ടിടത്തിനു
അടിമാലി ∙ ഇരുമ്പുപാലം കണ്ടമാലിപടിയിലെ കടന്നൽ ആക്രമണത്തിൽ, ഭിന്നശേഷിക്കാരനായ യുവാവിനു ഗുരുതരമായി പരുക്കേറ്റു. കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവർ അടിമാലി, ഇരുമ്പുപാലം ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. കീപ്പുറത്ത് അബ്ദുൽ സലാമിനെയാണ് (35) കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
അടിമാലി ∙ 6 മാസം മുൻപ് 1000 പിന്നിട്ട കൊക്കോ പരിപ്പ് വില 200ലേക്ക് കൂപ്പുകുത്തിയ ശേഷം വീണ്ടും ഉയരുന്നു. കൊക്കോ പരിപ്പിനു ജില്ലയിൽ കൂടുതൽ വില ലഭിക്കുന്ന മുരിക്കാശേരിയിൽ 580 രൂപയും അടിമാലിയിൽ 560 രൂപയുമാണ് ഇന്നലത്തെ വില. എന്നാൽ കട്ടപ്പനയിൽ 490 വരെയാണ് കഴിഞ്ഞ ദിവസങ്ങളിലെ വിലനിലവാരം. മുൻ വർഷങ്ങളിൽ ഇതേ
അടിമാലി ∙ ഹൈറേഞ്ചിൽ ഒരാഴ്ചയ്ക്കുള്ളിൽ സവാള വില വർധന 100 ശതമാനത്തിലേറെ. കഴിഞ്ഞ തിങ്കളാഴ്ച കിലോഗ്രാമിന് 40 രൂപയായിരുന്ന സവാള വില. എന്നാൽ ഇന്നലത്തെ അടിമാലിയിലെ ചില്ലറ വിൽപന വില 85 മുതൽ 90 രൂപ വരെയാണ്. ഒരു ചാക്ക് സവാള (50 കിലോ) ആവശ്യമുള്ളവർക്ക് 20 കിലോ മാത്രമാണ് ലഭിക്കുന്നത്.മഹാരാഷ്ട്ര പുണെയിൽ നിന്നാണ്
അടിമാലി ∙ കല്ലാർകുട്ടി പുതിയ പാലത്തിൽ ഉണ്ടായിട്ടുള്ള കുഴികൾ ഓട്ടോറിക്ഷ, ഇരുചക്ര വാഹന യാത്രക്കാരുടെ നടുവൊടിക്കുന്നു. പാലത്തിന്റെ തൂണുകളുമായി ബന്ധിപ്പിക്കുന്ന ഗർഡറുകളുടെ ഭാഗത്തെ കോൺക്രീറ്റ് ഇളകി മാറിയതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഒരു പതിറ്റാണ്ടു മുൻപ് നിർമിച്ച പാലത്തിൽ മുൻപും കോൺക്രീറ്റ് ഇളകിയും
Results 1-10 of 102