കടന്നൽ ആക്രമണം; സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതര പരുക്ക്

Mail This Article
അടിമാലി ∙ ഇരുമ്പുപാലം കണ്ടമാലിപടിയിലെ കടന്നൽ ആക്രമണത്തിൽ, ഭിന്നശേഷിക്കാരനായ യുവാവിനു ഗുരുതരമായി പരുക്കേറ്റു. കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവർ അടിമാലി, ഇരുമ്പുപാലം ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. കീപ്പുറത്ത് അബ്ദുൽ സലാമിനെയാണ് (35) കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം. അബ്ദുൽ സലാമിന്റെ അയൽപക്കത്തുള്ള വീടിന്റെ ജലസംഭരണി വൃത്തിയാക്കുന്നതിനിടെയാണു കടന്നൽക്കൂട്ടം ഇളകിയത്. തൊഴിലാളികളും വീട്ടുകാരും ഓടി മാറി. ഇതോടെയാണ് വീടിനു പുറത്തു നിൽക്കുകയായിരുന്ന അബ്ദുൽ സലാമിനെ കടന്നൽക്കൂട്ടം പൊതിഞ്ഞ്് ആക്രമിച്ചു. സംസാരശേഷിയില്ലാത്തതിനാൽ നിലവിളിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കണ്ടെത്തിയ നാട്ടുകാർ രക്ഷപ്പെടുത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.