Activate your premium subscription today
Sunday, Apr 20, 2025
കാലം ഏഴു പതിറ്റാണ്ടു പിന്നിലേക്ക്. ഒരു കൂട്ടം മനുഷ്യർ കാടും മലയും കുന്നും പുഴയും താണ്ടി ആ മണ്ണിലെത്തി. തലചായ്ക്കാനൊരിടം, വിശപ്പടക്കാനൊരു വഴി, അതായിരുന്നു അവരുടെ ലക്ഷ്യം. മരംകോച്ചുന്ന തണുപ്പും പതിയിരിക്കുന്ന വന്യമൃഗങ്ങളും അടക്കം ഏറെ വെല്ലുവിളികൾ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ യാത്രയെ ചരിത്രം ഇന്ന് മലബാർ കുടിയേറ്റം എന്നു വിളിക്കുന്നു. മണ്ണിനോട് മല്ലിട്ട്, രാവും പകലും പണിയെടുത്ത്, പട്ടിണിയോടു പോരാടി അവർ ജീവിതത്തിൽ പതിയെ പുതിയ നാമ്പുകൾ വിരിയിച്ചു. കുടിയേറ്റത്തിന്റെ ക്ലേശങ്ങളോടൊപ്പം വലിയൊരു ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം കൂടി പറയാനുണ്ട് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ നിവാസികൾക്ക്. ജില്ലയുടെ ഏറ്റവുമറ്റത്തുള്ള കൊട്ടിയൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന് കുടിയേറ്റ ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഒട്ടേറെ ഗീതികൾ പാടാനുണ്ടാവും. ജാതിയുടെയും മതത്തിന്റെയും കെട്ടുമാറാപ്പുകൾ ഇല്ലാതെ ഒരുമയുടെ തിരി തെളിയിച്ച് അന്ന് അവർ കൈപ്പിടിയിൽ ഒതുക്കിയത് കാർഷിക, വാണിജ്യ, വികസന, ആരോഗ്യ മേഖലകളിലെ വലിയ വിജയങ്ങളാണ്. കുടിയിറക്കിനെതിരെ പ്രതിരോധത്തിന്റെ കോട്ടകെട്ടി രാപകൽ സമരം ചെയ്ത് ആ നീക്കത്തെ മുളയിലെ നുള്ളിക്കളഞ്ഞ ചരിത്രം കൂടി പറയാനുണ്ട് കൊട്ടിയൂരിന്. മണ്ണിനോടു പടവെട്ടി കൊട്ടിയൂരിനെ വികസനത്തിന്റെ പാതയിലേക്കു നയിച്ചവരിൽ ഭൂരിഭാഗവും ഇന്ന് അതേ മണ്ണിൽത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നു. അവരുടെ പിൻതലമുറ ഇന്നും ആ കുടിയേറ്റ ചരിത്രത്തെ വലിയ ശക്തിയായി ജീവിതത്തോടു ചേർത്തുപിടിച്ചിരിക്കുന്നു. കുടിയേറ്റ കാലത്തുതന്നെ കാർഷിക മേഖലയായി പ്രഖ്യാപിക്കപ്പെട്ട കൊട്ടിയൂർ ഇന്നും കൃഷിയുടെ നല്ലപാഠങ്ങൾ പകർന്ന്, മതസൗഹാർദത്തിന്റെ ഈരടികൾ പാടി, സ്നേഹത്തിൽ രാഷ്ട്രീയ ചേരിതിരിവുകളില്ലാതെ, സാഹോദര്യത്തിന്റെ സന്ദേശങ്ങൾ പങ്കുവച്ച് ആ ഗ്രാമത്തിൽ ജീവിക്കുന്നു. കുടിയേറ്റത്തിന്റെയും വികസനത്തിന്റെയും കഥകൾ ഏറെ പറയാനുള്ള കൊട്ടിയൂരിന്റെ ചരിത്രത്താളുകളിലേക്ക് ഈ ഈസ്റ്റർ കാലത്ത് ഒരു തിരിഞ്ഞുനോട്ടം! കേരളത്തിന്റെ വടക്കുകിഴക്ക് മലമടക്കുകളിൽ നിന്ന് ഒരു നാടിന്റെ ഉയിർപ്പിന്റെ കഥ വായിക്കാം.
കണ്ണൂർ∙ കണ്ണൂർ സിപിഎമ്മിൽ തലമുറമാറ്റം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സിപിഎം സംസ്ഥാന സമിതി അംഗം, മുൻ രാജ്യസഭ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂരിൽ കോടതി സീൽചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് രണ്ട് ദിവസത്തിനുശേഷം മോചനം. ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിലാണ് കുരുവി കുടുങ്ങിയത്.
ബിജെപി കണ്ണപുരത്ത് പുനഃസ്ഥാപിച്ച കൊടിമരം വീണ്ടും പൊലീസ് നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് കണ്ണപുരം പൊലീസിന്റെ നേതൃത്വത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപത്തെ ബിജെപിയുടെയും സിപിഎമ്മിന്റെയും കൊടിമരങ്ങളും പ്രചാരണ ബോർഡുകളും മുഴുവൻ നീക്കം ചെയ്തത്. ബിജെപി സ്ഥാപക ദിനത്തിൽ സ്ഥാപിച്ച കൊടിമരം സംഘർഷസാധ്യത കണക്കിലെടുത്ത് കണ്ണപുരം ഇൻസ്പെക്ടർ പി.ബാബുമോന്റെ നേതൃത്വത്തിൽ പൊലീസ് നീക്കം ചെയ്തിരുന്നു.
കണ്ണൂർ ∙ പൊലീസ് ഡ്രൈവർ തസ്തികയിലേക്കു കഴിഞ്ഞമാസം 4ന് കണ്ണൂരിൽ നടത്തിയ പ്രായോഗിക പരീക്ഷയിൽ ‘ടി ടെസ്റ്റ്’ മറ്റു ജില്ലകളിലേതിൽനിന്നു വ്യത്യസ്തമായെന്ന് പരാതി. ടി ടെസ്റ്റിന് ആറു ചക്രമുള്ള ബസാണ് നൽകുക. ടി എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ മുകൾഭാഗം 25 മീറ്ററും താഴേക്കുള്ള ഭാഗം 20 മീറ്ററുമാണ് ആദ്യം നൽകിയത്. പിന്നീട്, അനുപാതം 21, 26 എന്നിങ്ങനെ മാറ്റി.
പഴയങ്ങാടി (കണ്ണൂർ) ∙ മരുന്ന് മാറി നൽകി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ കഴിയുന്ന സംഭവത്തിൽ ഫാർമസി ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതൃസഹോദരൻ ഇ.പി.അഷ്റഫ്. കുഞ്ഞിനെ ഗുരുതരാവസ്ഥയിലാക്കിയത് ഫാർമസി ജീവനക്കാരാണ്. പനി ബാധിച്ചു ചികിത്സയ്ക്ക് എത്തിയ കുട്ടിക്ക് ഡോക്ടർ നിർദേശിച്ച മരുന്നല്ല നൽകിയത്. ചോദിച്ചപ്പോൾ ‘എന്നാ പോയി കേസ് കൊടുക്ക്’ എന്ന് ഭീഷണിപ്പെടുത്തിയതായും അഷ്റഫ് പറഞ്ഞു
കണ്ണൂർ ∙ കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു. വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘമാണ് ആനയെ മയക്കുവെടി വച്ചത്. വെറ്ററിനറി ഡോക്ടർ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. ഗുരുതരമായി പരുക്കേറ്റ കുട്ടിയാനയെ പിടികൂടി വിദഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു.
പാനൂർ∙ കണ്ണൂരില്‍ കര്‍ഷകനെ കാട്ടുപന്നി കൊന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ശ്രീധരന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് മൊകേരിയില്‍ നിര്‍ത്തിയിട്ടു പ്രതിഷേധിച്ചു. വന്യമൃഗ ആക്രമണം തടയുന്നതില്‍ വനംവകുപ്പ് പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
കണ്ണൂർ∙ കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദിച്ച നൈജീരിയ സ്വദേശിയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽനിന്നു തിരുവനന്തപുരം വനിതാ ജയിലിലേക്കാണു കെയ്ൻ ജൂലിയെ മാറ്റിയത്. ജൂലിയെ മർദിച്ചതിനു ഷെറിനെ ഒന്നാം പ്രതിയാക്കി ടൗൺ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ശിക്ഷയിളവ് നൽകി ഷെറിനെ വിട്ടയക്കാൻ സർക്കാർ
തിരുവനന്തപുരം ∙ ആധാരങ്ങൾ റജിസ്റ്റർ ചെയ്യാൻ ഇടതു തള്ളവിരലിൽ മഷി പുരട്ടി വിരലടയാളം പതിപ്പിക്കുന്ന രീതി നിർത്തുന്നു. പകരം ബയോ മെട്രിക് ഇമേജ് സ്കാനർ വഴി വിരലടയാളം ഡിജിറ്റലായി പതിപ്പിക്കും. ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള വിരലടയാളം തന്നെയാണെന്ന് ഉറപ്പാക്കാമെന്നതിനാൽ ആൾമാറാട്ടം അസാധ്യമാവും. ഏപ്രിൽ മുതൽ സംസ്ഥാനത്തെ 315 സബ് റജിസ്ട്രാർ ഓഫിസുകളിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി എറണാകുളം, കണ്ണൂർ ജില്ലകളിൽ ആരംഭിച്ചു.
Results 1-10 of 615
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.