Activate your premium subscription today
ചങ്ങനാശ്ശേരി ∙ ജനുവരി 26ന് നടക്കുന്ന എസ്ബി കോളജ് പൂർവവിദ്യാർഥി മഹാസമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘ രൂപീകരണ സമ്മേളനം പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. അലുംമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം. മാത്യു അധ്യക്ഷത വഹിച്ചു. എസ്ബി കോളജിൽ നിന്ന് 1975ൽ പഠനം പൂർത്തിയാക്കി 50 വർഷം
ചങ്ങനാശേരി ∙ താലൂക്ക് ഓഫിസ് ഉൾപ്പെടെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ചങ്ങനാശേരി റവന്യു ടവറിലെ ശുദ്ധജലവിതരണം മുടങ്ങിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ടവറിലെ വിവിധ സർക്കാർ ഓഫിസിലെ ജീവനക്കാർ ഇന്നലെ കൂട്ടമായി നടുത്തളത്തിലെത്തി പ്രതിഷേധിച്ചു.മൂന്നുദിവസമായി ജലവിതരണം
കത്തോലിക്കാ സഭയിൽ അപൂർവനേട്ടത്തിലാണ് ചങ്ങനാശേരി അതിരൂപത. മാർ കൂവക്കാട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നതോടെ പാരമ്പര്യത്തിലും വിസ്തൃതിയിലും കേരള കത്തോലിക്കാ സഭയിൽ മുൻനിരയിൽ നിൽക്കുന്ന ചങ്ങനാശേരി അതിരൂപത ഇപ്പോൾ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്; കത്തോലിക്കാ സഭയ്ക്കു 3 കർദിനാൾമാരെ സമ്മാനിച്ച അതിരൂപതയെന്ന അപൂർവഭാഗ്യം. പൗരസ്ത്യസഭകൾ അപൂർവമായി മാത്രം കൈവരിക്കുന്ന നേട്ടമെന്നും ഇതിനെ വിലയിരുത്താം. ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് ഡിസംബർ 7നു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചങ്ങനാശേരിയും കത്തോലിക്കാ സഭയിൽ അഭിമാനഗോപുരമായി തലയുയർത്തി നിൽക്കും. അതിരൂപതയിൽനിന്നു കർദിനാൾ പദവിയിലേക്ക് എത്തുന്ന മൂന്നാമത്തെയാളാണു മാർ കൂവക്കാട്. മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണു ചങ്ങനാശേരിയിൽനിന്നുള്ള മറ്റു കർദിനാൾമാർ. കർദിനാൾ പദവിയിലേക്കു നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന ഖ്യാതി മാർ കൂവക്കാടിനു സ്വന്തം. 214 ഇടവകകളിലെ 80,000 കുടുംബങ്ങളിൽ പെട്ട 4,60,000 വിശ്വാസികളുടെ സമൂഹമാണു ചങ്ങനാശേരി അതിരൂപത. സിറോ മലബാർ സഭയിലാകെ 35 രൂപതകളിലായി 45 ലക്ഷം വിശ്വാസികളുള്ളതിൽ, അതിന്റെ പത്തിലൊന്നും ചങ്ങനാശേരി അതിരൂപതയിലെ അംഗങ്ങളാണ്.
ചങ്ങനാശേരി ∙ മാർക്കറ്റിലെ തീപിടിത്തം തടയാൻ പ്രതിരോധ സംവിധാനവുമായി അഗ്നിരക്ഷാസേനയും ജല അതോറിറ്റിയും. തീപിടിത്തങ്ങളിൽനിന്നു രക്ഷാപ്രവർത്തനം നടത്താൻ മാർക്കറ്റിൽ ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണമെന്നാണ് അഗ്നിരക്ഷാസേനയുടെ നിർദേശം. ഇത് സംബന്ധിച്ച റിപ്പോർട്ട് ജല അതോറിറ്റിക്കു കൈമാറി. മാർക്കറ്റിലെ തീപിടിത്ത
ചങ്ങനാശേരി ∙ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ കൃഷിഭവനിലെത്താൻ കർഷകർ പോകുന്നത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ. ബൈപാസ് റോഡിൽ റെയിൽവേ സ്റ്റേഷന് എതിർവശമുള്ള ചെറിയ ഇടവഴികളിലൂടെ വേണം ഇവർക്കു കൃഷിഭവനിൽ എത്താൻ. മുൻപു മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രവർത്തിച്ചിരുന്ന കൃഷിഭവൻ സ്റ്റേഡിയത്തിലെ
ചങ്ങനാശേരി ∙ കാപ്പിയുടെയും മസാല ദോശയുടെയും രുചി പകർന്ന സൗഹൃദക്കൂട്ടായ്മകൾ ഇനി ഓർമ. കുരിശുംമൂട് ജംക്ഷനു സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിന് ഇന്ന് പൂട്ടു വീഴും. ലാഭമില്ലാത്തതു കാരണമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രുചിയേറുന്ന ഭക്ഷണം കഴിക്കുന്നതിനൊപ്പം കോഫി
ചങ്ങനാശേരി ∙ ത്രിവേണി സൂപ്പർ മാർക്കറ്റ് അടച്ചു പൂട്ടുന്നു. റവന്യു ടവറിന്റെ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്ന കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റാണു നഷ്ടത്തിലായതിനെ തുടർന്ന് അടച്ചു പൂട്ടുന്നത്. സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ മുഴുവൻ പുത്തനങ്ങാടിയിലെ ഗോഡൗണിലേക്കു മാറ്റി കൊണ്ടിരിക്കുകയാണ്.ആവശ്യ
ചങ്ങനാശേരി∙ കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച ഇത്തിത്താനം സ്വദേശി പി.ശ്രീഹരിക്കും പായിപ്പാട് സ്വദേശി ഷിബു വർഗീസിനും വിടചൊല്ലി നാട്. തുരുത്തി
ചങ്ങനാശേരി ∙ സ്ട്രോങ് ചായ കുടിക്കാൻ യുവാക്കളുടെ തിരക്ക്. ഒടുവിൽ എക്സൈസ് പരിശോധനയിൽ ചായയോടൊപ്പം കടിയായി കൊടുക്കുന്നത് കഞ്ചാവ്! പറാൽ സ്വദേശി പാലക്കളം എ. പ്രമോദ് (50) ആണ് ചായക്കടയിൽ ചായോടൊപ്പം കഞ്ചാവ് വിതരണം നടത്തിയതിന് അറസ്റ്റിലായത്. ഇയാളുടെ കടയിൽ കൗമാരക്കാരും യുവാക്കളും എത്തി കഞ്ചാവ് വാങ്ങുക പതിവായിരുന്നു. പലപ്പോഴും യുവാക്കളുടെ വലിയ സംഘങ്ങളെ കടയ്ക്കുള്ളിലും സമീപത്തായും
ചങ്ങനാശേരി ∙ രണ്ടു കേന്ദ്രമന്ത്രിസ്ഥാനം കേരളത്തിനു ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സുരേഷ് ഗോപിയോടു കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം വിജയിക്കണമെങ്കിൽ
Results 1-10 of 39