Activate your premium subscription today
കാഞ്ഞിരപ്പള്ളി ∙ സംഗീതം ലഹരിയാക്കാമെന്നു സൺഡേ സ്കൂൾ കുട്ടികൾ. ഇവരുടെ താളത്തിനൊത്ത് ഇടവക വികാരി ഫാ.അജി അത്തിമൂട്ടിലും ഇടവകാംഗം അമൽജ്യോതി എൻജിനീയറിങ് കോളജ് അധ്യാപകൻ ഡോ.മനോജ് ടി.ജോയിയും. ഇതോടെ ചെറുവള്ളി സെന്റ് മേരീസ് ഇടവകയിൽ രൂപംകൊണ്ടതു പ്രഫഷനൽ നാസിക് ഢോൽ മേളസംഘം.
വെച്ചൂച്ചിറ ∙ വിനോദ സഞ്ചാരികൾ എന്നെങ്കിലും പച്ചത്തുരുത്തിൽ എത്തുമോ? പരുവക്കാരുടെ ചോദ്യത്തിനു വർഷങ്ങളായിട്ടും ഉത്തരമില്ല. പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമാകാൻ സാധ്യതകളുള്ള പമ്പാനദിയിലെ പരുവ ഭാഗത്തുള്ള തുരുത്താണ് അവഗണിക്കപ്പെടുന്നത്. മാലിയെന്ന് സമീപവാസികൾ വിശേഷിപ്പിക്കുന്ന തുരുത്തിന്റെ 4 വശവും പമ്പാനദിയാണ്. തുരുത്തിനു 2 ഏക്കറോളം വിസ്തൃതിയുണ്ട്. പ്രളയത്തിന് ശേഷം വിസ്തീർണം അൽപം വർധിച്ചിട്ടുണ്ട്. തരിമണലും വിവിധ വൃക്ഷങ്ങളും ചെടികളുമൊക്കെയുള്ള തുരുത്ത് പെരുന്തേനരുവിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സമയം ചെലവിടാൻ പറ്റിയ ഇടമാണ്. ഈറ്റ ഇടതൂർന്ന് വളർന്നു നിൽക്കുന്നു. തെങ്ങ് ഉൾപ്പെടെയുള്ള മറ്റു വൃക്ഷങ്ങളും തണലേകുന്നു. ഉച്ചയ്ക്കു നല്ല കാറ്റു കിട്ടുന്ന ഭാഗമാണിത്. കാടിന്റെ കുളിർമയും ഭംഗിയും ആസ്വദിക്കാൻ പറ്റിയയിടം.
കാഞ്ഞിരപ്പള്ളി ∙ ടൗൺ വീണ്ടും ക്യാമറ നിരീക്ഷണത്തിലാകുന്നു. 5 ലക്ഷം രൂപ വിനിയോഗിച്ചാണ് ടൗണിൽ അത്യാധുനിക ക്യാമറകൾ സ്ഥാപിക്കുന്നത്.മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത്. കെൽട്രോണിനാണു പദ്ധതിയുടെ നിർവഹണ ചുമതല. മുൻപ് സ്ഥാപിച്ച ക്യാമറകൾ മുഴുവനും തകരാറിലായി
കോട്ടയം ∙ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിനെ മറികടക്കുന്നതിനിടെ ബസിലും എതിരെ എത്തിയ കാറിലും ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞിരപ്പള്ളി വെട്ടിയാങ്കൽ സ്വദേശി ലിബിൻ തോമസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ടൗണിനടുത്ത് പേട്ട ഗവ. സ്കൂൾപ്പടിയിലായിരുന്നു അപകടം
കാഞ്ഞിരപ്പള്ളി∙ വിരണ്ടോടിയ കാള സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി. പരുക്കേറ്റ സ്കൂട്ടർ യാത്രികൻ കൂവപ്പള്ളി കുളപ്പുറം കുന്നേൽപ്പറമ്പിൽ കെ.എ.ആന്റണിയെ (67) 26–ാം മൈലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഇടപ്പള്ളിക്കു സമീപം ദേശീയപാതയിലാണ് സംഭവം.
കാഞ്ഞിരപ്പള്ളി (കോട്ടയം)∙ ചിറ്റാർപുഴയിൽ 62 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മങ്ങാട് സ്വദേശി വിജയനെയാണ് അക്കരപ്പള്ളിയ്ക്ക് സമീപമുള്ള കുളിക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെൽഡിങ് ജോലിക്കാരനായ വിജയൻ വർഷങ്ങളായി കാഞ്ഞിരപ്പള്ളിയിലായിരുന്നു താമസം. ദിവസവും ചിറ്റാർപുഴയിൽ കുളിക്കാനെത്തിയിരുന്ന ഇയാളെ ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് കുളിക്കടവിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എരുമേലി ∙ ആദിവാസി സമുദായ അംഗങ്ങൾ താമസിക്കുന്ന മേഖലകളിൽ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി എരുത്വാപ്പുഴ മലവേടർ നഗറിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ 2022 ഡിസംബർ ഒന്നിനാണ് അനുവദിച്ചത്. റോഡ് നിർമാണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, സംരക്ഷണ ഭിത്തി നിർമാണം, കുടിവെള്ള
പൊൻകുന്നം ∙ മധ്യവയസ്കയെ വീടുകയറി ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. ചിറക്കടവ് പുതിയാത്ത് വീട്ടിൽ പി.ആർ.അനീഷ് (38), കുഴിപ്പള്ളാത്ത് വീട്ടിൽ ബിനു ചന്ദ്രൻ (33), കൂവപ്പള്ളി വിഴിക്കത്തോട് ഭാഗത്ത് കളവട്ടത്തിൽ വീട്ടിൽ കെ.പി.അനിൽകുമാർ (39) എന്നിവരാണ് അറസ്റ്റിലായത്. പൊൻകുന്നത്ത് മധ്യവയസ്കയുടെ വീട്ടിൽ
എരുമേലി ∙ മൂന്നു വശം വനവും ഒരു വശം പാമ്പാനദിയുമായി ചുറ്റപ്പെട്ടുക്കിടക്കുന്ന അരയാഞ്ഞിലിമണ്ണിലേക്കുള്ള കോസ്വേ മഴക്കാലത്ത് മുങ്ങിപ്പോകുന്നത് പതിവാണ്. കോസ്വേ മുങ്ങുമ്പോൾ അക്കരെയിക്കരെ പോകുന്നതിനുള്ള ഏക ആശ്രയം തൂക്കുപാലം ആയിരുന്നു. 2018 ലെ പ്രളയത്തിൽ തൂക്കുപാലം ഒലിച്ചുപോയതോടെ അരയാഞ്ഞിലിമണ്ണിലെ 2000
കാഞ്ഞിരപ്പള്ളി∙ പൊലീസിന്റെ മോക്ഡ്രില്ലിൽ നാട്ടുകാർ മുൾമുനയിൽ നിന്നത് മണിക്കൂറുകൾ. ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന വിവരം ലഭിച്ചാൽ ജില്ലയിലെ പൊലീസ് എങ്ങനെ സജ്ജമായി ഉണർന്നു പ്രവർത്തിക്കുമെന്നു വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് മറ്റ് ഉദ്യോഗസ്ഥർ പോലും അറിയാതെ രഹസ്യമായ നടത്തിയ മോക് ഡ്രില്ലാണു ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത്.
Results 1-10 of 39